ഓസ്‌ട്രേലിയയുടെ മുഖമുദ്രയായ കംഗാരൂ ലോഗോ മാറ്റുന്നുവെന്ന അഭ്യൂഹങ്ങള്‍ ശക്തം; ഓസ്‌ട്രേലിയന്‍ ഉല്‍പന്നങ്ങളുടെ ട്രേഡ് മാര്‍ക്കായ ലോഗോ മാറ്റരുതെന്ന താക്കീതേറുന്നു; ലോഗോ മാറ്റുന്നില്ലെന്നും ഷേയ്ഡുകള്‍ കടുപ്പിക്കുന്നുവെന്നേയുള്ളൂവെന്നും ട്രേഡ് മിനിസ്റ്റര്‍

ഓസ്‌ട്രേലിയയുടെ മുഖമുദ്രയായ കംഗാരൂ ലോഗോ മാറ്റുന്നുവെന്ന അഭ്യൂഹങ്ങള്‍ ശക്തം; ഓസ്‌ട്രേലിയന്‍ ഉല്‍പന്നങ്ങളുടെ ട്രേഡ് മാര്‍ക്കായ ലോഗോ മാറ്റരുതെന്ന താക്കീതേറുന്നു; ലോഗോ മാറ്റുന്നില്ലെന്നും ഷേയ്ഡുകള്‍ കടുപ്പിക്കുന്നുവെന്നേയുള്ളൂവെന്നും ട്രേഡ് മിനിസ്റ്റര്‍
ഓസ്‌ട്രേലിയയുടെ മുഖമുദ്രയായ കംഗാരൂ ലോഗോ മാറ്റുന്നുവെന്ന വാര്‍ത്തകള്‍ വിവിധ മാധ്യമങ്ങളിലുടെ കഴിഞ്ഞ ദിവസങ്ങളിലായി പുറത്ത് വന്ന് കൊണ്ടിരിക്കുന്നുണ്ട്.അതിനെ തുടര്‍ന്ന് പച്ചയിലും സ്വര്‍ണനിറത്തിലുമുള്ള കംഗാരൂ ചിഹ്നം മാറ്റുകയാണോ എന്ന ചോദ്യമുന്നയിച്ച് നിരവധി പേര്‍ രംഗത്തെത്തുന്നുമുണ്ട്.എന്നാല്‍ ഇത് സംബന്ധിച്ച് പുറത്ത് വന്ന് കൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ ശരിയല്ലെന്നാണ് അധികൃതര്‍ പ്രതികരിച്ചിരിക്കുന്നത്.

ഓസ്‌ട്രേലിയന്‍ ഉല്‍പന്നങ്ങള്‍ പ്രാദേശികമായും അന്തര്‍ദേശീയ തലത്തിലും വില്‍ക്കപ്പെടുമ്പോള്‍ അവയുടെ മുഖമുദ്രയായി ഉപയോഗിക്കുന്ന ലോഗോയാണിത്. ഓസ്‌ട്രേലിയയുടെ കയറ്റുമതി നയങ്ങളില്‍ ഈ ലോഗോ നിര്‍ണായകമായി വര്‍ത്തിക്കുന്നുവെന്നും ഇതിലൂടെ കഴിഞ്ഞ 34 വര്‍ഷങ്ങളായി ഓസ്‌ട്രേലിയന്‍ ഉല്‍പന്നങ്ങള്‍ വേഗത്തില്‍ തിരിച്ചറിയാന്‍ സാധിക്കുന്നുവെന്നും ഇവിടുത്തെ കയറ്റുമതിയുടെ ആണിക്കല്ലാണീ ലോഗോയെന്നും ഇത് മാറ്റരുതെന്നുമാണ് ഓസ്‌ട്രേലിയ മേയ്ഡ് ക്യാമ്പയിന്റെ ചെയര്‍മാനായ ഗ്ലെന്‍ കൂപ്പര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.ഇതില്‍ മാറ്റങ്ങള്‍ വരുത്തേണ്ട ആവശ്യമേയില്ലെന്ന് തറപ്പിച്ച് പറഞ്ഞ് നിരവധി പേരാണ് ഓണ്‍ലൈനിലൂടെയും അല്ലാതെയും രംഗത്ത് വന്ന് കൊണ്ടിരിക്കുന്നത്.

എന്നാല്‍ ലോഗോയില്‍ ചെറിയ ചില മാറ്റങ്ങള്‍ വരുത്താനൊരുങ്ങുന്നുവെന്നത് യാഥാര്‍ത്ഥ്യമാണ്. ഇത് പ്രകാരം പച്ചയുടെയും സ്വര്‍ണക്കളറിന്റെയും കടും ഷേയ്ഡുകളായിരിക്കും ഇനി മുതല്‍ ഉപയോഗിക്കുന്നത്.പൊരുത്തപരമായ കാരണങ്ങളാണീ മാറ്റം വരുത്തുന്നതെന്നാണ് ഓസ്‌ട്രേലിയന്‍ ട്രേഡ് മിനിസ്റ്ററായ സൈമണ്‍ ബെര്‍മിംഗ്ഹാം വിശദീകരിക്കുന്നത്. ഇത് പ്രകാരം ഇനി മുതല്‍ നിലവിലുള്ളതിനേക്കാള്‍ കടുത്ത ഷേയ്ഡുകളിലായിരിക്കും ഈ ലോഗോ ആളുകള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടുകയെന്നും എന്നാല്‍ ഇതിന്റെ അടിസ്ഥാന വര്‍ണങ്ങളില്‍ മാറ്റം വരുത്തുന്നില്ലെന്നും അദ്ദേഹം ഉറപ്പേകുന്നു.


Other News in this category



4malayalees Recommends