വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയയുടെ ചരിത്രത്തിലെ ഏറ്റവും ചൂടാര്‍ന്ന വിന്റര്‍; പെര്‍ത്തില്‍ പരമാവധി ചൂട് 21.4 ഡിഗ്രി; രാത്രി താപനിലയും അസാധാരണമായുയര്‍ന്ന് 10.7 ഡിഗ്രിയിലെത്തി; കടന്ന് പോയത് ചരിത്രത്തിലെ ഏറ്റവും ചൂടാര്‍ന്ന 10 ജൂണ്‍ മാസങ്ങളിലൊന്ന്

വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയയുടെ ചരിത്രത്തിലെ ഏറ്റവും ചൂടാര്‍ന്ന വിന്റര്‍; പെര്‍ത്തില്‍ പരമാവധി ചൂട് 21.4 ഡിഗ്രി; രാത്രി താപനിലയും അസാധാരണമായുയര്‍ന്ന് 10.7 ഡിഗ്രിയിലെത്തി; കടന്ന് പോയത്  ചരിത്രത്തിലെ ഏറ്റവും ചൂടാര്‍ന്ന 10 ജൂണ്‍ മാസങ്ങളിലൊന്ന്
വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയയില്‍ അതിന്റെ ചരിത്രത്തിലെ ഏറ്റവും ചൂടാര്‍ന്ന വിന്ററിന് തുടക്കമായെന്ന് കാലാവസ്ഥാ റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നു.നിലവില്‍ പെര്‍ത്തില്‍ സെപ്റ്റംബറിനേക്കാള്‍ ചൂടാണ് അനുഭവപ്പെടുന്നത്.ഇത് പ്രകാരം ഇവിടുത്തെ പരമാവധി ചൂട് 21.4 ഡിഗ്രി സെല്‍ഷ്യസായിത്തീര്‍ന്നിട്ടുണ്ട്. ജൂണിലെ ശരാശരി ചൂടായ 19.5 ഡിഗ്രിക്ക് മുകളിലാണിത്.പെര്‍ത്തിലെ താപനില 1897ലേതിന് സമാനമായി തിരിച്ച് പോകുന്നുവെന്നാണ് ബ്യൂറോ ഓഫ് മെറ്റീരിയോളജി വക്താവ് നെയില്‍ ബെന്നെറ്റ് എടുത്ത് കാട്ടുന്നത്.

ഇവിടെ രാത്രിയിലെ താപനിലയും അസാധാരണമായി ഉയര്‍ന്ന് ശരാശരി 10.7 ഡിഗ്രിയിലെത്തിച്ചേര്‍ന്നിരിക്കുന്നു. ദീര്‍ഘകാലമായി ഇവിടെ അനുഭവപ്പെടുന്ന ശരാശരി ചൂടായ 8.6 ഡിഗ്രി സെല്‍ഷ്യസിനേക്കാള്‍ 2.1 ഡിഗ്രി കൂടുതലായാണ് ഇപ്പോള്‍ അനുഭവപ്പെടുന്നത്. ജൂണ്‍ ആദ്യം അനുഭവപ്പെട്ട വരണ്ട കാലാവസ്ഥയാണ് ഇവിടെ പതിവിലുമധികം ചൂടേറുന്നതിന് വഴിയൊരുക്കിയിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് പെര്‍ത്തില്‍ മൂന്ന് ജൂണ്‍ ദിനങ്ങളില്‍ 25 ഡിഗ്രി താപനില രേഖപ്പെടുത്തിയിരുന്നു. ഇതാദ്യമായിട്ടാണ് ജൂണില്‍ഇവിടെ ഇത്രയും ചൂടനുഭവപ്പെടുന്നത്.

പെര്‍ത്തിന് പുറമെ വെസ്റ്റേണ്‍ ഓസ്‌ട്രേലിയയിലാകമാനം ഏറ്റവും ചൂടാര്‍ന്ന ജൂണാണ് അനുഭവപ്പെട്ടിരുന്നത്. ഇതിനെ തുടര്‍ന്ന് ജൂണിലെ ശരാശരിചൂടിനേക്കാള്‍ 2.52 ഡിഗ്രി കൂടുതല്‍ ചൂടനുഭവപ്പെട്ടിരുന്നു. മഴയുടെ കാര്യത്തില്‍ ഇവിടെ ജൂണില്‍ ശരാശരി ലഭിക്കാറുള്ള മഴയേക്കാള്‍ 66 ശതമാനം ശരാശരി കുറവ് മഴയാണ് ലഭിച്ചിരുന്നത്. ഇതിനെ തുടര്‍ന്ന് ഈ വര്‍ഷത്തിലെ ജൂണ്‍ ഇവിടുത്തെ ഏറ്റവും ചൂടേറിയ പത്ത് ജൂണ്‍ മാസങ്ങളിലൊന്നായിരുന്നു.

Other News in this category



4malayalees Recommends