യുഎസിലെ പ്രതിദിന കൊറോണ ഇന്നലെ കൊറോണ കവര്‍ന്നത് 624 ജീവനുകള്‍; പ്രതിദിന മരണമിടിഞ്ഞതില്‍ ആശ്വാസം; മൊത്തം കൊറോണ മരണം 130,798 ആയും മൊത്തം രോഗികളുടെ എണ്ണം 2,779,953 ആയും വര്‍ധിച്ചു; രോഗത്തില്‍ നിന്നും മുക്തരായവരുടെ എണ്ണം 1,164,680

യുഎസിലെ പ്രതിദിന കൊറോണ ഇന്നലെ കൊറോണ കവര്‍ന്നത് 624 ജീവനുകള്‍; പ്രതിദിന മരണമിടിഞ്ഞതില്‍ ആശ്വാസം; മൊത്തം കൊറോണ മരണം 130,798 ആയും മൊത്തം രോഗികളുടെ എണ്ണം 2,779,953 ആയും വര്‍ധിച്ചു; രോഗത്തില്‍ നിന്നും മുക്തരായവരുടെ എണ്ണം 1,164,680

യുഎസില്‍ ഇന്നലെ പ്രതിദിന കൊറോണ മരണം തൊട്ട് തലേദിവസത്തെ മരണസംഖ്യയായ 1317ല്‍ നിന്നും ഇടിഞ്ഞ് താഴ്ന്ന് വെറും 624ല്‍ ഒതുങ്ങിയത് കടുത്ത ആശ്വാസത്തിന് വകയേകുന്നു. എന്നാല്‍ തിങ്കളാഴ്ചത്തെ പ്രതിദിന മരണമായ 397 ഉം ആയും ഞായറാഴ്ചത്തെ മരണസംഖ്യയായ 259ഉം ശനിയാഴ്ചത്തെ പ്രതിദിന മരണമായ 510ഉം ആയും താരതമ്യപ്പെടുത്തുമ്പോള്‍ ഇക്കാര്യത്തില്‍ പെരുപ്പമാണുള്ളത്. എന്നാല്‍ കഴിഞ്ഞ വെള്ളിയാഴ്ചത്തെ മരണമായ 847ഉം വ്യാഴാഴ്ചത്തെ മരണമായ 2492 ഉം ബുധനാഴ്ചത്തെ മരണമായ 865ഉം ആയി താരതമ്യപ്പെടുത്തുമ്പോഴും ഇക്കാര്യത്തില്‍ കുറവാണുളളത്.


ഇന്നലെ സ്ഥിരീകരിച്ചിരിക്കുന്ന പുതിയ രോഗികളുടെ എണ്ണം 48,138 ആണ്. ചൊവ്വാഴ്ചത്തെ രോഗികളുടെ എണ്ണമായ 47,549 ആയി താരതമ്യപ്പെടുത്തുമ്പോഴും തിങ്കളാഴ്ചത്തെ പുതിയ രോഗികളുടെ എണ്ണമായ 45,804 ആയും ഞായറാഴ്ചത്തെ പുതിയ രോഗികളുടെ എണ്ണമായ 31,970 ആയി താരതമ്യപ്പെടുത്തുമ്പോഴും ഇക്കാര്യത്തില്‍ വര്‍ധനവാണുള്ളത്. എന്നാല്‍ കഴിഞ്ഞ ശനിയാഴ്ചത്തെ പുതിയ രോഗികളുടെ എണ്ണമായ 51,586 ആയും വെള്ളിയാഴ്ചത്തെ പുതിയ രോഗികളായ 48,997 ഉം ആയും താരതമ്യപ്പെടുത്തുമ്പോല്‍ ഇതില്‍ കുറവാണുള്ളതെന്നത് ആശ്വാസം പകരുന്നു.


യുഎസിലെ മൊത്തം കൊറോണ മരണം 130,798 ആയും മൊത്തം രോഗികളുടെ എണ്ണം 2,779,953 ഉം ആയാണ് വര്‍ധിച്ചിരിക്കുന്നത്.രോഗത്തില്‍ നിന്നും മുക്തരായവരുടെ എണ്ണമാകട്ടെ 1,164,680 ആയിത്തീര്‍ന്നിട്ടുണ്ട്.ഏറ്റവും കൂടുതല്‍ മരണവും രോഗികളുള്ളതുമായ രാജ്യമെന്ന ദുരവസ്ഥയില്‍ നിന്നും ഇനിയും യുഎസിന് മുക്തിയുണ്ടായിട്ടില്ല.ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് 32,143 മരണങ്ങളും 418,605 രോഗികളുമായി ന്യൂയോര്‍ക്കിലാണ് ഏറെ വഷളായ അവസ്ഥയുള്ളത്.ന്യൂജഴ്‌സിയില്‍ 15,218 മരണങ്ങളുണ്ടായപ്പോള്‍ ഇവിടെ മൊത്തം 177,238 പേര്‍ക്കാണ് രോഗബാധയുണ്ടായിരിക്കുന്നത്.


മസാച്ചുസെറ്റ്‌സില്‍ കോവിഡ് ബാധിച്ച് 109,143 പേര്‍ രോഗികളായപ്പോള്‍ 8,081 പേരാണ് മരിച്ചത്.ഇല്ലിനോയ്‌സില്‍ കൊറോണ മരണങ്ങള്‍ 7,152 ഉം രോഗികളുടെ എണ്ണം 145,066 ആണ്.പെന്‍സില്‍ വാനിയയില്‍ രോഗികളുടെ എണ്ണം 91,864 ഉം മരണം 6,741 ഉം ആണ്.മിച്ചിഗനില്‍ 6,198 പേര്‍ മരിക്കുകയും 71,089 പേര്‍ രോഗബാധിതരാവുകയും ചെയ്തിരിക്കുന്നു. ഇവയ്ക്ക് പുറമെ രാജ്യത്തെ എല്ലാ സ്റ്റേറ്റുകളിലും കൊറോണ മരണങ്ങളും പുതിയ കേസുകളും എല്ലാ ദിവസവും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് തുടരുന്ന ആശങ്കാജനകമായ സാഹചര്യവും നിലനില്‍ക്കുന്നുണ്ട്.

Other News in this category



4malayalees Recommends