ബ്രിട്ടീഷ് കൊളംബിയ കൊറോണ ആരംഭിച്ചതിന് ശേഷം ഏറ്റവും വലിയ പിഎന്‍പി ഡ്രോ നടത്തി; ഇന്‍വിറ്റേഷനുകള്‍ നല്‍കിയത് 314 പേര്‍ക്ക്; ഡ്രോ നടത്തിയത് എക്‌സ്പ്രസ് എന്‍ട്രി ബിസി, സ്‌കില്‍സ് ഇമിഗ്രേഷന്‍ കാറ്റഗറികളില്‍

ബ്രിട്ടീഷ് കൊളംബിയ കൊറോണ ആരംഭിച്ചതിന് ശേഷം ഏറ്റവും വലിയ പിഎന്‍പി ഡ്രോ നടത്തി; ഇന്‍വിറ്റേഷനുകള്‍ നല്‍കിയത് 314 പേര്‍ക്ക്; ഡ്രോ നടത്തിയത് എക്‌സ്പ്രസ് എന്‍ട്രി ബിസി, സ്‌കില്‍സ് ഇമിഗ്രേഷന്‍ കാറ്റഗറികളില്‍
കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ബ്രിട്ടീഷ് കൊളംബിയ ഏറ്റവും വലിയ പ്രൊവിന്‍ഷ്യല്‍ നോമിനേഷന്‍ ഡ്രോ നടത്തി. തങ്ങളുടെ എക്‌സ്പ്രസ് എന്‍ട്രി ബിസി, സ്‌കില്‍സ് ഇമിഗ്രേഷന്‍ കാറ്റഗറികളിലൂടെ ഇത് പ്രകാരം 314 ഇന്‍വിറ്റേഷനുകളാണ് ഇഷ്യൂ ചെയ്തിരിക്കുന്നത്. ജൂണ്‍ 30ന് നടത്തിയ ഡ്രോയിലൂടെ ഇത്തരത്തില്‍ ഇന്‍വിറ്റേഷനുകള്‍ ലഭിച്ചവര്‍ക്ക് ഇനി പ്രൊവിന്‍ഷ്യല്‍ നോമിനേഷനായി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.

കോവിഡ് പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ബ്രിട്ടീഷ് കൊളംബിയ നടത്തിയിരിക്കുന്ന ഏറ്റവും വലിയ പ്രൊവിന്‍ഷ്യല്‍ നോമിനീ പ്രോഗ്രാം ഡ്രോയാണ് ജൂണ്‍ 30ന് നടന്നിരിക്കുന്നത്. ഇതിന് പുറമെ ഈ വര്‍ഷത്തെ ഏറ്റവും വലിയ രണ്ടാമത്തെ പിഎന്‍പി ഡ്രോയുമാണിത്. കൊറോണക്ക് മുമ്പ് മാര്‍ച്ച് 10നായിരുന്നു ഏറ്റവും വലിയ ഡ്രോ നടത്തി ബ്രിട്ടീഷം കൊളംബിയ 332 ഇന്‍വിറ്റേഷനുകള്‍ ഇഷ്യൂ ചെയ്തിരുന്നത്.ബിസി എക്‌സ്പ്രസ് എന്‍ട്രി സ്ട്രീം ഫെഡറല്‍ ഗവണ്‍മെന്റിന്റെ എക്‌സ്പ്രസ് എന്‍ട്രി സിസ്റ്റവുമായി ബന്ധപ്പെട്ടതാണ്.

കാനഡയിലെ മൂന്ന് പ്രധാനപ്പെട്ട ഇമിഗ്രേഷന്‍ കാറ്റഗറികളായ ഫെഡറല്‍ സ്‌കില്‍ഡ് വര്‍ക്കര്‍ ക്ലാസ്, ഫെഡറല്‍ സ്‌കില്‍ഡ് ട്രേഡ്‌സ് ക്ലാസ്, കനേഡിയന്‍ എക്പീരിയന്‍സ് ക്ലാസ് എന്നിവയുടെ ഉദ്യോഗാര്‍ത്തികളുടെ പൂളിനെ എക്‌സ്പ്രസ് എന്‍ട്രി സിസ്റ്റം കൈകാര്യം ചെയ്യുന്നു.പ്രൊവിന്‍ഷ്യല്‍ നോമിനേഷനോട് കൂടിയ എക്‌സ്പ്രസ് എന്‍ട്രി ഉദ്യോഗാര്‍ത്തികള്‍ക്ക് അവരുടെ കോംപ്രഹെന്‍സീവ് റാങ്കിംഗ് സിസ്റ്റത്തിലേക്ക് 600 പോയിന്റുകള്‍ കൂടുതലായി ലഭിക്കും. ഇതിന് പുറമെ ഇത്തരക്കാര്‍ കനേഡിയന്‍ പിആറിനായി സമര്‍പ്പിക്കുന്ന അപേക്ഷകള്‍ എക്‌സ്പ്രസ് എന്‍ട്രി സിസ്റ്റത്തിലൂടെ പ്രൊസസ് ചെയ്യുകയും ചെയ്യും.

Other News in this category



4malayalees Recommends