'പതഞ്ജലിയുടെ മരുന്ന് ഉപയോഗിച്ച് കൊറോണ വൈറസിന് ചികിത്സിക്കാന്‍ കഴിയില്ല; ആശയക്കുഴപ്പം സൃഷ്ടിക്കുകയോ മരുന്ന് കൊവിഡ് 19 സുഖപ്പെടുത്തുമെന്ന് അവകാശപ്പെട്ട് തെറ്റിദ്ധരിപ്പിക്കുകയോ ചെയ്താല്‍ നടപടിയെടുക്കും'; മുന്നറിയിപ്പുമായി മന്ത്രി

യോഗ ഗുരു ബാബ രാംദേവിനും പതഞ്ജലിയ്ക്കും മുന്നറിയിപ്പ് നല്‍കി മഹാരാഷ്ട്ര സര്‍ക്കാര്‍.കൊറോണ വൈറസ് രോഗം ഭേദമാക്കാന്‍ മരുന്ന് കണ്ടെത്തിയെന്ന വാദവുമായി ഇനിയെത്തിയാല്‍ രാംദേവിനെതിരെ നടപടിയെടുക്കുമെന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇനിയും ആളുകള്‍ക്കിടെ ആശയക്കുഴപ്പം സൃഷ്ടിക്കാനും പുതുതായി വികസിപ്പിച്ച കൊറോനില്‍ കൊവിഡ് - 19 സുഖപ്പെടുത്തുന്നുവെന്ന് അവകാശപ്പെടുകയും ചെയ്താല്‍ നടപടിയെടുക്കും. മഹാരാഷ്ട്ര എഫ്ഡിഎ മന്ത്രി രാജേന്ദ്ര ശിംഗ്‌നെനെയാണ് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്.

'പതഞ്ജലി നിര്‍മ്മിക്കുന്ന കൊറോനില്‍ മരുന്ന് ഉപയോഗിച്ച് കൊറോണ വൈറസിന് ചികിത്സിക്കാന്‍ കഴിയില്ല. ആളുകള്‍ക്കിടയില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുകയോ മരുന്ന് കൊവിഡ് 19 സുഖപ്പെടുത്തുമെന്ന് അവകാശപ്പെട്ട് തെറ്റിദ്ധരിപ്പിക്കുകയോ ചെയ്താല്‍ നടപടിയെടുക്കും' -മന്ത്രി പറഞ്ഞു.

കൊറോണ വൈറസ് അണുബാധ ചികിത്സിക്കുന്നതിനായി കൊറോനില്‍ എന്ന പേരില്‍ മരുന്ന് കണ്ടെത്തിയതായി ബുധനാഴ്ചയാണ് പതഞ്ജലി അവകാശപ്പെട്ടത്. 'കൊറോനില്‍' എന്ന മരുന്ന് ശ്വാസകോശ സംബന്ധമായ അസുഖത്തെ ചികിത്സിക്കാന്‍ സഹായിക്കുമെന്നാണ് ബാബ രാംദേവ് അവകാശപ്പെടുന്നത്.

Other News in this category

4malayalees Recommends