'തിരഞ്ഞെടുക്കപ്പെട്ടാല്‍ ഇന്ത്യയില്‍നിന്നുള്ള ഐടി പ്രഫഷനലുകള്‍ കൂടുതല്‍ ആശ്രയിക്കുന്ന എച്ച്1ബി വീസകള്‍ പുനഃസ്ഥാപിക്കും'; യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഇന്ത്യക്കാരുള്‍പ്പെടെയുള്ളവരുടെ വോട്ട് അനുകൂലമാക്കാന്‍ ജോ ബൈഡന്‍

'തിരഞ്ഞെടുക്കപ്പെട്ടാല്‍ ഇന്ത്യയില്‍നിന്നുള്ള ഐടി പ്രഫഷനലുകള്‍ കൂടുതല്‍ ആശ്രയിക്കുന്ന എച്ച്1ബി വീസകള്‍ പുനഃസ്ഥാപിക്കും'; യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഇന്ത്യക്കാരുള്‍പ്പെടെയുള്ളവരുടെ വോട്ട് അനുകൂലമാക്കാന്‍ ജോ ബൈഡന്‍

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഇന്ത്യക്കാരുള്‍പ്പെടെയുള്ളവരുടെ വോട്ട് തനിക്ക് അനുകൂലമാക്കാന്‍ ഡെമോക്രാറ്റ് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥി ജോ ബൈഡന്‍. തിരഞ്ഞെടുക്കപ്പെട്ടാല്‍ ഇന്ത്യയില്‍നിന്നുള്ള ഐടി പ്രഫഷനലുകള്‍ കൂടുതല്‍ ആശ്രയിക്കുന്ന എച്ച്1ബി വീസകള്‍ പുനഃസ്ഥാപിക്കുമെന്നാണ് ബൈഡന്റെ വാഗ്ദാനം. നവംബറിലാണ് യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്.ഭരണതലത്തിലെ പരാജയത്തിലും കൊറോണ വ്യാപനത്തിലും പ്രതിരോധത്തിലായ ഡൊണാള്‍ഡ് ട്രംപ് യുഎസ് വോട്ടര്‍മാരെ ആകര്‍ഷിക്കുന്നതിന് നടത്തിയ സുപ്രധാന പ്രഖ്യാപനമായിരുന്നു എച്ച്-1 ബി വിസ താല്‍ക്കാലികമായി നിര്‍ത്തിവെക്കല്‍. യുഎസിലുള്ളവര്‍ക്ക് പരമാവധി തൊഴില്‍ ഉറപ്പുവരുത്തുന്നതിനുള്ളതായിരുന്നു പ്രഖ്യാപനം. ട്രംപിന്റെ ഈ തീരുമാനം പക്ഷെ, ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയായി.


എന്‍ബിസി ന്യൂസ് സംഘടിപ്പിച്ച ഏഷ്യന്‍ അമേരിക്കന്‍ പസഫിക് ഐലന്‍ഡര്‍ പ്രശ്നങ്ങളെ കുറിച്ചുള്ള ചര്‍ച്ചയിലാണ് ബൈഡന്‍ എച്ച്-1 ബി വിസ സംബന്ധിച്ച തന്റെ നിലപാട് വ്യക്തമാക്കിയത്. ഈ വിസയില്‍ എത്തിയവര്‍ നല്‍കിയ സേവനങ്ങളെ ബൈഡന്‍ പ്രശംസിച്ചു. അദ്ദേഹം നിര്‍ത്തിവെച്ച ഇക്കാര്യം താന്‍ തിരഞ്ഞെടുക്കപ്പെട്ടാല്‍ തുടരില്ല. അത് പുനസ്ഥാപിക്കുമെന്ന് ഒരു ചോദ്യത്തിന് ഉത്തരമായി ബൈഡന്‍ പറഞ്ഞു. ജയിച്ചാല്‍ 100 ദിവസത്തെ കര്‍മ പദ്ധതി എന്ത് എന്ന ചോദ്യത്തിനായിരുന്നു ബൈഡന്റെ മറുപടി. കമ്പനി വിസകളില്‍ ഇവിടെ എത്തിയവര്‍ കൂടിയാണ് ഈ രാജ്യം കെട്ടിപ്പടുത്തത് എന്ന് ബൈഡന്‍ പറഞ്ഞു.

സാങ്കേതിക വൈദഗ്ധ്യമുള്ള പ്രത്യേക തൊഴിലുകളില്‍ വിദേശ തൊഴിലാളികള്‍ക്ക് ജോലി അനുവദിക്കുന്നതാണ് എച്ച്-1 ബി വിസ. സ്ഥിരം കുടിയേറ്റത്തിന് പകരമായി തൊഴില്‍ വിസ മാത്രം അനുവദിക്കുന്നതാണ് ഇത്. ഇന്ത്യ, ചൈന തുടങ്ങി മനുഷ്യ വിഭവ ശേഷി കൂടിയ രാജ്യങ്ങളിലുള്ളവര്‍ക്ക് വലിയ പ്രയോജനം ആയിരുന്നു എച്ച്-1 ബി വിസ.

Other News in this category4malayalees Recommends