കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സൗദിയില്‍ പ്രഖ്യാപിച്ച സാമ്പത്തിക ഇളവുകള്‍ തുടരും; മാര്‍ച്ച് മുതല്‍ പ്രഖ്യാപിച്ച ഇളവുകള്‍ നീട്ടാന്‍ തീരുമാനിച്ചത് സൗദി ഉന്നതസഭ

കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സൗദിയില്‍ പ്രഖ്യാപിച്ച സാമ്പത്തിക ഇളവുകള്‍ തുടരും; മാര്‍ച്ച് മുതല്‍ പ്രഖ്യാപിച്ച ഇളവുകള്‍ നീട്ടാന്‍ തീരുമാനിച്ചത് സൗദി ഉന്നതസഭ

കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സൗദിയില്‍ പ്രഖ്യാപിച്ച സാമ്പത്തിക ഇളവുകള്‍ തുടരും. മാര്‍ച്ച് മുതല്‍ പ്രഖ്യാപിച്ച ഇളവുകള്‍ നീട്ടാന്‍ സൗദി ഉന്നതസഭയാണ് തീരുമാനിച്ചത്. സ്വകാര്യ മേഖലയിലെയും നിക്ഷേപകരെയും സാമ്പത്തിക പ്രതിസന്ധിയില്‍ സഹായിക്കുകയാണ് ലക്ഷ്യം. ഇതോടെ വിവിധ ഫീസുകളും ലെവിയും അടക്കാന്‍ സാവകാശം ലഭിക്കും.


കോവിഡ് പ്രതിസന്ധി ആരംഭിച്ച സാഹചര്യത്തില്‍ 142 ഇനങ്ങളിലായി 214 ബില്യന്‍ റിയാലിന്റെ ഇളവാണ് സൗദി രാജ്യത്തെ സ്വകാര്യ മേഖലക്ക് പ്രഖ്യാപിച്ചിരുന്നത്. ഇതില്‍ ഏതാനും ഇളവുകളാണ് ഇനിയും തുടരുക.

സ്വകാര്യ മേഖലയിലെ സ്വദേശി ജോലിക്കാര്‍ക്ക് 'സാനിദ്' സംവിധാനം ലഭിക്കുന്ന ഇളവ്,റിക്രൂട്ടിങ്ങിലുള്ള പിഴ ഒഴിവാക്കല്‍,സ്വകാര്യ സ്ഥാപങ്ങളുടെ അവസ്ഥ മെച്ചപ്പെടുത്തതിനാലുള്ള സേവനം നിര്‍ത്തി വെക്കുന്നത് ഒഴിവാക്കല്‍,വേതന സുരക്ഷാ നിയമം പാലിക്കാത്തതിലുള്ള നടപടി ഒഴിവാക്കല്‍, കസ്റ്റംസ് തീരുവ ഒരു മാസത്തേക്ക് നിബന്ധനകളോടെ നീട്ടി നല്‍കല്‍, മൂല്യ വര്‍ധിത നികുതി അടയ്ക്കുന്നതിന് സാവകാശം അനുവദിക്കല്‍, ഇഖാമ തീര്‍ന്നവരുടെ ഒരു മാസത്തെ ലവിയില്‍ അനിവാര്യമെങ്കില്‍ ഇളവ് അനുവദിക്കല്‍ എന്നിവയാണ് പ്രധാനപ്പെട്ട ഇളവുകള്‍. ഇത് സംബന്ധിച്ച വിശദാംശങ്ങളും നടപടിക്രമങ്ങളും ഉടന്‍ അതത് വകുപ്പുകള്‍ക്ക് കൈമാറും.

Other News in this category4malayalees Recommends