വിക്ടോറിയയിലെ പുതിയ കൊവിഡ് പെരുപ്പം അനേകം പോസ്റ്റ് കോഡുകളില്‍ കുതിച്ചുയര്‍ന്നു; പത്ത് സബര്‍ബുകളില്‍ സ്റ്റേ-അറ്റ് ഹോം ഓര്‍ഡര്‍ പുറപ്പെടുവിച്ചെങ്കിലും 3031 പോസ്റ്റ്‌കോഡിനെ ഒഴിവാക്കി; മെല്‍ബണിലെ ഷോഗ്രൗണ്ട്‌സില്‍ വന്‍ തോതില്‍ കോവിഡ് ടെസ്റ്റ് നടത്തി

വിക്ടോറിയയിലെ പുതിയ കൊവിഡ് പെരുപ്പം അനേകം പോസ്റ്റ് കോഡുകളില്‍ കുതിച്ചുയര്‍ന്നു; പത്ത് സബര്‍ബുകളില്‍ സ്റ്റേ-അറ്റ് ഹോം ഓര്‍ഡര്‍ പുറപ്പെടുവിച്ചെങ്കിലും 3031 പോസ്റ്റ്‌കോഡിനെ ഒഴിവാക്കി; 	മെല്‍ബണിലെ ഷോഗ്രൗണ്ട്‌സില്‍ വന്‍ തോതില്‍ കോവിഡ് ടെസ്റ്റ് നടത്തി
വിക്ടോറിയയിലെ പുതിയ കൊവിഡ് പെരുപ്പം വിവിദ പോസ്റ്റ് കോഡുകളില്‍ കുതിച്ചുയര്‍ന്നുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. വെള്ളിയാഴ്ച വിക്ടോറിയയിലെ ഹെല്‍ത്ത് മിനിസ്റ്ററാണ് ഇത് സംബന്ദിച്ച പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ഇത് പ്രകാരം കഴിഞ്ഞ ആഴ്ച ഇവിടങ്ങളില്‍ 3064,3047,3031,3060 പോസ്റ്റ്‌കോഡുകളിലാണ് കൊറോണപ്പെരുപ്പമുണ്ടായിരിക്കുന്നത്.

എന്നാല്‍ ഇവയിലൊന്നായ3031ല്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ചിട്ടുമില്ല. മെല്‍ബണിലെ ഇന്നര്‍ നോര്‍ത്തിലുള്ള ഈ പോസ്റ്റ്‌കോഡില്‍ ഫ്‌ലെമിംഗ്ടണ്‍, കെന്‍സിംഗ്ടണ്‍ എന്നീ സബര്‍ബുകളാണ് ഉള്‍പ്പെടുന്നത്. വിക്ടോറിയയിലെ 10 സബര്‍ബുകളില്‍ സ്‌റ്റേ അറ്റ് ഓര്‍ഡര്‍ പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും 3031ല്‍ ഈ ഓര്‍ഡര്‍ പുറപ്പെടുവിച്ചിട്ടില്ല. എന്നാല്‍ ഇതിനോട് തൊട്ടുള്ള പോസ്റ്റ് കോഡ് 3032ലെ ട്രാവന്‍കോര്‍, അസ്‌കോട്ട് വാലെ എന്നിവിടങ്ങളില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുമുണ്ട്.

മെല്‍ബണിലെ ഷോഗ്രൗണ്ട്‌സില്‍ വന്‍ തോതില്‍ കോവിഡ് ടെസ്റ്റ് നടത്തി വരുന്നുണ്ട്.3031ല്‍ എത്ര ആക്ടീവ് കേസുകളുണ്ടെന്ന് വെള്ളിയാഴ്ച നടത്തിയ പ്രസ് കോണ്‍ഫറന്‍സില്‍ അദികൃതര്‍ വ്യക്തമാക്കിയിട്ടില്ല. 3064ല്‍ 52ഉം 3047ല്‍ 25ഉം 3021ല്‍ 16ഉം 3060ല്‍ 11ഉം 3046ല്‍ 10ഉം 3032ല്‍ 9ഉം 3012ല്‍ 8ഉം 3038ല്‍ 4ഉം 3055ല്‍ മൂന്നും 3042ല്‍ രണ്ടും ആക്ടീവ് കേസുകളുണ്ടെന്നാണ് ഹെല്‍ത്ത് മിനിസ്റ്റര്‍ വെളിപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ 3031ല്‍ എത്ര ആക്ടീവ് കേസുകളുണ്ടെന്ന കാര്യം വെളിപ്പെടുത്തിയിട്ടില്ല.

സ്റ്റേ അറ്റ് ഹോം ഓര്‍ഡര്‍ പുറപ്പെടുവിച്ച സബര്‍ബുകള്‍

3012: Brooklyn, Kingsville, Maidstone, Tottenham, West Footscray

3021: Albanvale, Kealba, Kings Park, St Albans

3032: Ascot Vale, Highpoint City, Maribyrnong, Travancore

3038: Keilor Downs, Keilor Lodge, Taylors Lakes, Watergardens

3042: Airport West, Keilor Park, Niddrie

3046: Glenroy, Hadfield, Oak Park

3047: Broadmeadows, Dallas, Jacana

3055: Brunswick South, Brunswick West, Moonee Vale, Moreland West

3060: Fawkner

3064: Craigieburn, Donnybrook, Mickleham, Roxburgh Park and Kalkallo

Other News in this category



4malayalees Recommends