'ഇന്ദ്രനും രാജുവും ഷൂട്ടിങ്ങുകള്‍ പുനരാരംഭിക്കും വരെ എല്ലാ വീക്കെന്‍ഡുകളും തിരുവനന്തപുരത്തുള്ള ഈ അപ്പാര്‍ട്ട്‌മെന്റില്‍ അമ്മയ്‌ക്കൊപ്പം ചിലവഴിച്ചൂടേ'; പൃഥ്വിയുടെ ചിത്രത്തിന് അമ്മ മല്ലിക സുകുമാരന്‍ നല്‍കിയ കമന്റ് വൈറല്‍

'ഇന്ദ്രനും രാജുവും ഷൂട്ടിങ്ങുകള്‍ പുനരാരംഭിക്കും വരെ എല്ലാ വീക്കെന്‍ഡുകളും തിരുവനന്തപുരത്തുള്ള ഈ അപ്പാര്‍ട്ട്‌മെന്റില്‍ അമ്മയ്‌ക്കൊപ്പം ചിലവഴിച്ചൂടേ'; പൃഥ്വിയുടെ ചിത്രത്തിന് അമ്മ മല്ലിക സുകുമാരന്‍ നല്‍കിയ കമന്റ് വൈറല്‍

കഴിഞ്ഞയാഴ്ച സോഷ്യല്‍ മീഡിയയില്‍ വൈറലായ ഒരു ചിത്രം മൂന്ന് തലമുറകള്‍ ഒന്നിക്കുന്ന ഒരു ചിത്രമായിരുന്നു. ഇന്ദ്രജിത്തും പൃഥ്വിരാജും തങ്ങളുടെ മക്കളുമൊന്നിച്ചിരിക്കുന്ന ചിത്രമായിരുന്നു ഇത്തരത്തില്‍ വൈറലായത്. രണ്ട് വശത്തായിരിക്കുന്ന ഇരുവരുടെയും നടുവിലായി താരങ്ങളുടെ അച്ഛനും നടനുമായ സുകുമാരന്റെയും ചിത്രമുണ്ട്. ചേട്ടനായ ഇന്ദ്രജിത്തിനും മകള്‍ നച്ചുവിനും സ്വന്തം മകള്‍ അലംകൃതയ്ക്കുമൊപ്പം പൃഥ്വിരാജാണ് ഈ ചിത്രം പങ്കുവെച്ചത്. ഫാമിലി വീക്കെന്‍ഡ് എന്ന ക്യാപ്ഷനോടെയായിരുന്നു പൃഥ്വിയുടെ പോസ്റ്റ്. പെട്ടെന്ന് തന്നെ സോഷ്യല്‍മീഡിയ ഈ ചിത്രം ഏറ്റെടുക്കുകയായിരുന്നു.


ചിത്രത്തിന് ഇന്ദ്രജിത്തിന്റെയും പൃഥ്വിരാജിന്റെയും അമ്മയും നടിയുമായ മല്ലിക സുകുമാരന്‍ നല്‍കിയ കമന്റാണ് ഇപ്പോള്‍ വൈറല്‍. 'ഇന്ദ്രനും രാജുവും നിങ്ങളുടെ ഷൂട്ടിങ്ങുകള്‍ പുനരാരംഭിക്കും വരെ എല്ലാ വീക്കെന്‍ഡുകളും തിരുവനന്തപുരത്തുള്ള ഈ അപ്പാര്‍ട്ട്‌മെന്റില്‍ അമ്മയ്‌ക്കൊപ്പം ചിലവഴിച്ചൂടേ'. എന്നായിരുന്നു മല്ലിക സുകുമാരന്റെ കമന്റ്. മല്ലിക സുകുമാരന്റെ ഈ കമന്റിനെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് ആരാധകരും. അമ്മയുടെ കമന്റ് പൊളിച്ചുവെന്നും അടിപൊളി കമന്റ് എന്നുമൊക്കെയാണ് ആരാധകരുടെ കമന്റുകള്‍. മല്ലിക കഴിയുന്നത് തിരുവനന്തപുരത്താണ്. മക്കളായ ഇന്ദ്രജിത്തും പൃഥ്വിരാജും ഷൂട്ടിങ് സൌകര്യാര്‍ത്ഥം കൊച്ചിയിലാണ് താമസം.

Other News in this category4malayalees Recommends