യുഎസ് ചൈന സംഘര്‍ഷം രൂക്ഷമാക്കി ചൈനീസ് കമ്പനികളുമായി വ്യാപാരം നടത്തുന്ന ബാങ്കുകള്‍ക്ക് പിഴ ചുമുത്തുന്ന ബില്ലിന് യുഎസ് കോണ്‍ഗ്രസ് അനുമതി നല്‍കി; നീക്കം ഹോങ്കോങില്‍ ചൈന നടപ്പാക്കിയ പുതിയ സുരക്ഷാ നിയമത്തിന്റെ പശ്ചാത്തലത്തില്‍

യുഎസ് ചൈന സംഘര്‍ഷം രൂക്ഷമാക്കി ചൈനീസ് കമ്പനികളുമായി വ്യാപാരം നടത്തുന്ന ബാങ്കുകള്‍ക്ക് പിഴ ചുമുത്തുന്ന ബില്ലിന് യുഎസ് കോണ്‍ഗ്രസ് അനുമതി നല്‍കി; നീക്കം ഹോങ്കോങില്‍ ചൈന നടപ്പാക്കിയ പുതിയ സുരക്ഷാ നിയമത്തിന്റെ പശ്ചാത്തലത്തില്‍

യുഎസ് ചൈന സംഘര്‍ഷം രൂക്ഷമാക്കി ചൈനീസ് കമ്പനികളുമായി വ്യാപാരം നടത്തുന്ന ബാങ്കുകള്‍ക്ക് പിഴ ചുമുത്തുന്ന ബില്ലിന് യുഎസ് കോണ്‍ഗ്രസ് അനുമതി നല്‍കി. ഹോങ്കോങില്‍ ചൈന നടപ്പാക്കിയ പുതിയ സുരക്ഷാ നിയമത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ നീക്കം. കൊവിഡ് വ്യാപനത്തിന് ശേഷം രൂക്ഷമായ യുഎസ്-ചൈന സംഘര്‍ഷത്തെ പുതിയ തലത്തില്‍ എത്തിക്കുന്നതാണ് ഈ ഉപരോധം.


ഹോങ്കോങ്ങിന്റെ സ്വയംഭരണത്തെ നിയന്ത്രിക്കാനുള്ള ചൈനയുടെ ശ്രമങ്ങളെ പിന്തുണയ്ക്കുന്ന ആളുകള്‍ക്കോ, കമ്പനികള്‍ക്കോ നിര്‍ബന്ധിത ഉപരോധം ഏര്‍പ്പെടുത്തുന്ന നിയമനിര്‍മ്മാണത്തിനാണ് യുഎസ് പാര്‍ലമെന്റിന്റെ ഇരുസഭകളും അംഗീകാരം നല്‍കിയത്.

യുഎസ് കോണ്‍ഗ്രസിന്റെ നീക്കത്തോട് ചൈന അതിശക്തമായ പ്രതിഷേധിച്ചു. ബില്ലില്‍ ഒപ്പുവെക്കുന്നത് ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാകുമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഷാവോ ലിജിയന്‍ പറഞ്ഞു. നിശ്ചയദാര്‍ഢ്യത്തോടെ ഇതിന് തിരിച്ചടി നല്‍കാന്‍ പ്രാപ്തരാണ് ചൈന എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

പ്രമേയം കഴിഞ്ഞ ദിവസം സെനറ്റ് ഏകകണ്ഠമായി പാസാക്കിയിരുന്നു. മുന്‍ ബ്രിട്ടീഷ് കോളനിയായ ഹോങ്കോങിന്റെ സ്വയം ഭരണം അവസാനിപ്പിക്കാനുള്ള ചൈനയുടെ നീക്കത്തില്‍ യുഎസിന്റെ അതൃപ്തി ശക്തമാക്കുന്നതാണ് യുഎസ് പാര്‍ലമെന്റിന്റെ ഇപ്പോഴത്തെ തീരുമാനം.

Other News in this category4malayalees Recommends