നഗ്ന ചിത്രമിടാന്‍ ആവശ്യപ്പെട്ട് തനിക്ക് സന്ദേശമയച്ച ആളെ തുറന്നുകാട്ടി നടി സാനിയ ഇയ്യപ്പന്‍; സാനിയ പുറത്തു വിട്ടത് ഇന്‍സ്റ്റഗ്രാമില്‍ മറ്റൊരു യുവതിയുടെ നഗ്‌നചിത്രം അയച്ചുനല്‍കി അതേ രീതിയില്‍ ചിത്രമിടാന്‍ പറഞ്ഞ യുവാവിന്റെ സന്ദേശം

നഗ്ന ചിത്രമിടാന്‍ ആവശ്യപ്പെട്ട് തനിക്ക് സന്ദേശമയച്ച ആളെ തുറന്നുകാട്ടി നടി സാനിയ ഇയ്യപ്പന്‍.ശരീരം മുഴുവന്‍ മൂടിപ്പുതച്ച സ്ത്രീയും വിവസ്ത്രയായ സ്ത്രീയും ഒരേ പോസില്‍ ഇരിക്കുന്നതായിരുന്നു സാനിയയുടെ സ്റ്റോറി. ഇരുവരും ബഹുമാന്യര്‍ ആണെന്നായിരുന്നു നടി നല്‍കിയ അടിക്കുറിപ്പ്.

'നീയും അതുപോലെ ഇരുന്ന് ഒരു ഫോട്ടോയിട്' എന്നായിരുന്നു ഒരു യുവാവിന്റെ കമന്റ്. ഈ മോശം കമന്റിന് സാനിയ മറുപടിയുമായെത്തി. നമ്മുടെ തലമുറയെ കുറിച്ചുള്ള പ്രതീക്ഷകള്‍ പങ്കുവെച്ചുള്ള മന്ത്രിയുടെ ട്വീറ്റ് ഇപ്പോള്‍ കണ്ടതേ ഒള്ളൂ. ഞാന്‍ ഉള്‍പ്പെടുന്ന ഈ തലമുറയാണ് ഈ രാജ്യത്തിന്റെ ഭാവി. പക്ഷേ ഈ വൃത്തികെട്ട കമന്റൊക്കെ കാണുമ്പോള്‍ അടിസ്ഥാനമര്യാദകള്‍ പഠിപ്പിക്കുന്ന കാര്യത്തില്‍ നമ്മുടെ രക്ഷിതാക്കളും അധ്യാപകരും രാഷ്ട്രീയ നേതാക്കളും പരാജിതരാവുന്നു. 2020-ലും ഇതിനൊക്കെ വേണ്ടി അടിപിടി കൂടേണ്ടി വരുമെന്ന് ഞാന്‍ കരുതിയില്ല.' സാനിയ കുറിച്ചു.

Other News in this category4malayalees Recommends