ഉത്തരകൊറിയയിലേക്ക് ദക്ഷിണകൊറിയന്‍ അധികൃതര്‍ അയച്ച ലഘുലേഘകളില്‍ ഉത്തരകൊറിയന്‍ ഭരണാധികാരി കിമ്മിന്റെ ഭാര്യ റി സൊല്‍ ജവിന്റെ അശ്ലീല ചിത്രങ്ങളും; ദക്ഷിണകൊറിയയോടുള്ള കിമ്മിന്റെ പകയൊടുങ്ങാത്തതിന്റെ കാരണമിതാണ്

ഉത്തരകൊറിയയിലേക്ക് ദക്ഷിണകൊറിയന്‍ അധികൃതര്‍ അയച്ച ലഘുലേഘകളില്‍ ഉത്തരകൊറിയന്‍ ഭരണാധികാരി കിമ്മിന്റെ ഭാര്യ റി സൊല്‍ ജവിന്റെ അശ്ലീല ചിത്രങ്ങളും; ദക്ഷിണകൊറിയയോടുള്ള കിമ്മിന്റെ പകയൊടുങ്ങാത്തതിന്റെ കാരണമിതാണ്

ഉത്തരകൊറിയയിലേക്ക് ദക്ഷിണകൊറിയന്‍ അധികൃതര്‍ അയച്ച ലഘുലേഖകളെ തുടര്‍ന്നുള്ള വിവാദം തുടരുന്നു. ലഘുലേഘകളില്‍ ഉത്തരകൊറിയന്‍ ഭരണാധികാരി കിമ്മിന്റെ ഭാര്യ റി സൊല്‍ ജവിന്റെ അശ്ലീല ചിത്രങ്ങള്‍ അച്ചടിച്ചു എന്നാണ് പുറത്തു വരുന്ന വിവരം. ഉത്തരകൊറിയയിലെ റഷ്യന്‍ പ്രതിനിധി ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ലഘുലേഖകള്‍ സംബന്ധിച്ച് ഇരു രാജ്യങ്ങളും തമ്മില്‍ വര്‍ഷങ്ങളായി തര്‍ക്കമുണ്ട്. എന്നാല്‍ ഇത്തവണ സ്ഥിരം തര്‍ക്കങ്ങളായിരുന്നില്ല,. രോഷം മൂത്ത കിം ഇരു രാജ്യങ്ങളുടെയും ചര്‍ച്ചക്കായി സ്ഥാപിച്ച സംയുക്ത ഓഫീസ് തകര്‍ക്കാന്‍ ഉത്തരവിട്ടു.കിമ്മിന്റെ ഭാര്യയെപറ്റി മോശമായ രീതിയില്‍ ചിത്രീകരിച്ച് ലഘുലേഖകള്‍ വന്നതിനെ തുടര്‍ന്നാണ് രൂക്ഷ പ്രതികരണമുണ്ടായതെന്നാണ് റഷ്യന്‍ പ്രതിനിധി പറയുന്നത്.മെയ് 31 ന് ഇറങ്ങിയ ലഘു ലേഖയിലാണ് കിമ്മിന്റെ ഭാര്യയെ മോശമായി ചിത്രീകരിക്കുന്നത്.


' നേതാവിന്റെ ജീവിത പങ്കാളിയെ ലക്ഷ്യം വെച്ച ലഘുലേഖകള്‍ ഒരു തരം വൃത്തികെട്ടതും അപമാനകരവുമായ പ്രചരണവുമായിരുന്നു,' റഷ്യന്‍ പ്രതിനിധി മറ്റെസ്ഗൊര റഷ്യയിലെ ടാസ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ഈ ചിത്രം തരം താണ രീതിയില്‍ ഫോട്ടോ ഷോപ്പ് നടത്തിയതായിരുന്നെന്നും ഇദ്ദേഹം പറഞ്ഞു.

ഏഴു വര്‍ഷങ്ങള്‍ക്കു മുമ്പ് സമാനമായ രീതിയില്‍ കിമ്മിന്റെ ഭാര്യക്കെതിരെ വിവാദ ലഘുലേഖകള്‍ വന്നിരുന്നു. റി ജൊ സുള്‍ ഒരു പോണ്‍ ചിത്രം നിര്‍മ്മിച്ചെന്നും ഇത് ഉത്തരകൊറിയന്‍ ഭരണപാര്‍ട്ടിയില്‍ ഇവര്‍ അറിയാതെ ഒരു ആക്ടിവിസ്റ്റ് ഗ്രൂപ്പ് പ്രചരിപ്പിച്ചെന്നുമായിരുന്നു ലോഖനത്തില്‍ പറഞ്ഞത്.അടുത്തിടെ ദക്ഷിണകൊറിയന്‍ അധികൃതര്‍ ഉത്തരകൊറിയന്‍ സര്‍ക്കാറിനെ വിമര്‍ശിച്ച് കൊണ്ടുള്ള ലഘുലേഖകള്‍ ബലൂണുകളിലാക്കിയാണ് രാജ്യത്തേക്ക് അയച്ചത്. ഈ ബലൂണുകളിലുള്ള ലഘുലേഖകള്‍ ഉത്തരകൊറിയന്‍ ജനങ്ങള്‍ എടുത്ത് വായിക്കുകയും ചെയ്തു. ഈ സാഹചര്യത്തില്‍ എല്ലാ ആശയ വിനിമയവും നിര്‍ത്താന്‍ ഉത്തരകൊറിയ തീരുമാനിച്ചിരുന്നു .

Other News in this category4malayalees Recommends