ഇംഗ്ലണ്ടില്‍ ശനിയാഴ്ച മുതല്‍ ലോക്ക്ഡൗണില്‍ പുതിയ ഇളവുകള്‍; റസ്റ്റോറന്റകള്‍, പബുകള്‍, ഹെയര്‍ഡ്രെസേര്‍സ്, സിനിമാസ്, തുടങ്ങിയ തുറക്കും; ജനം ജാഗ്രത പുലര്‍ത്തണമെന്നും ഇപ്പോഴും കൊറോണ ഭീഷണയുണ്ടെന്നും മുന്നറിയിപ്പേകി പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍

ഇംഗ്ലണ്ടില്‍ ശനിയാഴ്ച മുതല്‍ ലോക്ക്ഡൗണില്‍ പുതിയ ഇളവുകള്‍; റസ്റ്റോറന്റകള്‍, പബുകള്‍, ഹെയര്‍ഡ്രെസേര്‍സ്, സിനിമാസ്, തുടങ്ങിയ തുറക്കും; ജനം ജാഗ്രത പുലര്‍ത്തണമെന്നും ഇപ്പോഴും കൊറോണ ഭീഷണയുണ്ടെന്നും മുന്നറിയിപ്പേകി പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍
ഇംഗ്ലണ്ടില്‍ ശനിയാഴ്ച മുതല്‍ ലോക്ക്ഡൗണില്‍ കാര്യമായ ഇളവുകള്‍ നടപ്പിലാക്കുന്നതിനാല്‍ ജനം വളരെ ഉത്തരവാദിത്വത്തോടെ പ്രവര്‍ത്തിച്ച് കൊറോണ ഭീഷണിയെ അകറ്റി നിര്‍ത്തണമെന്ന് നിര്‍ദേശിച്ച് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ രംഗത്തെത്തി. പുതിയ ഇളവുകള്‍ പ്രകാരം റസ്റ്റോറന്റകള്‍, പബുകള്‍, ഹെയര്‍ഡ്രെസേര്‍സ്, സിനിമാസ്, തുടങ്ങിയ നിരവധി ബിസിനസുകളാണ് മാര്‍ച്ചിന് ശേഷം ഇതാദ്യമായി സാധാരണ പോലെ പ്രവര്‍ത്തിക്കാനൊരുങ്ങുന്നത്.

ഈ ഒരു പശ്ചാത്തലത്തില്‍ സാമൂഹിക അകലം പാലിക്കുകയടക്കമുള്ള നിഷ്‌കര്‍ഷകര്‍ ഉത്തരവാദിത്വത്തോടെ പുലര്‍ത്തി ജനം കൊറോണയുടെ രണ്ടാം തരംഗത്തെ ഒഴിവാക്കണമെന്ന് ഇന്ന് നടക്കുന്ന പ്രസ് കോണ്‍ഫറന്‍സില്‍ വച്ച് ബോറിസ് ഔദ്യോഗികമായി നിര്‍ദേശിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇപ്പോള്‍ രാജ്യമാകമാനം കൊറോണ മരണങ്ങളും രോഗവ്യാപനവും ഒരു പരിധി വരെ ശമിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴും കൊറോണ ഭീഷണിയുയര്‍ത്തി തന്നെ നിലനില്‍ക്കുന്നുവെന്ന കാര്യം ലോക്ക്ഡൗണ്‍ ഇളവുകള്‍ ആസ്വദിക്കുന്നതിനിടെ ഏവരും ഓര്‍ത്താല്‍ നന്നായിരിക്കുമെന്നും ബോറിസ് മുന്നറിയിപ്പേകുന്നു.

യുകെയിലെ ലെയ്‌സെസ്‌ററര്‍ അടക്കമുള്ള വിവിധ പ്രദേശങ്ങളില്‍ പുതിയ കൊറോണപ്പെരുപ്പമുണ്ടായതിനെ തുടര്‍ന്ന് പ്രാദേശിക ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കെയാണ് ഇംഗ്ലണ്ടില്‍ ലോക്ക്ഡൗണില്‍ ഇളവുകള്‍ അനുവദിക്കാനാരൊങ്ങുന്നത്. ലെയ്‌സെസ്റ്റര്‍ അടക്കമുള്ളിടങ്ങളിലെ പുതിയ കൊറോണ തരംഗം രാജ്യത്തെ ഏത് ഭാഗത്തും ആവര്‍ത്തിക്കാന്‍ സാധ്യതയേറെയാണെന്നും അതിനാല്‍ ആരും ജാഗ്രത കൈവിടരുതെന്നും ബോറിസ് ഓര്‍മിപ്പിക്കുന്നു.

പുതിയ ലോക്ക്ഡൗണ്‍ ഇളവുകള്‍ കഴിഞ്ഞ ആഴ്ചയായിരുന്നു ബോറിസ് പ്രഖ്യാപിച്ചിരുന്നത്. ഇത് പ്രകാരം സാമൂഹിക അകല നിയമം രണ്ട് മീറ്ററില്‍ നിന്നും ഒരു മീറ്ററാക്കി കുറയ്ക്കുകയും ചെയ്തിരുന്നു. പുതിയഇളവുകള്‍ ബിസിനസുകളുടെ സുഗമമായ പ്രവര്‍ത്തനത്തെ പിന്തുണക്കുന്നതിന് വേണ്ടിയാണെന്നും ഈ ഇളവുകള്‍ ആരും ദുരുപയോഗപ്പെടുത്തി കൊറോണയുടെ രണ്ടാം പെരുപ്പത്തിന് വഴിയൊരുക്കരുതെന്നും ഇന്ന് ബോറിസ് മുന്നറിയിപ്പേകുമെന്നാണ് സൂചന.

Other News in this category4malayalees Recommends