തിലകന് മക്കള്‍ ഒരിക്കലും സ്വസ്ഥത കൊടുത്തിട്ടില്ലെന്നും, മനഃസമാധാനം എന്തെന്ന് അറിയാതെയാണ് അദ്ദേഹത്തിന്റെ മരണമെന്നും സുഹൃത്ത് ശാന്തിവിള ദിനേശ്; മക്കളില്‍ ഏറ്റവും വാത്സല്യം ഷമ്മിയോടായിരുന്നു, ഏറ്റവും വിഷമിപ്പിച്ചതും ഷമ്മിയായിരുന്നെന്നും വെളിപ്പെടുത്തല്‍

മലയാള സിനിമയിലെ പെരുന്തച്ചനായി വാഴ്ത്തപ്പെടുമ്പോഴും ജീവിതത്തില്‍ ഏറെ വിഷമതകള്‍ മഹാനടന്‍ തിലകന് നേരിടേണ്ടി വന്നിട്ടുണ്ടെന്ന് സഹപ്രവര്‍ത്തകനും സുഹൃത്തുമായ ശാന്തിവിള ദിനേശ്.തിലകന് മക്കള്‍ ഒരിക്കലും സ്വസ്ഥത കൊടുത്തിട്ടില്ലെന്നും, മനഃസമാധാനം എന്തെന്ന് അറിയാതെയാണ് അദ്ദേഹത്തിന്റെ മരണമെന്നും ദിനേശ് പ്രതികരിച്ചു.

ഒരു ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സംവിധായകന്റെ വെളിപ്പെടുത്തല്‍. തിലകന്‍ ചേട്ടന് മക്കളില്‍ ഏറ്റവും വാത്സല്യം ഷമ്മിയോടായിരുന്നു. അദ്ദേഹത്തെ ഏറ്റവും കൂടുതല്‍ വിഷമിപ്പിച്ചതും ഷമ്മിയാണ്.എന്നാലും അദ്ദേഹത്തിന് ഷമ്മിയെ ഭയങ്കര ഇഷ്ടമായിരുന്നു. തന്റെ പിന്‍ഗാമിയെന്ന് വളരെ അന്തസോടെ പറയുമായിരുന്നു.

തിലകന്‍ ചേട്ടന് മക്കള്‍ സ്വസ്ഥത കൊടുത്തിരുന്നില്ലെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. മനഃസമാധാനം എന്തെന്ന് അറിയാതെയാണ് ആ മനുഷ്യന്‍ മരിച്ചത്. സ്വന്തം ഫ്‌ളാറ്റില്‍ നിന്ന് ഇറങ്ങി പോരേണ്ട അവസ്ഥ അദ്ദേഹത്തിനുണ്ടായി.സമ്പത്തിലാണ് മക്കള്‍ക്ക് നോട്ടം; നമ്മളെ വേണ്ട.അച്ഛന്‍ അനാരോഗ്യവാനാണെന്നുള്ള ബോധമൊന്നും അവര്‍ക്കില്ല. കാണാന്‍ ചെന്നപ്പോള്‍ അദ്ദേഹം എന്നോട് പറഞ്ഞത് ഇതായിരുന്നു

Other News in this category4malayalees Recommends