വിക്ടോറിയ രണ്ടാം കൊറോണ തരംഗത്തിന്റെ തൊട്ടടുത്തെത്തിയെന്ന് മുന്നറിയിപ്പ്;ഒറ്റ രാത്രി കൊണ്ട് സ്റ്റേറ്റിലുണ്ടായിരിക്കുന്നത് പുതിയ 66 കേസുകള്‍; ഇതിന് മുമ്പ് ഇവിടെ റെക്കോര്‍ഡിട്ടത് മാര്‍ച്ച് 28ന് 111 പുതിയ കേസുകളുമായി; തുടര്‍ച്ചയായി 17 ദിവസങ്ങളില്‍ പുതിയ

വിക്ടോറിയ രണ്ടാം കൊറോണ തരംഗത്തിന്റെ തൊട്ടടുത്തെത്തിയെന്ന് മുന്നറിയിപ്പ്;ഒറ്റ രാത്രി കൊണ്ട് സ്റ്റേറ്റിലുണ്ടായിരിക്കുന്നത് പുതിയ 66 കേസുകള്‍; ഇതിന് മുമ്പ് ഇവിടെ റെക്കോര്‍ഡിട്ടത് മാര്‍ച്ച് 28ന് 111 പുതിയ കേസുകളുമായി; തുടര്‍ച്ചയായി 17 ദിവസങ്ങളില്‍ പുതിയ

വിക്ടോറിയയില്‍ പുതിയ കൊറോണ കേസുകള്‍ നാള്‍ക്ക് നാള്‍ പെരുകി വരുന്നതിനാല്‍ രാജ്യത്ത് രണ്ടാം കൊറോണ തരംഗത്തിന് സാധ്യതയേറിയിരിക്കുന്നുവെന്ന കടുത്ത മുന്നറിയിപ്പ് ശക്തമായി. വിക്ടോറിയയില്‍ പ്രാദേശികമായി പടരുന്ന കേസുകള്‍ പെരുകുന്നതിനാല്‍ ഇവിടെ രണ്ടാം തരംഗം ആരംഭിച്ച് കഴിഞ്ഞുവെന്ന തരത്തിലുള്ള മുന്നറിയിപ്പുകളും ശക്തമാണ്. ഇതിനെ തുടര്‍ന്ന് രാജ്യത്ത് കൊറോണയുടെ രണ്ടാം തരംഗമുണ്ടാകുമെന്ന പ്രവചനങ്ങളും മുന്നറിയിപ്പുകളും പത്രമാധ്യമങ്ങളിലും ഓണ്‍ലൈനിലും ഇതിന് മുമ്പില്ലാത്ത തരത്തില്‍ ശക്തമാകുന്നുമുണ്ട്.


കഴിഞ്ഞ ഒറ്റ ദിവസത്തിനിടെ വിക്ടോറിയയില്‍ 66 പുതിയ കേസുകളാണുണ്ടായിരിക്കുന്നത്. തുടര്‍ച്ചായി 17 ദിവസമായി ഇവിടെ പുതിയ കേസുകള്‍ ഇരട്ടയക്കത്തിലാണ് രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. രണ്ടാം തരംഗത്തെ ഉറപ്പിക്കാനായി കൃത്യമായ നിര്‍വചനമില്ലാത്തതാണ് ഇക്കാര്യം ഉറപ്പിക്കുന്നതില്‍ പ്രായോഗിക പ്രശ്‌നങ്ങളുള്ളതെന്നും റിപ്പോര്‍ട്ടുണ്ട്. ഇതിന് മുമ്പ് മാര്‍ച്ച് 28ന് 111 പുതിയ കേസുകള്‍ കണ്ടെത്തിയപ്പോഴായിരുന്നു ഇതിന് മുമ്പ് സ്റ്റേറ്റില്‍ കൊറോണ പെരുപ്പം റെക്കോര്‍ഡിട്ടിരുന്നത്.

തൊട്ടടുത്ത ദിവസം സ്‌റ്റേറ്റില്‍ 84 പുതിയ കേസുകളും രണ്ട് ദിവസത്തിന് ശേഷം ഇവിടെ 93 പുതിയ കേസുകളും മാര്‍ച്ച് 31ന് 96 പുതിയ കേസുകളുമായിരുന്നു രേഖപ്പെടുത്തിയിരുന്നത്. വിക്ടോറിയയില്‍ രണ്ടാം തരംഗം ഔദ്യോഗികമായി പ്രഖ്യാപിക്കണമെങ്കില്‍ 24 മണിക്കൂറിനിടെ 111 പുതിയ കേസുകളെങ്കിലുമുണ്ടാകണമെന്ന അഭിപ്രായവും ശക്തമാണ്. നിലവില്‍ ഇവിടെ രണ്ടാം തരംഗമില്ലെങ്ങിലും സ്റ്റേറ്റിലെ അവസ്ഥ പരിഗണിക്കുമ്പോള്‍ വിക്ടോരിയ രണ്ടാം തരംഗത്തിന്റെ വക്കിലെത്തിയിരിക്കുന്നുവെന്ന മുന്നറിയിപ്പും ശക്തമാണ്.

Other News in this category4malayalees Recommends