കറാച്ചി ആക്രമണത്തിനു പിന്നില്‍ ഇന്ത്യയാണെന്ന ആരോപണം യുഎന്നില്‍ ഉയര്‍ത്താന്‍ ശ്രമിച്ച് ചൈനയും പാക്കിസ്ഥാനും; ഇന്ത്യാ വിരുദ്ധ വികാരം ആളിക്കത്തിയ ചൈനീസ് പ്രസ്താവനയില്‍ ഒപ്പിടാന്‍ വിസമ്മതിച്ച് ജര്‍മനിയും യുഎസും

കറാച്ചി ആക്രമണത്തിനു പിന്നില്‍ ഇന്ത്യയാണെന്ന ആരോപണം യുഎന്നില്‍ ഉയര്‍ത്താന്‍ ശ്രമിച്ച് ചൈനയും പാക്കിസ്ഥാനും; ഇന്ത്യാ വിരുദ്ധ വികാരം ആളിക്കത്തിയ ചൈനീസ് പ്രസ്താവനയില്‍ ഒപ്പിടാന്‍ വിസമ്മതിച്ച് ജര്‍മനിയും യുഎസും

ഇന്ത്യക്കെതിരേ പാകിസ്താനെ പിന്തുണയ്ക്കുന്ന ചൈനയ്ക്ക് അതേ നാണയത്തില്‍ തിരിച്ചടി നല്‍കി അമേരിക്കയും ജര്‍മനിയും. കഴിഞ്ഞദിവസം കറാച്ചി ഓഹരിവിപണി ആസ്ഥാനത്തിനു നേരേയുണ്ടായ ആക്രമണത്തില്‍ ഇന്ത്യയെ പഴിക്കാനുള്ള ചൈന-പാക് നീക്കമാണു പൊളിഞ്ഞത്. ചൊവ്വാഴ്ചയാണു ചൈന പ്രമേയം കൊണ്ടുവന്നത്. ഉള്ളടക്കത്തില്‍ മാറ്റം വരുത്തിയശേഷം അംഗീകരിക്കപ്പെട്ടത് 24 മണിക്കൂറിനുശേഷം. ഐക്യരാഷ്ട്ര സംഘടനാ രക്ഷാ കൗണ്‍സിലില്‍ കറാച്ചി ആക്രമണത്തെ അപലപിക്കുന്ന പ്രമേയത്തിലൂടെ ഇന്ത്യയ്ക്കെതിരായ നീക്കമാണു ചൈനയും പാകിസ്താനും ലക്ഷ്യമിട്ടത്.


കറാച്ചി ആക്രമണത്തിനു പിന്നില്‍ ഇന്ത്യയാണെന്നു പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും വിദേശകാര്യമന്ത്രി ഷാ മെഹ്മൂദ് ഖുറേഷിയും ആരോപിച്ചിരുന്നു. ഇതേ ആരോപണം യു.എന്നിലെത്തിക്കുയായിരുന്നു ചൈനയും പാകിസ്താനും ലക്ഷ്യമിട്ടത്. കറാച്ചി ആക്രമണത്തില്‍ അനുശോചനം പ്രകടിപ്പിച്ചും പാകിസ്താനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചും ചൈന തയാറാക്കിയ പ്രമേയത്തില്‍ ഇങ്ങനെ പറയുന്നു: ''നിന്ദ്യമായ ഈ ഭീകരാക്രമണത്തിനു പിന്നിലെ ഗൂഢാലോചകരെയും സംഘാടകരെയും സാമ്പത്തികസഹായം നല്‍കിയവരെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരേണ്ടതിന്റെ ആവശ്യകത യു.എന്‍. രക്ഷാ കൗണ്‍സില്‍ അംഗങ്ങള്‍ അടിവരയിടുന്നു.

ഇതുസംബന്ധിച്ച് രാജ്യാന്തരനിയമങ്ങളോടുള്ള പ്രതിബന്ധതയുടെയും രക്ഷാ കൗണ്‍സില്‍ പ്രമേയങ്ങളുടെയും അടിസ്ഥാനത്തില്‍ പാക് സര്‍ക്കാരുമായി സഹകരിക്കാന്‍ എല്ലാ അംഗരാജ്യങ്ങളോടും അഭ്യര്‍ഥിക്കുന്നു''.ഇന്ത്യാ വിരുദ്ധ വികാരം ആളിക്കത്തിയ ചൈനീസ് പ്രസ്താവനയില്‍ ജര്‍മനിയും യുഎസും ഒപ്പിടാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് ഏറെ വൈകിയാണ് യുഎന്‍ സുരക്ഷാ സമിതിയുടെ ഔദ്യോഗിക പ്രസ്താവന പുറത്തിറങ്ങിയത്. ചൊവ്വാഴ്ചയാണ് ചൈന സുരക്ഷാ സമിതിയില്‍ പ്രസ്താവന അവതരിപ്പിച്ചത്. എന്നാല്‍ അവസാന നിമിഷം എതിര്‍പ്പുമായി ജര്‍മനി എത്തി. തൊട്ടുപിന്നാലെ യുഎസും.

Other News in this category4malayalees Recommends