യുഎഇയില്‍ ആരാധനാലയങ്ങള്‍ തുറന്നു; വിശ്വാസികളെത്തിയത് കര്‍ശന കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്; കൊറോണ ജാഗ്രതയുടെ ഭാഗമായി പ്രവേശനം 30 ശതമാനം പേര്‍ക്ക് മാത്രം

യുഎഇയില്‍ ആരാധനാലയങ്ങള്‍ തുറന്നു; വിശ്വാസികളെത്തിയത് കര്‍ശന കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്; കൊറോണ ജാഗ്രതയുടെ ഭാഗമായി പ്രവേശനം  30 ശതമാനം പേര്‍ക്ക് മാത്രം

യുഎഇയില്‍ ആരാധനാലയങ്ങള്‍ തുറന്നു. കര്‍ശന കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് വിശ്വാസികളെത്തിയത്. 107 ദിവസത്തിന് ശേഷമാണ് പള്ളികള്‍ അടക്കമുള്ള ആരാധനാലയങ്ങളിലേക്ക് വിശ്വാസികള്‍ പ്രാര്‍ത്ഥനയ്‌ക്കെത്തിയത്. കൊറോണ ജാഗ്രതയുടെ ഭാഗമായി 30 ശതമാനം പേര്‍ക്ക് മാത്രമേ പ്രവേശനമുള്ളൂ.


സാമൂഹിക അകലം പാലിച്ചാണ് നിസ്‌കാരം ഉള്‍പ്പെടെയുള്ള പ്രാര്‍ത്ഥനാ ചടങ്ങുകള്‍ നടന്നത്. പള്ളികളില്‍ എത്തി പ്രാര്‍ത്ഥന നടത്താനായതിന്റെ സന്തോഷത്തിലായിരുന്നു വിശ്വാസികള്‍. കഴിഞ്ഞ 3 മാസമായി പള്ളികളില്‍ നിന്നുയര്‍ന്ന വാങ്ക് വിളിയില്‍ വീട്ടിലിരുന്ന് പ്രാര്‍ത്ഥിക്കാനായിരുന്നു ആഹ്വാനം ചെയ്തിരുന്നത്. പ്രായമായവര്‍ക്കും, കുട്ടികള്‍ക്കും, ഗുരുതര രോഗമുള്ളവര്‍ക്കും സുരക്ഷ മുന്‍നിര്‍ത്തി ആരാധനാലയങ്ങളില്‍ പ്രവേശനമില്ല.

Other News in this category



4malayalees Recommends