ഓസ്‌ട്രേലിയക്കാര്‍ക്കെല്ലാം മിനിമം ബ്രോഡ്ബാന്‍ഡ് വേഗത ഉറപ്പ് വരുത്തുന്ന പുതിയ നിയമവുമായി ഗവണ്‍മെന്റ്; സെക്കന്‍ഡില്‍ 25 മെഗാബിറ്റ്‌സ് ഡൗണ്‍ലോഡ് വേഗതയും മണിക്കൂറില്‍ 5 എംബിപിഎസ് അപ്ലോഡ് വേഗതയും ഉറപ്പാക്കണമെന്ന് നിഷ്‌കര്‍ഷ

ഓസ്‌ട്രേലിയക്കാര്‍ക്കെല്ലാം മിനിമം ബ്രോഡ്ബാന്‍ഡ് വേഗത ഉറപ്പ് വരുത്തുന്ന പുതിയ നിയമവുമായി ഗവണ്‍മെന്റ്; സെക്കന്‍ഡില്‍  25 മെഗാബിറ്റ്‌സ് ഡൗണ്‍ലോഡ് വേഗതയും  മണിക്കൂറില്‍ 5 എംബിപിഎസ്  അപ്ലോഡ് വേഗതയും ഉറപ്പാക്കണമെന്ന് നിഷ്‌കര്‍ഷ
എല്ലാ ഓസ്‌ട്രേലിയക്കാര്‍ക്കും മിനിമം ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് വേഗത ഉറപ്പേകുന്ന നിയമം പാസാക്കി ഫെഡറല്‍ ഗവണ്‍മെന്റ് രംഗത്തെത്തി. ഇന്നലെ നിലവില്‍ വന്നിരിക്കുന്ന പുതിയ സ്റ്റാറ്റിയൂട്ടറി ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൊവൈഡര്‍ അഥവാ എസ്‌ഐപി നിയമമാണ് ഇതിന് വഴിയൊരുക്കുന്നത്. ഇത് പ്രകാരം എന്‍ബിഎന്നും അതു പോലുള്ള കമ്പനികളും സെക്കന്‍ഡില്‍ ചുരുങ്ങിയത് 25 മെഗാബിറ്റ്‌സ് ഡൗണ്‍ലോഡ് വേഗതയും മണിക്കൂറില്‍ 5 എംബിപിഎസ് അപ്ലോഡ് വേഗതയും പീക്ക് അവേര്‍സില്‍ നിര്‍ബന്ധമായും നല്‍കണം.

ജൂലൈ ഒന്ന് മുതലാണീ നിയമം നിലവില്‍ വന്നിരിക്കുന്നത്.ഇത് പ്രകാരം നഗരത്തിലോ അല്ലെങ്കില്‍ ഗ്രാമപ്രദേശത്തോ ജീവിക്കുന്നവര്‍ക്ക് ഈ വേഗതയെങ്കിലും നല്‍കാന്‍ ഇന്റര്‍നെറ്റ് പ്രൊവൈഡര്‍മാര്‍ ബാധ്യസ്തരാണ്. യൂണിവേഴ്‌സല്‍ സര്‍വീസ് ഒബ്ലിഗേഷന്റെ ഭാഗമായിട്ടാണീ നിയമം ഓസ്‌ട്രേലിയയില്‍ നടപ്പിലാക്കുന്നത്. ഇതിന് മുമ്പ് ഈ നിയമം ഫോണ്‍ ലൈനുകള്‍ക്ക് മാത്രമായിരുന്നു ബാദകമായിരുന്നത്. ഇതിപ്പോള്‍ പുതിയ നീക്കമനുസരിച്ച് ബ്രോഡ്ബാന്‍ഡിനും ബാധകമാക്കിയിരിക്കുകയാണ്.

ടെലികമ്യൂണിക്കേഷന്‍സിനെ ഒരു അവശ്യ യൂട്ടിലിട്ടിയായി പരിഗണിച്ചാണീ നിയമം നടപ്പിലാക്കുന്നതെന്നാണ് കമ്യൂണിക്കേഷന്‍സ് മിനിസ്റ്റര്‍ പോള്‍ ഫെ്‌ലറ്റ്‌ചെര്‍ പറയുന്നത്. ഇതിനാല്‍ എല്ലാ ഓസ്‌ട്രേലിയക്കാര്‍ക്കും നീതിപൂര്‍വകമായ ഇന്റര്‍നെറ്റ് വേഗത ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്തമാണെന്നും അദ്ദേഹം പറയുന്നു.പുതിയ ടെലികമ്യൂണിക്കേഷന്‍ സര്‍വീസുകള്‍ രാജ്യത്തെ ഗ്രാമപ്രദേശങ്ങളിലും നഗരപ്രദേശങ്ങളിലും വിദൂരപ്രദേശങ്ങളിലും താമസിക്കുന്നവര്‍ക്ക് ഉറപ്പായും ലഭ്യമാക്കുന്നതിനാണ് പുതിയ നിയമം നടപ്പിലാക്കുന്നതെന്നും ഗവണ്‍മെന്റ് വ്യക്തമാക്കുന്നു.

Other News in this category



4malayalees Recommends