'ഇന്ത്യയോടും മേഖലയിലെ മറ്റ് രാജ്യങ്ങളോടും ചൈന പുലര്‍ത്തുന്ന അക്രമ മനോഭാവം ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ശരിക്കുമുള്ള സ്വഭാവമാണ് തുറന്നുകാട്ടുന്നത്'; ചൈനയെ രൂക്ഷമായി വിമര്‍ശിച്ച് വീണ്ടും ട്രംപ്

'ഇന്ത്യയോടും മേഖലയിലെ മറ്റ് രാജ്യങ്ങളോടും ചൈന പുലര്‍ത്തുന്ന അക്രമ മനോഭാവം ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ശരിക്കുമുള്ള സ്വഭാവമാണ് തുറന്നുകാട്ടുന്നത്'; ചൈനയെ രൂക്ഷമായി വിമര്‍ശിച്ച് വീണ്ടും ട്രംപ്

ഇന്ത്യയോടും മേഖലയിലെ മറ്റ് രാജ്യങ്ങളോടും ചൈന പുലര്‍ത്തുന്ന അക്രമ മനോഭാവം ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ശരിക്കുമുള്ള സ്വഭാവമാണ് തുറന്നുകാട്ടുന്നത് എന്ന് അമേരിക്ക. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇക്കാര്യം പറഞ്ഞതായി വൈറ്റ് ഹൗസ് പ്രസ് സെക്രട്ടി കേലീ മക് എനാനി പറഞ്ഞു. ലഡാക്ക് അതിര്‍ത്തിയിലെ നിലവിലെ സാഹചര്യങ്ങള്‍ യുഎസ് സൂക്ഷ്മമായി നിരീക്ഷിച്ചുവരുകയാണെന്നും സമാധാനപരമായ പ്രശ്നപരിഹാരമാണ് വേണ്ടതെന്നം വൈറ്റ് ഹൗസ് വക്താവ് പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ചോദ്യങ്ങള്‍ക്ക് മറുപടി പറയവേയാണ് വൈറ്റ് ഹൗസ് വക്താവ് ഇക്കാര്യം പറഞ്ഞത്.


നേരത്തെ യുഎസ് കോണ്‍ഗ്രസ് അംഗങ്ങള്‍ ലഡാക്ക് എല്‍എസിയെ (നിയന്ത്രണരേഖ) ചൈനീസ് കടന്നുകയറ്റത്തില്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. കഴിഞ്ഞ മാസം ചൈന നടത്തിയ ആക്രമണത്തിന്റെ ഭാഗമായി ഇന്ത്യന്‍ സൈനികര്‍ക്കും ചൈനീസ് സൈനികര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടത് ദുഖകരമാണ് എന്ന് യുഎസ് കോണ്‍ഗ്രസിന്റെ ഹൗസ് ഓഫ് റെപ്രസന്റേറ്റീവ്സില്‍ (ജനപ്രതിനിധി സഭ) സെലക്ട് ഇന്റലിജന്‍സ് കമ്മിറ്റി ചെയര്‍പേഴ്സണായ ആദം ഷിഫ് പറഞ്ഞു.

Other News in this category4malayalees Recommends