കൊവിഡ്-19 മൂലം സൗദി അറേബ്യയില്‍ ഇന്നലെ മാത്രം മരിച്ചത് 50 പേര്‍; മരണസംഖ്യ 1,649 ആയി ഉയര്‍ന്നു; രാജ്യത്തെ ആകെ കൊവിഡ് രോഗികള്‍ 1,90,823 ആയി ഉയര്‍ന്നു; രോഗമുക്തി നേടിയത് 1,30,766 പേര്‍

കൊവിഡ്-19 മൂലം സൗദി അറേബ്യയില്‍ ഇന്നലെ മാത്രം മരിച്ചത് 50 പേര്‍; മരണസംഖ്യ 1,649 ആയി ഉയര്‍ന്നു; രാജ്യത്തെ ആകെ കൊവിഡ് രോഗികള്‍ 1,90,823 ആയി ഉയര്‍ന്നു; രോഗമുക്തി നേടിയത് 1,30,766 പേര്‍

കൊവിഡ്-19 മൂലം സൗദി അറേബ്യയില്‍ ഇന്നലെ മാത്രം മരിച്ചത് 50 പേര്‍. ഇതോടെ മരണസംഖ്യ 1,649 ആയി ഉയര്‍ന്നു. 4,387 പേര്‍ക്കാണ് പുതുതായി കൊവിഡ് രോഗം സ്ഥിരീകരിച്ചത്. രാജ്യത്തെ ആകെ കൊവിഡ് രോഗികള്‍ 1,90,823 ആയി ഉയര്‍ന്നു. 1,30,766 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്.

2,278 പേരാണ് നിലവില്‍ അത്യാസന്ന നിലയില്‍ കഴിയുന്നത്. വിവിധ ആശുപത്രികളിലായി 58,408 പേരാണ് ചികിത്സയിലുള്ളത്. യുഎഇയില്‍ ഇന്നലെ 421 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 48,667 പേരാണ് രോഗബാധിതര്‍. 37,566 പേരാണ രോഗമുക്തി നേടിയത്. 315 ആണ് മരണസംഖ്യ.

ചൊവ്വാഴ്ച നാലു പേരാണ് കുവൈത്തില്‍ മരിച്ചത്. 671 പേര്‍ക്കാണ് പുതുതായി രോഗം കണ്ടെത്തിയത്. ഇതോടെ കുവൈത്തില്‍ മരണം 354 ആയി. 46,195 പേരാണ് ആകെ രോഗികള്‍. 37,030 പേര്‍ രോഗമുക്തി നേടി.

Other News in this category4malayalees Recommends