ഇന്ന് 5 PM ന് ബര്‍മിങ്ഹാമില്‍ നിന്ന് കെവിന്‍ തോമസ് - ബെനീറ്റ തോമസ് സഹോദരങ്ങള്‍ സംഗീതാസ്വാദനത്തിന്റെ പുതിയ രൂപഭാവങ്ങളില്‍ പാട്ടിന്റെ പുതുമഴയായി പെയ്യാനെത്തുന്നു 'Let's break it together' ലൈവ് ടാലന്റ് ഷോയില്‍

ഇന്ന് 5 PM ന് ബര്‍മിങ്ഹാമില്‍ നിന്ന് കെവിന്‍ തോമസ് - ബെനീറ്റ തോമസ് സഹോദരങ്ങള്‍ സംഗീതാസ്വാദനത്തിന്റെ പുതിയ രൂപഭാവങ്ങളില്‍ പാട്ടിന്റെ പുതുമഴയായി പെയ്യാനെത്തുന്നു 'Let's break it together' ലൈവ് ടാലന്റ് ഷോയില്‍

യുക്മ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍, കോവിഡ് 19 ന് എതിരായ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍നിരയില്‍ നില്‍ക്കുന്ന ലോകം മുഴുവനുമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പിന്തുണയും ആദരവും അര്‍പ്പിച്ച് കൊണ്ടുള്ള ലൈവ് ടാലന്റ് ഷോ 'LET'S BREAK IT TOGETHER' ല്‍ ഇന്ന് ജൂലൈ 2 വ്യാഴാഴ്ച 5 PM ന് (ഇന്‍ഡ്യന്‍ സമയം രാത്രി 9.30) പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത് പിയാനോയിലും വയലിനിലും സംഗീതത്തിന്റെ മിന്നലൊലികള്‍ തീര്‍ക്കുന്ന ബര്‍മിങ്ഹാമില്‍ നിന്നുള്ള കെവിന്‍ തോമസ് - ബെനീറ്റ തോമസ് സഹോദരങ്ങളാണ്.


വളരെ ചെറിയ പ്രായം മുതല്‍ പിയാനോ പരിശീലനം തുടങ്ങിയ കെവിന്‍, ബര്‍മിങ്ഹാമിലെ സെന്റ്. ജോണ്‍ ഹെന്റി ന്യൂമാന്‍ കാത്തലിക് കോളേജിലെ GCSE വിദ്യാര്‍ത്ഥിയാണ്.

യുക്മ കലാമേള, ബൈബിള്‍ കലോത്സവം തുടങ്ങി നിരവധി വേദികളില്‍ തന്റെ മികവ് തെളിയിച്ചിട്ടുള്ള കെവിന്‍ സ്‌കൌട്ടിലും അംഗമാണ്. പ്രാദേശിക ഫുട്‌ബോള്‍, ബാഡ്മിന്റണ്‍ ടീമുകളില്‍ കളിക്കുന്ന ഈ 16 വയസ്സ്‌കാരന്‍ മാര്‍ഷ്യല്‍ ആര്‍ട്‌സിലും പരിശീലനം തുടരുന്നു.

വയലിനില്‍ മാസ്മരിക പ്രകടനം നടത്തുന്ന ബെനീറ്റ കെവിന്റെ ഇളയ സഹോദരിയാണ്. ബര്‍മിങ്ഹാം സെന്റ്. പോള്‍സ് ഗേള്‍സ് സ്‌കൂളില്‍ ഇയര്‍ 9 വിദ്യാര്‍ത്ഥിനിയായ ഈ കലാകാരി നല്ലൊരു ഡാന്‍സര്‍ കൂടിയാണ്. വളരെ ചെറിയ പ്രായം മുതല്‍ വയലിന്‍ പരിശീലനവും നൃത്ത പരിശീലനവും തുടങ്ങിയ ഈ മിടുക്കി നല്ലൊരു ഗായികയുമാണ്. യുക്മ റീജിയണല്‍ കലാമേള, ബൈബിള്‍ കലോത്സവം ഉള്‍പ്പടെ നിരവധി വേദികളില്‍ സമ്മാനാര്‍ഹയാണ് ഈ കൌമാര പ്രതിഭ. ജൂലൈ 2 വ്യാഴം 5 PM ന് (ഇന്‍ഡ്യന്‍ സമയം രാത്രി 9.30) 'LET'S BREAK IT TOGETHER' ലൈവ് ടാലന്റ് ഷോയില്‍ പ്രേക്ഷകര്‍ക്ക് ശ്രുതി മധുര വസന്തത്തിന്റെ ആനന്ദവേള തീര്‍ക്കാന്‍ എത്തുകയാണ് കെവിന്‍ - ബെനീറ്റ സഹോദരങ്ങള്‍. യുക്മ മിഡ്‌ലാന്‍ഡ്‌സ് റീജിയണിലെ ബര്‍മിങ്ഹാം BCMC യിലെ അംഗങ്ങളായ തോമസ് ജോസഫ് - ഷീബ തോമസ് ദമ്പതികളുടെ മക്കളാണ് ഈ കൗമാര പ്രതിഭകള്‍.

