കാനഡ ഡേ ഇവന്റുകളില്‍ ഭൂരിഭാഗവും ഓണ്‍ലൈനില്‍ നടത്തി മാതൃക കാട്ടി ടൊറന്റോ; പാന്‍കേക്ക് ബ്രേക്ക്ഫാസ്റ്റുകളും ആര്‍ട്‌സ് ഫെസ്റ്റിവലുകളും മുതല്‍ വെടിക്കെട്ട് വരെ വെര്‍ച്വലായി നടത്തുന്നു; കാരണം ഇപ്പോഴും സജീവമായിരിക്കുന്ന കൊറോണ ഭീഷണി

കാനഡ ഡേ ഇവന്റുകളില്‍ ഭൂരിഭാഗവും ഓണ്‍ലൈനില്‍ നടത്തി മാതൃക കാട്ടി ടൊറന്റോ; പാന്‍കേക്ക് ബ്രേക്ക്ഫാസ്റ്റുകളും ആര്‍ട്‌സ് ഫെസ്റ്റിവലുകളും മുതല്‍ വെടിക്കെട്ട് വരെ വെര്‍ച്വലായി നടത്തുന്നു; കാരണം ഇപ്പോഴും സജീവമായിരിക്കുന്ന കൊറോണ ഭീഷണി
കൊറോണ ഭീഷണി കാരണം കാനഡ ഡേ ഇവന്റുകളില്‍ ഭൂരിഭാഗവും ടൊറന്റോയില്‍ ഓണ്‍ലൈനിലാണ് നടക്കുന്നതെന്ന് റിപ്പോര്‍ട്ട്.ഇന്നാണ് രാജ്യം അതിന്റെ 153ാം പിറന്നാള്‍ ആഘോഷിക്കുന്നത്. ഇതാദ്യമായിട്ടാണ് വന്‍ ആഘോഷപരിപാടികള്‍ ഒഴിവാക്കിക്കൊണ്ട് ഭൂരിഭാഗവും വെര്‍ച്വലായി കാനഡ ഡേ ഇവന്റുകള്‍ നടത്തുന്നത്. ടൊറന്റോയിലെ ആഘോഷപരിപാടികളെല്ലാം പൂര്‍ണമായും വെര്‍ച്വലായി നടത്താന്‍ നിര്‍ദേശിച്ച് മേയര്‍ രംഗത്തെത്തിയിരുന്നു.

ഇത് പ്രകാരം പാന്‍കേക്ക് ബ്രേക്ക്ഫാസ്റ്റുകളും ആര്‍ട്‌സ് ഫെസ്റ്റിവലുകളും ഹൗസ് പാര്‍ട്ടികളും മുതല്‍ വലിയ കണ്‍സേര്‍ട്ടുകളും ഫയര്‍ വര്‍ക്ക് ഡിസ്‌പ്ലേകളും എല്ലാം ഓണ്‍ലൈനിലാണ് നടക്കുന്നത്. കാനഡ ഡേ സെലിബ്രേഷനായി പത്തില്‍ കൂടുതല്‍ പേര്‍ സംഘടിക്കരുതെന്നും സാമൂഹിക അകല നിയമങ്ങള്‍ പാലിച്ച് കൊണ്ട് കോവിഡ് വ്യാപനത്തെ പ്രതിരോധിക്കണമെന്നും ടൊറന്റോ പ്രവിശ്യ ജനങ്ങള്‍ക്ക് കടുത്ത നിര്‍ദേശമേകിയിട്ടുണ്ട്.ലക

കൊറോണ ഇപ്പോഴും ഭീഷണിയുയര്‍ത്തി നിലനില്‍ക്കുന്നതിനാല്‍ ടൊറന്റോയിലുളളവര്‍ കാനഡയുടെ പിറന്നാള്‍ ഓണ്‍ലൈനില്‍ ആഘോഷിച്ച് മാതൃകാപരമായി രാജ്യസ്‌നേഹം പ്രകടിപ്പിക്കുകയാണ് വേണ്ടെന്നാണ് ടൊറന്റോ മേയര്‍ ജോണ്‍ ടോറി പറയുന്നത്. ടൊറന്റോയിലെ മെഡിക്കല്‍ ഓഫീസര്‍ ഓഫ് ഹെല്‍ത്തായ ഡോ. എയ്‌ലീ ഡി വില്ലയുടെ നിര്‍ദേശമനുസരിച്ച് ടൊറന്റോയില്‍ നേരത്തെ നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ കാനഡ ഡേ ഇവന്റുകളും റദ്ദാക്കുകയായിരുന്നു. ഇന്ന് രാത്രി പത്ത് മണിക്കാണ് ഓണ്‍ലൈനില്‍ വെടിക്കെട്ട് നടക്കുന്നത്. ഇത് പ്രകാരം ജനത്തിന് സ്മാര്‍ട്ട് ഫോണില്‍ അല്ലെങ്കില്‍ ടാബ്ലറ്റില്‍ 3ഡി വെടിക്കെട്ട് ദര്‍ശിക്കാം. കനേഡിയന്‍ ഹെറിറ്റേജാണീ പരിപാടി സംഘടിപ്പിക്കുന്നത്.

Other News in this category



4malayalees Recommends