രാജ്യത്ത് കൊവിഡ് കേസുകള്‍ ഉയരുന്നു; ഏറ്റവും പുതിയ കണക്കുകളനുസരിച്ച് കൊവിഡ് രോഗികളുടെ എണ്ണം 6,25,544 ആയി; ഇരുപത്തിനാല് മണിക്കൂറിനിടെ 20,903 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു; 379 പേര്‍ മരിച്ചു

രാജ്യത്ത് കൊവിഡ് കേസുകള്‍ ഉയരുന്നു; ഏറ്റവും പുതിയ കണക്കുകളനുസരിച്ച് കൊവിഡ് രോഗികളുടെ എണ്ണം 6,25,544 ആയി; ഇരുപത്തിനാല് മണിക്കൂറിനിടെ 20,903  പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു; 379 പേര്‍ മരിച്ചു

രാജ്യത്ത് കൊവിഡ് കേസുകള്‍ ഉയരുന്നു. ഏറ്റവും പുതിയ കണക്കുകളനുസരിച്ച് കൊവിഡ് രോഗികളുടെ എണ്ണം 6,25,544 ആയി. ഇരുപത്തിനാല് മണിക്കൂറിനിടെ 20,903 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 379 പേര്‍ മരിച്ചു. ഇതോടെ 18,213 പേരാണ് കൊവിഡിന് കീഴടങ്ങിത്. അതേ സമയം കൂടുതല്‍ കൊവിഡ് രോഗികളുള്ള പ്രദേശങ്ങളിലൊന്നായ ദില്ലി എന്‍സിആര്‍ മേഖലയ്ക്ക് കൊവിഡ് പ്രതിരോധത്തിന് പ്രത്യേക കര്‍മ്മപദ്ധതിക്ക് തീരുമാനമായി. യു പി, ദില്ലി, ഹരിയാന മുഖ്യമന്ത്രിമാരും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തിയ യോഗത്തെ തുടര്‍ന്നാണ് തീരുമാനം. യു പി, ഹരിയാന സംസ്ഥാനങ്ങളോട് പരിശോധനകള്‍ കൂട്ടാന്‍ അമിത് ഷാ നിര്‍ദ്ദേശം നല്‍കി.


ഇരു സംസ്ഥാനങ്ങള്‍ക്കും ടെസ്റ്റിംഗിനായി കേന്ദ്രം കൂടുതല്‍ കിറ്റുകള്‍ നല്‍കും. രോഗികളെ നേരത്തെ കണ്ടെത്തി ആശുപത്രികളിലേക്ക് മാറ്റും. മൂന്നു സംസ്ഥാനങ്ങളിലെയും ചെറുകിട ആശുപത്രികള്‍ക്ക് ദില്ലി എംയിസിലെ ഡോക്ടര്‍മാരില്‍ നിന്നും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കും. ദില്ലി ഉള്‍പ്പെടെ ദേശീയ തലസ്ഥാന മേഖല മുഴുവനായി നിലവില്‍ രോഗികളുടെ എണ്ണം ഒരു ലക്ഷം പിന്നിട്ട സാഹചര്യമാണുള്ളത്.

മഹാരാഷ്ട്രയില്‍ ആകെ കേസുകള്‍ 1,86,626 ആയി ഉയര്‍ന്നു. തമിഴ്നാട്ടില്‍ ആദ്യമായി ഒരു ദിവസത്തെ കൊവിഡ് കേസുകള്‍ 4000 കടന്നു. 4343 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം ഒരു ലക്ഷത്തിനടുത്തെത്തി. മഹാരാഷ്ട്രയിലും തമിഴ്‌നാട്ടിലും കൊവിഡ് കേസുകള്‍ കുതിച്ചുയര്‍ന്നതോടെ രാജ്യത്താകെ പ്രതിദിന കണക്ക് 20,000 കടന്നു. ദില്ലിയില്‍ ഇന്നലെ 2373 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കര്‍ണാടകയിലും 24 മണിക്കൂറിനിടെ 1502 കേസുകളുമായി പ്രതിദിന കണക്കിലെ ഏറ്റവും വലിയ വര്‍ധന രേഖപ്പെടുത്തി.

Other News in this category4malayalees Recommends