യുകെയില്‍ ഇന്നലെ 45 കൊറോണ മരണങ്ങള്‍; മൊത്തം കോവിഡ് മരണങ്ങള്‍ 43,951 ; ഇന്നലെ കണ്ടെത്തിയത് പുതിയ 576 രോഗികളെ; പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍ പ്രഖ്യാപിച്ചു;50 ഹോട്ട്‌സ്‌പോട്ടുകളില്‍ 42 വടക്കന്‍ ഇംഗ്ലണ്ടിലും എട്ടെണ്ണം സൗത്ത് ഇംഗ്ലണ്ടിലും

യുകെയില്‍ ഇന്നലെ 45 കൊറോണ മരണങ്ങള്‍; മൊത്തം കോവിഡ് മരണങ്ങള്‍  43,951 ; ഇന്നലെ കണ്ടെത്തിയത് പുതിയ 576 രോഗികളെ; പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍ പ്രഖ്യാപിച്ചു;50 ഹോട്ട്‌സ്‌പോട്ടുകളില്‍ 42 വടക്കന്‍ ഇംഗ്ലണ്ടിലും എട്ടെണ്ണം സൗത്ത് ഇംഗ്ലണ്ടിലും
യുകെയില്‍ ഇന്നലെ 45 കൊറോണ മരണങ്ങള്‍ കൂടിയുണ്ടായി. എന്‍എച്ച്എസ് ഇംഗ്ലണ്ട് ഇന്നലെ രേഖപ്പെടുത്തിയിരിക്കുന്നത് 35 കൊറോണ മരണങ്ങളാണ്. വെയില്‍സിലെ എല്ലാ സെറ്റിംഗ്സുകളില്‍ കൂടി മൊത്തം എട്ട് മരണങ്ങളും സ്‌കോട്ട്ലന്‍ഡിലും നോര്‍ത്തേണ്‍ അയര്‍ലണ്ടിലും ഓരോ പുതിയ കൊറോണ മരണങ്ങള്‍ കൂടിയാണ് ഇന്നലെ രേഖപ്പെടുത്തിയിരിക്കുന്നത്. മൊത്തം കൊറോണ കണക്കുകള്‍ ഇന്നലെ ഉച്ചക്ക് ശേഷം ആരോഗ്യ വകുപ്പ് പുറത്തിറക്കിയിരുന്നു. നേരത്തെ കണക്ക് കൂട്ടിയതിനേക്കാള്‍ ഏറെയാണിത്.

ഇത് പ്രകാരം ഏപ്രില്‍ രണ്ടിനും ജൂലൈ ഒന്നിനും ഇടയില്‍ 34 മരണങ്ങള്‍ കൂടി ഇന്നലെ രേഖപ്പെടുത്തിയതോടെ ഇന്നലെ പട്ടികയില്‍ ചേര്‍ക്കപ്പെട്ട മൊത്തം കോവിഡ് മരണങ്ങള്‍ 89 ആയാണ് പെരുകിയിരിക്കുന്നത്.ഇതോടെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം രാജ്യത്തെ കോവിഡ് മരണങ്ങള്‍ 43,951 ആയാണ് പെരുകിയിരിക്കുന്നത്.ഇന്നലെ രാജ്യത്ത് കണ്ടെത്തിയിരിക്കുന്ന പുതിയ രോഗികള്‍ 576 പേരാണ്.നാഷണല്‍ ഹെല്‍ത്ത് സര്‍വീസിലെ സ്റ്റാഫുകള്‍ക്കും മറ്റ് ഹെല്‍ത്ത് വര്‍ക്കര്‍മാര്‍ക്കും നടത്തിയത് അടക്കം ഇന്നലെ ആകെ 2,26,398 കോവിഡ് ടെസ്റ്റുകളാണ് നടത്തിയിരിക്കുന്നത്.

ഇത്തരത്തില്‍ രാജ്യത്തെ രോഗപ്പെരുപ്പത്തിലും മരണത്തിലും കാര്യമായ കുറവുണ്ടാകുന്നതിനിടെ അതിന്റെ ആശ്വാസം തല്ലിക്കെടുത്തുന്ന തരത്തില്‍ രാജ്യത്തെ അനേകം പ്രദേശങ്ങളില്‍ പുതിയ കോവിഡ് ഹോട്ട്‌സ്‌പോട്ടുകളുണ്ടായിരിക്കുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.ഇത്തരത്തിലുള്ള 50 ഹോട്ട്‌സ്‌പോട്ടുകളില്‍ 42 വടക്കന്‍ ഇംഗ്ലണ്ടിലും എട്ടെണ്ണം സൗത്ത് ഇംഗ്ലണ്ടിലുള്ളത്.ഇതിന്റെ ഒരു ചാര്‍ട്ട് ഇന്നലെ ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ് പുറത്ത് വിട്ടിട്ടുണ്ട്. യുകെയില്‍ ആദ്യമായി ലോക്കല്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ലെസ്റ്ററില്‍ രോഗം മൂര്‍ച്ഛിക്കുന്നുവെന്ന ആശങ്കാജനകമായ കണക്കുകളും പുറത്ത് വന്നിട്ടുണ്ട്.

ഇത് പ്രകാരം ജൂണ്‍ 15നും 21നും മധ്യേ ഓരോ ഒരു ലക്ഷം പേരിലും 140.2 പേര്‍ക്കെന്ന തോതിലാണ് ലെസ്റ്ററില്‍ കൊറോണ പിടിപെട്ടിരിക്കുന്നത്. കൊറോണ പരക്കുന്നത് ലെസ്റ്റര്‍ കഴിഞ്ഞാല്‍ ഏറ്റവും രൂക്ഷമായിരിക്കുന്നത് നോര്‍ത്ത് വെസ്റ്റ് ഇംഗ്ലണ്ടിലാണ്. ഇവിടുത്തെ ബ്രാഡ്‌ഫോര്‍ഡ്, ബാണ്‍സ്ലി, റോക്ക്‌ഡെയില്‍ എന്നിവിടങ്ങളിലാണ് പുതിയതായി കൊറോണ പടരുന്നത്. ഇവിടങ്ങളില്‍ ഓരോ ഒരു ലക്ഷം പേരിലും 50 പേര്‍ക്ക് കോവിഡ് പിടിപെട്ടിട്ടുണ്ട്. സൗത്ത് ഇംഗ്ലണ്ടില്‍ ബെഡ്‌ഫോര്‍ഡ്, ല്യൂട്ടന്‍,സെന്‍ട്രല്‍ ബെഡ്‌ഫോര്‍ഡ് ഷെയര്‍, കെന്റ്, സ്ലോ, തുറോക്ക്, മില്‍ട്ടണ്‍ കീനെസ്,സ്വിന്‍ഡോണ്‍ എന്നിവിടങ്ങളാണ് പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍.Other News in this category4malayalees Recommends