ലോകത്ത് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച് ഏഴു മാസത്തിനിടെ രോഗബാധയില്‍ ജീവന്‍ നഷ്ടപ്പെട്ടത് 50 ലക്ഷം പേര്‍ക്ക്; ആഗോളതലത്തില്‍ വിവിധ കേന്ദ്രങ്ങളിലായി നടത്തുന്ന മരുന്നു പരീക്ഷണങ്ങളുടെ ഫലം രണ്ടാഴ്ചയ്ക്കകം കിട്ടുമെന്ന് ലോകാരോഗ്യസംഘടന

ലോകത്ത് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച് ഏഴു മാസത്തിനിടെ രോഗബാധയില്‍ ജീവന്‍ നഷ്ടപ്പെട്ടത് 50 ലക്ഷം പേര്‍ക്ക്;  ആഗോളതലത്തില്‍ വിവിധ കേന്ദ്രങ്ങളിലായി നടത്തുന്ന മരുന്നു പരീക്ഷണങ്ങളുടെ ഫലം രണ്ടാഴ്ചയ്ക്കകം കിട്ടുമെന്ന് ലോകാരോഗ്യസംഘടന

ലോകത്ത് നോവല്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച് ഏഴു മാസത്തിനിടെ രോഗബാധയില്‍ ജീവന്‍ നഷ്ടപ്പെട്ടത് 50 ലക്ഷം പേര്‍ക്ക്. ഇതുവരെ 1.1 കോടി ആളുകള്‍ കൊവിഡ് രോഗബാധിതരായെന്നാണ് യുഎസിലെ ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയുടെ കണക്ക്. ഇതുവരെ 2,890,588 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച യുഎസ് തന്നെയാണ് രോഗബാധയില്‍ ഒന്നാം സ്ഥാനത്ത്. യുഎസിലെ കൊവിഡ് മരണസംഖ്യയും 5.29 ലക്ഷം പിന്നിട്ടിട്ടുണ്ട്.


63,254 മരണങ്ങള്‍ നടന്ന ബ്രസീലിനും 9,859 പേര്‍ മരിച്ച റഷ്യയ്ക്കും പിന്നാലെ കൊവിഡ് രോഗബാധയില്‍ നാലാം സ്ഥാനത്താണ് ഇന്ത്യ. രാജ്യത്ത് ഇതുവരെ ആറല ലക്ഷത്തോളം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. അതേസമയം, രോഗം ഏറ്റവുമാദ്യം പൊട്ടിപ്പുറപ്പെട്ട ചൈനയില്‍ വിരലിലെണ്ണാവുന്ന പുതിയ കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. കഴിഞ്ഞ ദിവസം മൂന്ന് പേര്‍ക്ക് മാത്രമായിരുന്നു പുതുതായി ചൈനയില്‍ രോഗം റിപ്പോര്‍ട്ട് ചെയ്തത്. ചൈനയില്‍ പുതിയ മരണങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ല.

ലോകത്ത് വിവിധ കേന്ദ്രങ്ങളിലായി നടത്തുന്ന മരുന്നു പരീക്ഷണങ്ങളുടെ ഫലം രണ്ടാഴ്ചയ്ക്കകം കിട്ടുമെന്നാണ് ലോകാരോഗ്യസംഘടന വ്യക്തമാക്കുന്നത്. ഇതോടെ കൊവിഡ്-19 ഫലപ്രദമായി ചികിത്സിക്കാന്‍ സഹായിക്കുന്ന മരുന്ന് ലഭ്യമായേക്കുമെന്ന് ലോകാരോഗ്യസംഘടനാ തലവന്‍ ടെഡ്രോസ് അധനോം ഗബ്രയേസസ് വ്യക്തമാക്കി. ലോകത്ത് 39 രാജ്യങ്ങളിലായി 5500 രോഗികളിലാണ് ലോകാരോഗ്യസംഘടനയുടെ സോളിഡാരിറ്റി ട്രയല്‍ നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഈ പരീക്ഷണങ്ങളുടെ ഇടക്കാല ഫലമാണ് രണ്ടാഴ്ചയ്ക്കകം ലഭിക്കുക.

Other News in this category4malayalees Recommends