ഓസ്‌ട്രേലിയയില്‍ കൊറോണ കാരണം 1.5 മില്യണ്‍ പേര്‍ തൊഴില്‍ രഹിതരായെങ്കിലും റിക്രൂട്ടിംഗിന് ആളെ കിട്ടുന്നില്ല; നിര്‍ണായക മേഖലകളില്‍ തൊഴിലാളി ക്ഷാമം;കാരണം ഉദാരമായ തൊഴിലില്ലായ്മ ബെനഫിറ്റുകള്‍ കാരണം ആളുകള്‍ക്ക് തൊഴില്‍ ആവശ്യമില്ലാതാകുന്നു

ഓസ്‌ട്രേലിയയില്‍ കൊറോണ കാരണം 1.5 മില്യണ്‍ പേര്‍ തൊഴില്‍ രഹിതരായെങ്കിലും റിക്രൂട്ടിംഗിന് ആളെ കിട്ടുന്നില്ല; നിര്‍ണായക മേഖലകളില്‍ തൊഴിലാളി ക്ഷാമം;കാരണം  ഉദാരമായ തൊഴിലില്ലായ്മ ബെനഫിറ്റുകള്‍ കാരണം ആളുകള്‍ക്ക് തൊഴില്‍ ആവശ്യമില്ലാതാകുന്നു
ഓസ്‌ട്രേലിയയില്‍ കൊറോണ ആഘാതത്താല്‍ 1.5 മില്യണ്‍ പേര്‍ക്ക് തൊഴില്‍ നഷ്ടമായിട്ടുണ്ടെങ്കിലും ഇപ്പോഴും പല തസ്തികകളിലേക്കും ആളെ കിട്ടുന്നില്ലെന്ന വിചിത്രമായ റിപ്പോര്‍ട്ട് പുറത്ത് വന്നു.വിവിധ ബിസിനസുകള്‍ നിര്‍ണായകമായ തസ്തികകളിലേക്ക് ആളെ ലഭിക്കാതെ പാടുപെടുന്നുവെന്നാണ് ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നത്. തൊഴിലില്ലായ്മ പെരുകുമ്പോഴും പല തസ്തികകളിലേക്കും അപേക്ഷ ക്ഷണിച്ചിട്ടും അപേക്ഷകര്‍ കുറയുന്ന വിചിത്രമായ നിലയാണ് രാജ്യത്തുളളത്.

രാജ്യത്തെ തൊഴില്ലായ്മ ബെനഫിറ്റുകള്‍ കൂടുതല്‍ ഉദാരമായതാണ് ഇതിന് കാരണമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിനാല്‍ നിരവധി എപ്ലോയര്‍മാര്‍ റിക്രൂട്ടിംഗിന് പ്രയാസം നേരിടുന്നുവെന്നാണ് ഒരു സര്‍വേയിലൂടെ വെളിപ്പെട്ടിരിക്കുന്നത്. പലര്‍ക്കും തൊഴില്ലാതായെങ്കിലും തൊഴില്ലായ്മാ ബെനഫിറ്റ് ആഴ്ചയില്‍ 560 ഡോളര്‍ ലഭിക്കുന്നതിനാല്‍ പലര്‍ക്കും തൊഴില്‍ വേണ്ടെന്ന അവസ്ഥയുണ്ടായിരിക്കുന്നുവെന്നാണ് ഈ ആഴ്ച പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

ഇത്തരം തൊഴിലില്ലായ്മാ ആനൂകൂല്യങ്ങള്‍ വളരെ ഉദാരമായതാണ് ഇതിന് കാരണമെന്നും എടുത്ത് കാട്ടപ്പെടുന്നു. 27 ശതമാനം തൊഴിലുടമകളും റിക്രൂട്ടിംഗിന് പ്രശ്‌നം നേരിടുന്നുവെന്നും അല്ലെങ്കില്‍ ആളെ കണ്ടെത്താന്‍ പ്രയാസം നേരിടുമെന്ന് ഭയപ്പെടുന്നുവെന്നും ദി നാഷണല്‍ സ്‌കില്‍സ് കമ്മീഷന്റെ ജോബ്‌സ് ഇന്‍ ഡിമാന്റ് എംപ്ലോയര്‍ സര്‍വേയിലൂടെ കണ്ടെത്തിയിട്ടുണ്ട്. മേയ് 25നും ജൂണ്‍ 19നും ഇടയില്‍ 2324 തൊഴിലുടമകളെ ഉള്‍പ്പെടുത്തിയാണീ സര്‍വേ നടത്തിയിരിക്കുന്നത്.

ഹെല്‍ത്ത് കെയര്‍, സോഷ്യല്‍ അസിസ്റ്റന്‍സ്, ട്രാന്‍സ്‌പോര്‍ട്ട്, പോസ്റ്റല്‍, വെയര്‍ ഹൗസിംഗ്, മാനുഫാക്ചറിംഗ്, റീട്ടെയില്‍ ട്രേഡ്, ഹോള്‍സെയില്‍ ട്രേഡ് എന്നീ രംഗങ്ങളിലുള്ള തൊഴിലുടമകളാണ് ജീവനക്കാരെ കണ്ടെത്തുന്നതിന് ഏറ്റവും കൂടുതല്‍ പ്രയാസം നേരിടുന്നതെന്നും സര്‍വേ വെളിപ്പെടുത്തുന്നു.ചൈല്‍ഡ് കെയറര്‍മാര്‍, മെറ്റല്‍ ഫാബ്രിക്കേറ്റേര്‍സ് ആന്‍ഡ് വെല്‍ഡേര്‍, ട്രക്ക് ഡ്രൈവേര്‍സ്, റിസപ്ഷനിസ്റ്റ്, മാനേജര്‍മാര്‍, റീട്ടെയില്‍ സെയില്‍സ് അസിസ്റ്റന്റ്‌സ്, മെറ്റല്‍ ഫിറ്റേര്‍സ് ആന്‍ഡ് മെഷീനിസ്റ്റ്, മോട്ടോര്‍ മെക്കാനിക്‌സ് എന്നീ തസ്തികളിലേക്ക് ആളുകളെ നിയമിക്കാനും ഏറെ പാടുപെടുന്നുവെന്ന് സര്‍വേയിലൂടെ കണ്ടെത്തിയിട്ടുണ്ട്.

Other News in this category



4malayalees Recommends