ഓസ്‌ട്രേലിയയില്‍ കൂടുതല്‍ പേര്‍ കൊറോണ പിടിപെട്ട് മരിക്കുമെന്ന മുന്നറിയിപ്പ് ശക്തം; ഇന്നലെ മുതല്‍ രാജ്യത്ത് പുതിയ 86 കേസുകള്‍; ഭൂരിഭാഗം പേരും വിക്ടോറിയയിലുള്ളവര്‍; കഴിഞ്ഞ ആഴ്ച മാത്രം സ്‌റ്റേറ്റില്‍ 300 പുതിയ കേസുകള്‍; ജാഗ്രതാ നിര്‍ദേശമേറുന്നു

ഓസ്‌ട്രേലിയയില്‍ കൂടുതല്‍ പേര്‍ കൊറോണ പിടിപെട്ട് മരിക്കുമെന്ന മുന്നറിയിപ്പ് ശക്തം; ഇന്നലെ മുതല്‍ രാജ്യത്ത് പുതിയ 86 കേസുകള്‍; ഭൂരിഭാഗം പേരും വിക്ടോറിയയിലുള്ളവര്‍; കഴിഞ്ഞ ആഴ്ച മാത്രം സ്‌റ്റേറ്റില്‍ 300 പുതിയ കേസുകള്‍; ജാഗ്രതാ നിര്‍ദേശമേറുന്നു
വിക്ടോറിയയില്‍ ഉണ്ടായിരിക്കുന്ന ഏറ്റവും പുതിയ കോവിഡ് പെരുപ്പം കാരണം ആശുപത്രിയില്‍ പ്രവേശിക്കപ്പെടുന്നവരേറുന്നതിനാല്‍ കൂടുതല്‍ മരണങ്ങള്‍ രാജ്യത്ത് പ്രതീക്ഷിക്കാമെന്ന കടുത്ത മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ദര്‍ രംഗത്തെത്തി.ഇതിന് പുറമെ രാജ്യമാകമാനം ബുദനാഴ്ച മുതല്‍ 86 പുതിയ കൊറോണ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

രണ്ട് പേര്‍ ഇന്റന്‍സീവ് കെയറിലുമായിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് കൊറോണ രാജ്യത്ത് കടുത്ത പ്രത്യാഘാതങ്ങളുണ്ടാക്കിയേക്കാമെന്ന മുന്നറിയിപ്പുമായി ചീഫ് മെഡിക്കല്‍ ഓഫീസറായ മൈക്കല്‍ കിഡ് രംഗത്തെത്തിയിട്ടുണ്ട്. നിലവില്‍ രാജ്യത്ത് 24 പേരാണ് കൊറോണ പിടിപെട്ട് ആശുപത്രിയില്‍ അഡ്മിറ്റാക്കപ്പെട്ടിരിക്കുന്നത്. ഇതില്‍ അഞ്ച് പേര്‍ ഐസിയുവിലാണ്.24 പേരില്‍ ഭൂരിഭാഗവും വിക്ടോറിയക്കാരാണ്. അതായത് ഇതില്‍ 20 പേര്‍ വിക്ടോറിയക്കാരാണ്.

വിക്ടോറിയയിലെ നാല് പേരാണ് ഐസിയുവിലുള്ളത്.പ്രായമായവര്‍ക്ക് രാജ്യത്ത് കൊറോണ കൂടുതല്‍ അപകടം വിതയ്ക്കുന്ന ഘട്ടത്തിലേക്ക് എത്താന്‍ സാധ്യതയുണ്ടെന്നും കിഡ് മുന്നറിയിപ്പേകുന്നു. ആശുപത്രിയില്‍ പ്രവേശിക്കപ്പെടുന്നവരേറുന്നതിനാലും രോഗം ബാധിക്കുന്നവരുടെ ആരോഗ്യം വഷളാകുന്നതിനാലും രാജ്യത്തുള്ളവര്‍ കൊറോണക്കെതിരെയുള്ള പോരാട്ടത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടിയിരിക്കുന്നുവെന്നും കിഡ് മുന്നറിയിപ്പേകുന്നു.കഴിഞ്ഞ വാരത്തില്‍ വിക്ടോറിയയില്‍ 300 പേര്‍ക്കാണ് കൊറോണ പിടിപെട്ടിരിക്കുന്നത്.ഇതില്‍ ഭൂരിഭാഗവും പ്രാദേശികമായുള്ള പകര്‍ച്ചയാണെന്നതും ആശങ്ക ജനിപ്പിക്കുന്നുണ്ടെന്നും കിഡ് മുന്നറിയിപ്പേകുന്നു.

Other News in this category4malayalees Recommends