'വെളുത്തവരാണ് സ്‌നേഹിക്കാന്‍ കൊള്ളാവുന്നവരെന്നാണ് നിങ്ങളുടെ ഫെയര്‍ ആന്റ് ലവ്ലി പരസ്യം പറയുന്നത്; നിറത്തിന്റെ പേരിലുള്ള വേര്‍തിരിവിനെയാണ് ഇത് സൂചിപ്പിക്കുന്നത്'; ഫെയര്‍ ആന്‍ഡ് ലൗലിക്കെതിരെ വെസ്റ്റ് ഇന്‍ഡീസ് മുന്‍നായകന്‍ ഡാരന്‍ സമി

ഇന്ത്യയിലെ സൗന്ദര്യ വര്‍ധന ക്രീമിന്റെ പേരിനെതിരെയാണ് രംഗത്തെത്തി വെസ്റ്റ് ഇന്‍ഡീസ് മുന്‍നായകനായ ഡാരന്‍ സമി പ്രതികരിച്ചത്. ഫെയര്‍ ആന്റ് ലൗലി ക്രീം വര്‍ണവിവേചനമാണ് സൂചിപ്പിക്കുന്നത്. അവരുടെ പരസ്യത്തില്‍ വെളുത്ത ആളുകളാണ് സ്നേഹമുള്ളവരെന്ന് വ്യക്തമാക്കുന്നു. ഇത് വര്‍ണവിവേചനത്തെയാണ് സൂചിപ്പിക്കുന്നത്. ഔട്ട് ലുക്കിന് നല്‍കിയ അഭിമുഖത്തില്‍ സമി പറഞ്ഞു. ഫെയര്‍ എന്ന വാക്ക് ഉപയോഗിക്കുന്നതിലൂടെ വെളുത്ത സുന്ദരമായവരെയാണ് ഉദ്ദേശിക്കുന്നതെന്ന് മനസിലാകുന്നതിലൂടെ തങ്ങളുടെ ഉള്‍പ്പന്നത്തില്‍ നിന്ന് ഫെയര്‍ എന്ന വാക്ക് നീക്കുമെന്ന് കഴിഞ്ഞ ദിവസം കമ്പനി വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു. ഫെയര്‍ എന്ന വാക്കിലൂടെ ഒരു വിഭാഗത്തിനെ മാത്രമാണ് പ്രതിനിധീകരിക്കുന്നത്. ഇത് ശരിയല്ലെന്ന് മനസിലാക്കുന്നതിലാണ് ഇത്തരമൊരു നടപടിയെന്ന് ഫെയര്‍ ആന്റ് ഉള്‍പ്പന്നത്തിന്റെ ഉടമകളായ യൂനിവേഴ്സല്‍ ബ്യൂട്ടി ആന്റ് പേഴ്സണല്‍ കെയര്‍ ഡിവിഷന്‍ പ്രസിഡന്റ് സണ്ണി ജെയ്ന്‍ വ്യക്തമാക്കിയിരുന്നു. സാമൂഹ്യ മാധ്യമങ്ങളിലൂടെയും ഫെയര്‍ ആന്റ് ലൗലിയ്ക്കെതിരേ വലിയ പ്രതിഷേധമുയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മാറ്റം വരുത്താന്‍ കമ്പനി തീരുമാനിച്ചതും.

Other News in this category

4malayalees Recommends