നിര്‍ണായക ചുവടുവെപ്പുമായി ഇന്ത്യ; വരുന്ന സ്വാതന്ത്ര്യദിനത്തില്‍ കൊവിഡ്-19 വാക്‌സിന്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കിയേക്കും; ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ വിജയിച്ചാല്‍ ഓഗസ്റ്റ് 15 ന് പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയില്‍ വാക്‌സിന്‍ സംബന്ധിച്ച പ്രഖ്യാപനം

നിര്‍ണായക ചുവടുവെപ്പുമായി ഇന്ത്യ; വരുന്ന സ്വാതന്ത്ര്യദിനത്തില്‍ കൊവിഡ്-19 വാക്‌സിന്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കിയേക്കും; ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ വിജയിച്ചാല്‍ ഓഗസ്റ്റ് 15 ന് പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയില്‍ വാക്‌സിന്‍ സംബന്ധിച്ച പ്രഖ്യാപനം

വരുന്ന സ്വാതന്ത്ര്യദിനത്തില്‍ കൊവിഡ്-19 വാക്‌സിന്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കാമെന്ന പ്രതീക്ഷയില്‍ ഐസിഎംആര്‍. കൊവിഡ്-19 വാക്‌സിന്‍ അതിവേഗം പുറത്തിറക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതപ്പെടുത്താന്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചും (ഐസിഎംആര്‍) ഭാരത് ബയോടെക് ഇന്റര്‍നാഷണല്‍ ലിമിറ്റഡും (ബിബിഎല്‍) തീരുമാനിച്ചു. ആഗസ്റ്റ് 15 നകം വാക്‌സിന്‍ പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇതിന് ആവശ്യമായ ക്ലിനിക്കല്‍ പരീക്ഷണങ്ങളും അതിവേഗം പൂര്‍ത്തിയാക്കും.


എല്ലാ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ക്കും ശേഷം ഓഗസ്റ്റ് 15 ഓടെ വാക്‌സിന്‍ ലഭ്യമാക്കാനുള്ള കഠിന ശ്രമത്തിലാണ് തങ്ങളെന്ന് പ്രസ്താവനയില്‍ പറയുന്നു. എന്നാല്‍ പരീക്ഷണങ്ങളുടെ ഫലങ്ങളെ ആശ്രയിച്ചാകും വാക്‌സിന്റെ വിജയമെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. രാജ്യത്ത് ആദ്യമായി തദ്ദേശീയമായി നിര്‍മിച്ച വാക്‌സിനാണ് ഭാരത് ബയോടെക് ഇന്റര്‍നാഷണല്‍ ലിമിറ്റഡിന്റേത്. ഇതിന്റെ ഓരോ ഘട്ടവും കേന്ദ്രസര്‍ക്കാര്‍ സസൂക്ഷ്മം വിലയിരുത്തുന്നുണ്ട്. വാക്‌സിന്റെ ഒന്നും രണ്ടും ഘട്ടങ്ങളിലുള്ള പരീക്ഷണങ്ങള്‍ക്ക് കഴിഞ്ഞ ദിവസമാണ് ഐസിഎംആര്‍ അനുമതി നല്‍കിത്.

വാക്സിന്‍ കണ്ടെത്താനുള്ള പരീക്ഷണങ്ങള്‍ വേഗത്തില്‍ സ്വീകരിക്കാന്‍ 12 സ്ഥാപനങ്ങളോട് ഐസിഎംആര്‍ ഇപ്പോള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സര്‍ക്കാര്‍ വാക്‌സിന്‍ കണ്ടെത്തുന്നതിനുള്ള പരീക്ഷണങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നു. ഓഗസ്റ്റ് 15 നകം വാക്‌സിന്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കാന്‍ ആവശ്യമായ തരത്തില്‍ നടപടികള്‍ വേഗത്തിലാക്കണമെന്നാണ് കത്തില്‍ പറയുന്നത്. എല്ലാ ക്ലിനിക്കല്‍ ട്രയല്‍ സൈറ്റുകളുടെയും സഹകരണത്തോടെ മാത്രമേ വാക്‌സിന്‍ പുറത്തിറക്കാന്‍ സാധിക്കുകയുള്ളു എന്നും ഐസിഎംആര്‍ കത്തില്‍ വ്യക്തമാക്കി.

Other News in this category4malayalees Recommends