യുക്മ സാംസ്‌കാരിക വേദിയുടെ 'LET'S BREAK IT TOGETHER' എന്ന ലൈവ് ടാലന്റ് ഷോയില്‍ പ്രേക്ഷകരെ ആനന്ദിപ്പിക്കുവാന്‍ എത്തുന്ന കെവിന്‍ - ബെനീറ്റ സഹോദരങ്ങള്‍ക്ക് മുഴുവന്‍ സംഗീതാസ്വാദകരുടേയും പിന്തുണ ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

'LET'S BREAK IT TOGETHER' ലൈവ് ഷോയ്ക്ക് ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകര്‍ നല്‍കി വരുന്ന പിന്തുണയ്ക്ക് യുക്മ, യുക്മ സാംസ്‌കാരിക വേദി പ്രവര്‍ത്തകര്‍ ഹൃദയപൂര്‍വ്വം നന്ദി രേഖപ്പെടുത്തുന്നു.

കോവിഡ് - 19 രോഗബാധിതര്‍ക്കു വേണ്ടി സ്വന്തം ജീവന്‍പോലും തൃണവല്‍ഗണിച്ച് കരുതലിന്റെ സ്‌നേഹസ്പര്‍ശമായി, വിശ്രമരഹിതരായി യു കെ യിലെ എന്‍ എച്ച് എസ് ഹോസ്പിറ്റലുകളിലും കെയര്‍ഹോമുകളിലും ജോലി ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ലോകത്തിലെ മുഴുവന്‍ ആരോഗ്യ മേഖലകളിലും പ്രവര്‍ത്തിക്കുന്നവര്‍ക്ക് ആദരവ് അര്‍പ്പിച്ചുകൊണ്ട് യുക്മ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഈ ലൈവ് ഷോ യുക്മയുടെ ഔദ്യോഗീക ഫേസ്ബുക്ക് പേജ് ആയ UUKMA യിലൂടെയാണ് സംപ്രേക്ഷണം ചെയ്യുന്നത്.

എട്ടു വയസ്സു മുതല്‍ 21 വയസ്സ് വരെ പ്രായമുള്ള യു കെ യിലെ വൈവിധ്യമാര്‍ന്ന കലാവാസനയുള്ള പ്രതിഭകളെയും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രശസ്തരായ കുട്ടികളെയും പങ്കെടുപ്പിച്ച് നടത്തുന്ന ഈ കലാവിരുന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൃതജ്ഞതയും അഭിവാദ്യവും അര്‍പ്പിക്കുന്നതിനായാണ് സംഘടിപ്പിച്ചിരിക്കുന്നത്. വ്യത്യസ്തമായ സംഗീതോപകരണങ്ങളില്‍ കലാവിരുത് പ്രകടിപ്പിക്കുവാന്‍ കഴിവുള്ള പ്രതിഭകളുടെ കലാപ്രകടനങ്ങളാണ് ഈ ലൈവ് ഷോയുടെ പ്രധാന ആകര്‍ഷണം. എന്നാല്‍ ഹാസ്യാത്മകമായ പരിപാടികള്‍ ഉള്‍പ്പെടെ വൈവിധ്യമാര്‍ന്നതും ആകര്‍ഷണങ്ങളുമായ മറ്റു കലാപരിപാടികള്‍ അവതരിപ്പിക്കുവാനുള്ള അവസരവും ഉണ്ടായിരിക്കുന്നതാണ്.

