നോര്‍ത്തേണ്‍ ടെറിട്ടെറിക്കും വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയക്കും ഓരോ ഫെഡറല്‍സീറ്റുകള്‍ നഷ്ടപ്പെടും; വിക്ടോറിയക്ക് ഒന്ന് പുതുതായി ലഭിക്കും; ഓസ്‌ട്രേലിയന്‍ ഇലക്ടോറല്‍ കമ്മീഷന്‍ ഈ മാറ്റം നടപ്പിലാക്കുന്നത് എബിഎസ് ഡാറ്റകളുടെ അടിസ്ഥാനത്തില്‍

നോര്‍ത്തേണ്‍ ടെറിട്ടെറിക്കും വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയക്കും ഓരോ ഫെഡറല്‍സീറ്റുകള്‍ നഷ്ടപ്പെടും;  വിക്ടോറിയക്ക് ഒന്ന് പുതുതായി ലഭിക്കും; ഓസ്‌ട്രേലിയന്‍ ഇലക്ടോറല്‍ കമ്മീഷന്‍ ഈ മാറ്റം നടപ്പിലാക്കുന്നത് എബിഎസ് ഡാറ്റകളുടെ അടിസ്ഥാനത്തില്‍
നോര്‍ത്തേണ്‍ ടെറിട്ടെറിക്കും വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയക്കും ഓരോ ഫെഡറല്‍സീറ്റുകള്‍ നഷ്ടപ്പെടുമ്പോള്‍ വിക്ടോറിയക്ക് ഒന്ന് പുതുതായി ലഭിക്കാന്‍ പോകുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. കഴിഞ്ഞ ഓസ്‌ട്രേലിയന്‍ ഫെഡറല്‍ തെരഞ്ഞെടുപ്പിന് ശേഷം ഓസ്‌ട്രേലിയന്‍ ഇലക്ടോറല്‍ കമ്മീഷന്‍ പ്രഖ്യാപിച്ചിരിക്കുന്ന മാറ്റങ്ങള്‍ പ്രകാരമാണിത് നടപ്പിലാകാന്‍ പോകുന്നത്. ഓസ്‌ട്രേലിയന്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിറ്റിക്‌സ് പുറത്ത് വിട്ട ജനസംഖ്യാ വിവരങ്ങളെ അടിസ്ഥാനമാക്കിയാണീ മാറ്റം നടപ്പിലാക്കുന്നത്.

ഇത് പ്രകാരം നോര്‍ത്തേണ്‍ ടെറിട്ടെറിക്കും വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയക്കും ഹൗസ് ഓഫ് റെപ്രസന്റേറ്റീവ്‌സില്‍ ഓരോ സീറ്റ് നഷ്ടപ്പെടുമ്പോള്‍ വിക്ടോറിയക്ക് ഒരു സീറ്റ് കൂടി അധികമായി ലഭിക്കാനാണ് വഴിയൊരുങ്ങിയിരിക്കുന്നത്.പുതിയ നീക്കത്തിലൂടെ നോര്‍ത്തേണ്‍ ടെറിട്ടെറിക്ക് പാര്‍ലിമെന്റില്‍ ഒരു ഫെഡറല്‍ മെമ്പര്‍ മാത്രമായിരിക്കുമുണ്ടാകാന്‍ പോകുന്നത്. വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയക്ക് 15 സീറ്റുകളും വിക്ടോറിയക്ക് 39 സീറ്റുകളും ലഭിക്കും.നിലവിലെ സിറ്റിംഗ് ടേമില്‍ മറ്റ് മാറ്റങ്ങളുണ്ടാകില്ലെന്നും ഇലക്ടോറല്‍ കമ്മീഷന്‍ വ്യക്തമാക്കുന്നു.

2016ലെ തെരഞ്ഞെടുപ്പിന് മുമ്പ് സീറ്റ്കൗണ്ട് ഏറിയതിന് ശേഷമാണ് വെസ്റ്റേണ്‍ ഓസ്‌ട്രേലിയയുടെ പ്രാതിനിധ്യത്തില്‍ മാറ്റം വന്നത്. ബര്‍ട്ട് സീറ്റ് സൃഷ്ടിച്ചതിന് ശേഷമാണീ മാറ്റം.ഇവിടെ ജനസംഖ്യാ പെരുപ്പത്തില്‍ കുറവുണ്ടായതിനാലാണ് വെസ്റ്റേണ്‍ ഓസ്‌ട്രേലിയക്ക് ഒരു സീറ്റ് നഷ്ടപ്പെടുന്നത്. നോര്‍ത്തേണ്‍ ടെറിട്ടെറിയുടെ രണ്ട് സീറ്റുകള്‍ നിലനിര്‍ത്താന്‍ ഇലക്ടോറല്‍ ആക്ടില്‍ മാറ്റം വരുത്താന്‍ യത്‌നിക്കുന്ന ഫെഡറല്‍ പൊളിറ്റീഷ്യന്‍മാരില്‍ ഒരാളാണ് ലേബര്‍ സെനറ്ററായ മലാണ്‍ഡിരി മാക് കാര്‍ത്തി. ഇലക്ടോറല്‍ കമ്മീഷന്റെ തീരുമാനം നിരാശാജനകമാണെന്നാണ് ഇവര്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.

Other News in this category4malayalees Recommends