ഓസ്‌ട്രേലിയയില്‍ പ്രാദേശികമായി പടരുന്ന കൊറോണ കേസുകള്‍ പെരുകുന്നതിനെ ചെറുക്കാന്‍ ടെസ്റ്റുകളുടെ എണ്ണം കൂട്ടുന്നു; വിക്ടോറിയയില്‍ കോവിഡ് കേസുകളേറുന്നതിനാല്‍ പ്രതിദിനം നടത്തുന്നത് 19000 ടെസ്റ്റുകളെന്നെ റെക്കോര്‍ഡിട്ടു

ഓസ്‌ട്രേലിയയില്‍ പ്രാദേശികമായി പടരുന്ന കൊറോണ കേസുകള്‍ പെരുകുന്നതിനെ ചെറുക്കാന്‍ ടെസ്റ്റുകളുടെ എണ്ണം കൂട്ടുന്നു; വിക്ടോറിയയില്‍ കോവിഡ് കേസുകളേറുന്നതിനാല്‍ പ്രതിദിനം നടത്തുന്നത് 19000 ടെസ്റ്റുകളെന്നെ റെക്കോര്‍ഡിട്ടു
ഓസ്‌ട്രേലിയയില്‍ പ്രാദേശികമായി പടരുന്ന കൊറോണ കേസുകള്‍ പെരുകി വരുന്ന സാഹചര്യത്തില്‍ അതിനെ ചെറുക്കുന്നതിനായി ടെസ്റ്റുകളുടെ എണ്ണം വ്യാപകമായി കൂട്ടുന്നുവെന്ന് റിപ്പോര്‍ട്ട്.പതിദിനം നടത്തുന്ന കോവിഡ് 19 ടെസ്റ്റുകളും റെക്കോര്‍ഡ് സൃഷ്ടിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ഇത് പ്രകാരം വിക്ടോറിയയില്‍ പ്രതിദിനം ഇപ്പോള്‍ 19,000 ടെസ്റ്റുകളാണ് നടത്തുന്നത്.

ഏഴ് ദിവസത്തെ ശരാശരി ടെസ്റ്റുകളുടെ എണ്ണത്തിലാണീ പെരുപ്പമുണ്ടായിരിക്കുന്നത്. ഇതിന് മുമ്പ് മേയ് മധ്യത്തിലായിരുന്നു റെക്കോര്‍ഡ് സൃഷ്ടിച്ച് പ്രതിദിനം 16,599 ടെസ്റ്റുകള്‍ നടത്തിയിരുന്നത്. പ്രതിദിനം പെരുകുന്ന പുതിയ കേസുകളുടെ എണ്ണം 52ലേക്ക് ഉയര്‍ന്ന് സാഹചര്യത്തിലാണ് വിക്ടോറിയയില്‍ ടെസ്റ്റുകളുടെ എണ്ണവും കൂട്ടിയിരിക്കുന്നത്. മൂന്നാഴ്ച മുമ്പ് നാല് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതില്‍ നിന്നാണ് കേസുകള്‍ ഇത്ര കൂടുതല്‍ വര്‍ധിച്ചിരിക്കുന്നത്.

ഓരോ പുതിയ കേസുകളും ഉറപ്പിക്കുന്നതിനെ തുടര്‍ന്ന് 400 പുതിയ ടെസ്റ്റുകളാണ് വിക്ടോറിയയില്‍ നടത്തി വരുന്നത്. രണ്ടാഴ്ച മുമ്പ് ഓരോ പോസിറ്റീവ് കേസ് റിപ്പോര്‍ട്ട് ചെയ്തതിന് പകരം 1044 ടെസ്റ്റുകളാണ് നടത്തിയിരുന്നത്. മറ്റ് രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ കൊറോണയെ ഫലപ്രദമായി പിടിച്ച് കെട്ടിയ വിജയ ചരിത്രമാണ് ഓസ്‌ട്രേലിയക്കുള്ളത്. പരമാവധി ടെസ്റ്റുകള്‍ നടത്തുകയെന്ന വജ്രായുദം പ്രയോഗിച്ചാണ് ഓസ്‌ട്രേലിയ ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. അതിനാല്‍ വിക്ടോറിയയിലെ പുതിയ വെല്ലുവിളിയെ ചെറുക്കുന്നതിനും പരമാവധി ടെസ്റ്റുകള്‍ നടത്തി സാധിക്കുന്നിടത്തോളം രോഗികളെ തിരിച്ചറിഞ്ഞ് സ്‌റ്റേറ്റിലെ പുതിയ കൊറോണ വെല്ലുവിളിയെയും പിടിച്ച് കെട്ടാനാണ് അധികൃതര്‍ ശ്രമിക്കുന്നത്.

Other News in this category



4malayalees Recommends