ഓസ്‌ട്രേലിയയില്‍ പ്രാദേശികമായി കൊറോണ കേസുകള്‍ പെരുകുമ്പോഴും ടെസ്റ്റിന് വഴങ്ങാത്തവരേറുന്നത് കടുത്ത ആശങ്ക; വിക്ടോറിയയില്‍ ഹോട്ടല്‍ ക്വാറന്റൈനില്‍ കഴിയുന്നവരും മെല്‍ബണിലെ നിരവധി പേരും ടെസ്റ്റിന് സമ്മതിച്ചില്ല; അധികാരം പ്രയോഗിക്കാനൊരുങ്ങി ഒഫീഷ്യലുകള്‍

ഓസ്‌ട്രേലിയയില്‍ പ്രാദേശികമായി കൊറോണ കേസുകള്‍ പെരുകുമ്പോഴും ടെസ്റ്റിന് വഴങ്ങാത്തവരേറുന്നത് കടുത്ത ആശങ്ക; വിക്ടോറിയയില്‍ ഹോട്ടല്‍ ക്വാറന്റൈനില്‍ കഴിയുന്നവരും മെല്‍ബണിലെ നിരവധി പേരും ടെസ്റ്റിന് സമ്മതിച്ചില്ല; അധികാരം പ്രയോഗിക്കാനൊരുങ്ങി ഒഫീഷ്യലുകള്‍
ഓസ്‌ട്രേലിയയില്‍ വിവിദയിടങ്ങളില്‍ പ്രാദേശികമായി കൊറോണ പടര്‍ന്ന് പിടിക്കുന്ന പുതിയ ഭീഷണി വര്‍ധിച്ചിട്ടും നിരവധി പേര്‍ കോവിഡ് 19 ടെസ്റ്റിന് വിധേയരാകുന്നതിന് വിസമ്മതം പ്രകടിപ്പിക്കുന്നുവെന്ന ഞെട്ടിപ്പിക്കുന്ന വാര്‍ത്തകള്‍ പുറത്ത് വന്നു. ഇതിനെ തുടര്‍ന്ന് ആളുകളെ നിര്‍ബന്ദിപ്പിച്ച് ടെസ്റ്റിന് വിധേയമാക്കുന്നതിന് സര്‍ക്കാര്‍ മുന്‍കൈയെടുക്കുമോയെന്ന ചോദ്യം മുമ്പില്ലാത്ത വിദത്തില്‍ ശക്തമാകുന്നുമുണ്ട്.

കഴിഞ്ഞ ആഴ്ച വിക്ടോറിയയില്‍ ഹോട്ടല്‍ ക്വാറന്റൈനില്‍ കഴിയുന്നവരില്‍ 30 ശതമാനം പേരും ടെസ്റ്റിന് വിധേയമാകുന്നതിന് വിസമ്മതം പ്രകടിപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ട്.മെല്‍ബണിലെ ഹോട്ട്‌സ്‌പോട്ടുകളിലെ 1000ത്തോളം പേരും ടെസ്റ്റിന് വഴങ്ങാത്ത മനോഭാവവും പുലര്‍ത്തിയിട്ടുണ്ടെന്നാണ് ആശങ്കാപരമായ റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നത്. പ്രാദേശികമായി പടരുന്ന കൊറോണ കേസുകള്‍ മെല്‍ബണില്‍ വര്‍ദിച്ച് വരുന്നത് ഒഫീഷ്യലുകളില്‍ ആശങ്ക പടര്‍ത്തിയിട്ടുണ്ട്.

ടെസ്റ്റിന് അവസരം ലഭിക്കുന്നവര്‍ അതിന് വഴങ്ങണമെന്ന കടുത്ത നിര്‍ദേശമേകി വിക്ടോറിയന്‍ പ്രീമിയറായ ഡാനിയേല്‍ ആന്‍ഡ്ര്യൂസ് രംഗത്തെത്തിയിട്ടുണ്ട്. ടെസ്റ്റിന് വഴങ്ങാത്തവരുടെ മനശാസ്ത്രം താന്‍ നന്നായി മനസിലാക്കുന്നുവെന്നാണ് ആക്ടിംഗ് ചീഫ് മെഡിക്കല്‍ ഓഫീസറായ പോള്‍ കെല്ലി പ്രതികരിച്ചിരിക്കുന്നത്. മുന്‍കൂട്ടി വിവരം ലഭിക്കാതെ ആരോഗ്യ ഒഫീഷ്യലുകള്‍ വാതിലില്‍ മുട്ടി വിളിച്ച് ടെസ്റ്റിനെത്തുമ്പോള്‍ പലരും വഴങ്ങിയെന്ന് വരില്ലെന്നാണ് അദ്ദേഹം വിശദീകരിക്കുന്നത്.

ആളുകളെ നിര്‍ബന്ദിപ്പിച്ച് ടെസ്റ്റിന് വിധേയമാക്കുന്നതിന് സ്റ്റേറ്റുകള്‍, ടെറിട്ടെറികള്‍, ഫെഡറല്‍ ഗവണ്‍മെന്റുകള്‍ എന്നിവയ്ക്ക് പ്രത്യേകം നിയമങ്ങളുണ്ട്.പബ്ലിക്ക് ഹെല്‍ത്ത് ആന്‍ഡ് വെല്‍ബീയിംഗ് ആക്ട് പ്രകാരം ചീഫ് മെഡിക്കല്‍ ഓഫീസര്‍ക്ക് അതിനുള്ള നിയമാദികാരമുണ്ട്. ആര്‍ക്കെങ്കിലും കോവിഡുമായി സമ്പര്‍ക്കമുണ്ടായെന്ന് സംശയമുണ്ടായാല്‍ പോലും അവരെ നിര്‍ബന്ദിപ്പിച്ച് ടെസ്റ്റിന് വിദേയമാക്കുന്നതിന് ഇത് പ്രകാരം ചീഫ് മെഡിക്കല്‍ ഓഫീസര്‍ക്ക് അദികാരമുണ്ട്.

Other News in this category



4malayalees Recommends