കോവിഡ് വ്യാപന തോത് വര്‍ദ്ധിക്കുമ്പോഴും നേട്ടവുമായി ഇന്ത്യ; രാജ്യത്തെ കോവിഡ് രോഗമുക്തരാവുന്നവരുടെ എണ്ണത്തിലും വര്‍ദ്ധനവ്; രോഗമുക്തി നിരക്ക് 60%ത്തിലേക്ക് അടുക്കുന്നു

കോവിഡ് വ്യാപന തോത് വര്‍ദ്ധിക്കുമ്പോഴും നേട്ടവുമായി ഇന്ത്യ; രാജ്യത്തെ കോവിഡ് രോഗമുക്തരാവുന്നവരുടെ എണ്ണത്തിലും വര്‍ദ്ധനവ്; രോഗമുക്തി നിരക്ക് 60%ത്തിലേക്ക് അടുക്കുന്നു

കോവിഡ് വ്യാപന തോത് വര്‍ദ്ധിക്കുമ്പോഴും നേട്ടവുമായി ഇന്ത്യ. രാജ്യത്തെ കോവിഡ് രോഗമുക്തരാവുന്നവരുടെ എണ്ണത്തിലും വര്‍ദ്ധനവ്. കോവിഡ് രോഗ മുക്തി നേടുന്നവരുടെ എണ്ണത്തില്‍ ലോകത്തെ വന്‍കിട വികസിത രാജ്യങ്ങള്‍ക്ക് പോലും കഴിയാത്ത നേട്ടമാണ് ഇന്ത്യ കൈവരിച്ചിരിയ്ക്കുന്നത്. രോഗമുക്തി നിരക്ക് 60%ത്തിലേക്ക് അടുക്കുകയാണ്. രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണ0 6 ലക്ഷം കടന്നപ്പോള്‍ 3,59,860 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. വികസിത രാജ്യങ്ങള്‍ക്ക് പോലും കഴിയാത്ത നേട്ടമാണ് ഇത്.


അതേസമയം, രാജ്യത്ത് പുതുതായി 22,000 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 24 മണിക്കൂറില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഏറ്റവും ഉയര്‍ന്ന കണക്കാണ് ഇത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 6,05,000 ആയി. കൊവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 17,834 ആയി. 3,59,860 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്.

മഹാരാഷ്ട്രയിലാണ് ഏറ്റവും അധികം കോവിഡ് കേസുകളുളളത്. മഹാരാഷ്ട്രയില്‍ രോഗബാധിതരുടെ എണ്ണം 1,86,626 ആയി. ഇന്നലെ മാത്രം 6,330 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഒരു ദിവസത്തെ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. ഇന്നലെ 125 കോവിഡ് മരണമാണ് സംസ്ഥാനത്തുണ്ടായത്. ഇതോടെ രോഗം ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 8,178 ആയി.

തമിഴ്‌നാട്ടില്‍ സ്ഥിതി അതിരൂക്ഷമായി തുടരുകയാണ്. ഇന്ന് 4343 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 98,392 ആയി. 24 മണിക്കൂറിനിടെ തമിഴ്‌നാട്ടില്‍ 57 കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 1321 ആയി.

Other News in this category4malayalees Recommends