യുകെയിലെ അറിയപ്പെടുന്ന ഗായകനായ റെക്‌സ് ബാന്‍ഡ് യു കെ യുടെ റെക്‌സ് ജോസും, ജെ ജെ ഓഡിയോസിന്റെ ജോജോ തോമസും ചേര്‍ന്ന് പരിപാടികള്‍ അവതരിപ്പിക്കുന്നവര്‍ക്ക് വേണ്ട സാങ്കേതിക സഹായങ്ങള്‍ നല്‍കുന്നതാണ്. കലാപരിപാടികള്‍ അവതരിപ്പിക്കുന്നതിനുവേണ്ട മിനിമം സമയം ഇരുപത് മിനിറ്റ് ആണ്. പരിപാടികള്‍ അവതരിപ്പിക്കുവാന്‍ ആഗ്രഹിക്കുന്ന എട്ടു മുതല്‍ ഇരുപത്തിയൊന്ന് വയസ്സ് വരെ പ്രായപരിധിയിലുള്ള കലാ പ്രതിഭകള്‍ അവതരിപ്പിക്കുവാന്‍ ആഗ്രഹിക്കുന്ന പരിപാടിയുടെ, കുറഞ്ഞത് അഞ്ച് മിനിറ്റ് ദൈര്‍ഘ്യം ഉള്ള വീഡിയോ ക്ലിപ്പ് 07846747602 എന്ന് വാട്‌സ്ആപ്പ് നമ്പറില്‍ അയച്ചു തരേണ്ടതാണ് . ഓര്‍ഗനൈസിംഗ് കമ്മിറ്റിയുടെ തീരുമാനം അനുസരിച്ച് പരിപാടികള്‍ അവതരിപ്പിക്കേണ്ടവരെ മുന്‍കൂട്ടി അറിയിക്കുന്നതുമായിരിക്കും.

ലോകമെമ്പാടുമുള്ള ആതുരസേവകര്‍ക്ക് ആദരവ് നല്‍കുന്നതിനായി യുക്മ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ പ്രതിഭാ സമ്പന്നരായ കുട്ടികള്‍ അവതരിപ്പിക്കുന്ന 'ലെറ്റ്‌സ് ബ്രേക്ക് ഇറ്റ് ടുഗദര്‍ ' എന്ന ലൈവ് കലാവിരുന്നിന് എല്ലാവിധ പ്രോത്സാഹനവും നല്‍കി വിജയിപ്പിക്കണമെന്ന് യുക്മ പ്രസിഡണ്ട് മനോജ്കുമാര്‍ പിള്ള, ജനറല്‍ സെക്രട്ടറി അലക്‌സ് വര്‍ഗീസ് വൈസ് പ്രസിഡന്റ് എബി

സെബാസ്റ്റ്യന്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.

യുക്മ സാംസ്‌കാരിക വേദി രക്ഷാധികാരി സി എ ജോസഫ് ദേശീയ കോര്‍ഡിനേറ്റര്‍ കുര്യന്‍ ജോര്‍ജ്, വൈസ് ചെയര്‍മാന്‍ ജോയി ആഗസ്തി, ജനറല്‍ കണ്‍വീനര്‍മാരായ ജയ്സണ്‍ ജോര്‍ജ്ജ്, തോമസ് മാറാട്ടുകളം എന്നിവരാണ് പരിപാടിയുടെ മേല്‍നോട്ടം വഹിക്കുന്നത്.

പ്രോഗ്രാം സംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ക്ക് യുക്മ സാംസ്‌കാരിക വേദി രക്ഷാധികാരിയും, പരിപാടിയുടെ പ്രധാന ചുമതല വഹിക്കുന്നയാളുമായ സി എ ജോസഫ് (07846747602) , യുക്മ സാംസ്‌കാരിക വേദി നാഷണല്‍ കോര്‍ഡിനേറ്റര്‍ കുര്യന്‍ ജോര്‍ജ് (07877348602) എന്നിവരെ ബന്ധപ്പെടേണ്ടതാണ്.

Other News in this category



4malayalees Recommends