യുകെയില്‍ കോവിഡ് മരണങ്ങളും കൊറോണ വ്യാപന നിരക്കും കുത്തനെയാണ് ഇടിയുന്നു; മേയ് തുടക്കത്തോടെ മരണനിരക്ക് ആഴ്ച തോറും 20 മുതല്‍ 30 ശതമാനം വരെ ഇടിഞ്ഞു; ഈ ആഴ്ച പ്രതിദിനം ശരാശരി 110 കൊറോണ മരണങ്ങള്‍; ലോക്ക്ഡൗണ്‍ ഇളവുകളിലൂടെ രോഗം മൂര്‍ച്ഛിക്കുമെന്ന് ആശങ്ക

യുകെയില്‍ കോവിഡ് മരണങ്ങളും കൊറോണ വ്യാപന നിരക്കും കുത്തനെയാണ് ഇടിയുന്നു; മേയ് തുടക്കത്തോടെ മരണനിരക്ക് ആഴ്ച തോറും 20 മുതല്‍ 30 ശതമാനം വരെ ഇടിഞ്ഞു; ഈ ആഴ്ച പ്രതിദിനം ശരാശരി 110 കൊറോണ മരണങ്ങള്‍; ലോക്ക്ഡൗണ്‍ ഇളവുകളിലൂടെ രോഗം മൂര്‍ച്ഛിക്കുമെന്ന് ആശങ്ക
ഇന്ന് സൂപ്പര്‍ സാറ്റര്‍ഡേ ആഘോഷിക്കാന്‍ പോകുന്ന ബ്രിട്ടീഷുകാര്‍ക്ക് തികച്ചും ആശ്വാസമേകുന്ന കൊറോണക്കണക്കുകളാണ് പുറത്ത് വന്നിരിക്കുന്നത്. ഇത് പ്രകാരം രാജ്യത്ത് കോവിഡ് മരണങ്ങളും വൈറസ് വ്യാപന നിരക്കും കുത്തനെയാണ് ഇടിഞ്ഞിരിക്കുന്നത്. ഏപ്രില്‍ 15നോട് അടുപ്പിച്ച് കൊറോണ രാജ്യത്ത് ശക്തമായ അവസരത്തില്‍ ദിവസം തോറും ആയിരത്തോളം പേരുടെ ജീവനുകളാണ് കോവിഡ് കവര്‍ന്നെടുത്തിരുന്നത്.

എന്നാല്‍ മേയ് തുടക്കത്തോടെ മരണനിരക്ക് ആഴ്ച തോറും 20 മുതല്‍ 30 ശതമാനം വരെ ഇടിഞ്ഞ് താഴുകയായിരുന്നുവെന്നാണ് ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നത്. പക്ഷേ ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ് പുറത്ത് വിട്ടിരിക്കുന്ന കണക്കുകള്‍ പ്രകാരം ആഴ്ച തോറുമുള്ള ആവറേജ് മരണങ്ങള്‍ പത്ത് ശതമാനമോ അതില്‍ കുറവോ ആണ് താഴുന്നതെന്നാണ് എടുത്ത് കാട്ടപ്പെട്ടിരിക്കുന്നത്. ഇക്കഴിഞ്ഞ ബുദനാഴ്ച മരണനിരക്കില്‍ നേരിയ പെരുപ്പവും അുനഭവപ്പെട്ടിരുന്നു.

ഗവണ്‍മെന്റ് കണക്കുകള്‍ പ്രകാരം ഈ ആഴ്ച പ്രതിദിനം ആവറേജ് 110 പേരുടെ ജീവന്‍ കൊറോണ കവരുന്നുവെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. താരതമ്യമനുസരിച്ച് കഴിഞ്ഞ വെള്ളിയാഴ്ച ഇത് വെറും എട്ട് ശതമാനം മാത്രമേ അധികരിച്ചുള്ളൂവെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. രാജ്യത്ത് വൈറസ് പടരുന്ന തോത് ഏറാതെ നിലനില്‍ക്കുന്നുവെന്നാണ് ഇതിലൂടെ വ്യക്തമായിരിക്കുന്നത്. ഇന്നലെ ഒഫീഷ്യലുകള്‍ പുറത്ത് വിട്ടിരിക്കുന്ന കണക്കുകള്‍ അനുസരിച്ച് രാജ്യത്ത് ദിവസം തോറും 3500 പേര്‍ക്ക് ഇപ്പോഴും കോവിഡ് പിടിപെടുന്നുണ്ട്.

കഴിഞ്ഞ മാസം മധ്യത്തില്‍ ഇത് 3800 ആയിരുന്നുവെന്നറിയുമ്പോഴാണ് അല്‍പം ആശ്വാസം അനുഭവപ്പെടുന്നത്. അതായത് രാജ്യത്ത് നിന്നും കൊറോണ പിന്‍വാങ്ങിത്തുടങ്ങിയെന്ന് തന്നെയാണ് ഇതിലൂടെ വ്യക്തമാകുന്നത്.ഇന്ന് രാജ്യത്ത് പുതിയ ലോക്ക്ഡൗണ്‍ ഇളവുകള്‍ തുടങ്ങുകയും പബുകളും റസ്റ്റോറന്റുകളും മറ്റും തുറക്കുകയും ചെയ്യുന്നതോടെ ജനം കൂടുതലായി പുറത്തിറങ്ങുന്നതിനെ തുടര്‍ന്ന് രോഗം വീണ്ടും വര്‍ധിക്കുമോയെന്ന ആശങ്കയും ശക്തമാണ്. അതിനാല്‍ ജനം കൂടുതല്‍ ജാഗ്രതയോടെ പൊതു ഇടങ്ങളില്‍ പെരുമാറണമെന്ന മുന്നറിയിപ്പുമായി പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ രംഗത്തെത്തുകയും ചെയ്തിരുന്നു.

Other News in this category4malayalees Recommends