ഇന്ത്യന്‍ ബാങ്കുകളില്‍ നിന്ന് കോടികള്‍ തട്ടിപ്പ് നടത്തിയ ഒരു വ്യവസായി കൂടി ഇന്ത്യ വിട്ടു; മുങ്ങിയത് കാനറ ബാങ്ക് ഉള്‍പ്പെടെ ആറു ബാങ്കുകളില്‍നിന്ന് 350 കോടി രൂപയുടെ വെട്ടിപ്പു നടത്തിയ പഞ്ചാബ് ബസുമതി റൈസ് ഡയറക്ടര്‍ മന്‍ജീത് സിങ് മഖാനി

ഇന്ത്യന്‍ ബാങ്കുകളില്‍ നിന്ന് കോടികള്‍ തട്ടിപ്പ് നടത്തിയ ഒരു വ്യവസായി കൂടി ഇന്ത്യ വിട്ടു. കാനറ ബാങ്ക് ഉള്‍പ്പെടെ ആറു ബാങ്കുകളില്‍നിന്ന് 350 കോടി രൂപയുടെ വെട്ടിപ്പു നടത്തിയ പഞ്ചാബ് ബസുമതി റൈസ് ഡയറക്ടര്‍ മന്‍ജീത് സിങ് മഖാനിയാണ് രാജ്യം വിട്ടത്. കാനറാ ബാങ്കിന് 175 കോടി, ആന്ധ്രാബാങ്കിന് 53 കോടി, യുബിഐക്ക് 44 കോടി, ഒബിസിക്ക് 25 കോടി, ഐഡിബിഐക്ക് 14 കോടി, യുസിഒ ബാങ്കിന് 41 കോടി എന്നിങ്ങനെയാണു മന്‍ജീത് നല്‍കാനുള്ളത്.

ബാങ്കിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ സിബിഐ മന്‍ജീതിനും മകന്‍ കുല്‍വിന്ദര്‍ സിങ് മഖാനിക്കും മരുമകള്‍ ജസ്മീത് കൗറിനും എതിരെ കേസെടുത്തു.2003 മുതല്‍ മന്‍ജീതിന്റെ കമ്പനി കാനറാ ബാങ്കില്‍നിന്നു വായ്പയെടുക്കുന്നുണ്ട്. വായ്പ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് 2018-ല്‍ മുഴുവന്‍ തുകയും ബാങ്കുകള്‍ നിഷ്‌ക്രിയ ആസ്തിയായി പ്രഖ്യാപിച്ചു. 2018 ആദ്യം മന്‍ജീതും കുടുംബവും രാജ്യം വിട്ടുവെന്നാണ് സൂചന. മന്‍ജീത് ഇപ്പോള്‍ കാനഡയിലുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Other News in this category

4malayalees Recommends