'പൊരുത്തക്കേടുകളുമായി മുന്നോട്ടു പോകണമെങ്കില്‍ ധൈര്യം വേണം... ആ ധൈര്യം കാണിക്കുന്നവര്‍ വിജയിക്കുകയും ചെയ്യും'; സ്ലീവ്ലസും സ്ലിറ്റും ചേര്‍ന്നുള്ള സ്‌റ്റൈലിഷ് ഗൗണില്‍ അതിസുന്ദരിയായി അനുശ്രീ; ചിത്രം ഏറ്റെടുത്ത് ആരാധകര്‍

മെയ്‌ക്കേവറുകള്‍ കൊണ്ട് ഓരോ തവണയും ഫാഷന്‍പ്രേമികളെ അതിശയിപ്പിക്കുകയാണ് അനുശ്രീ. മോഡേണ്‍, ഗ്ലാമര്‍, ക്ലാസിക് എന്നിങ്ങനെ ഏതു സ്‌റ്റൈലും തനിക്ക് വഴങ്ങുമെന്ന് താരം തെളിയിച്ച് കഴിഞ്ഞു. ഗൗണിന്റെ വശ്യതയിലുള്ള അനുശ്രീയുടെ പുതിയ ചിത്രങ്ങളും ശ്രദ്ധ നേടുകയാണ്.

ക്ലാസിക് റെഡ് ഗൗണ്‍ ധരിച്ചുള്ള ചിത്രങ്ങളാണ് അനുശ്രീ പങ്കുവച്ചത്. ''പൊരുത്തക്കേടുകളുമായി മുന്നോട്ടു പോകണമെങ്കില്‍ ധൈര്യം വേണം... ആ ധൈര്യം കാണിക്കുന്നവര്‍ വിജയിക്കുകയും ചെയ്യും''- ചിത്രങ്ങള്‍ക്കൊപ്പം താരം കുറിച്ചു.

സ്ലീവ്ലസും സ്ലിറ്റും ചേര്‍ന്നുള്ള സ്‌റ്റൈലിഷ് ഗൗണിനൊപ്പം ചുരുട്ടിയിട്ട മുടിയഴകളും ടാറ്റൂവും പവര്‍ഫുള്‍ പോസുകളും ചേര്‍ന്നതോടെ അനുശ്രീ കയ്യടി നേടി. താരത്തിന്റെ പുതിയ ചിത്രങ്ങള്‍ സമ്മാനിച്ച അമ്പരപ്പ് ആരാധകര്‍ കമന്റ് ബോക്‌സുകളില്‍ പങ്കുവയ്ക്കുന്നുണ്ട്.

Other News in this category4malayalees Recommends