'ഐക്യരാഷ്ട്രസഭയ്ക്ക് കടുത്ത മാനക്കേടുണ്ടാക്കി; ദൃശ്യങ്ങള്‍ യു.എന്‍ മേധാവിയെ ഞെട്ടിപ്പിക്കുകയും വല്ലാതെ അസ്വസ്ഥപ്പെടുത്തുകയും ചെയ്തു'; ഔദ്യോഗിക കാറില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട തങ്ങളുടെ രണ്ട് ഉദ്യോഗസ്ഥരെ പുറത്താക്കി ഐക്യരാഷ്ട്രസഭ

ലോകമാകെ രോഷം ഉയരുന്നതിനിടെ, ഔദ്യോഗിക കാറില്‍ തങ്ങളുടെ രണ്ട് ഉദ്യോഗസ്ഥര്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട സംഭവത്തില്‍ കര്‍ശന നടപടി എടുത്ത് ഐക്യരാഷ്ട്രസഭ. ഉദ്യോഗസ്ഥരുടെ വഴിവിട്ട പ്രവൃത്തിയുടെ വിഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെ ഇരുവരെയും പുറത്താക്കി ഉത്തരവിട്ടിരിക്കുകയാണ് യുഎന്‍. സംഭവം ഐക്യരാഷ്ട്രസഭയ്ക്ക് കടുത്ത മാനക്കേടുണ്ടാക്കിയിരുന്നു. ദൃശ്യങ്ങള്‍ യു.എന്‍ മേധാവിയെ ഞെട്ടിപ്പിക്കുകയും വല്ലാതെ അസ്വസ്ഥപ്പെടുത്തുകയും ചെയ്തുവെന്നാണ് യു.എന്‍ വക്താവ് വ്യക്തമാക്കിയത്.

ഇസ്രായേലിലെ ടെല്‍ അവീവില്‍ നിന്നുള്ള 18 സെക്കന്റ് നീളമുള്ള ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ഇവിടത്തെ ഹാ യാര്‍കോണ്‍ തെരുവിലെ തിരക്കേറിയ റോഡിനുസമീപത്തെ സിഗ്‌നലിനടുത്ത് നിര്‍ത്തിയിട്ടിരിക്കുന്ന വെള്ള നിറമുള്ള കാറിലായിരുന്നു ഉദ്യോഗസ്ഥരുടെ മോശം പ്രവൃത്തി. യു.എന്‍ എന്ന് കാറിന്റെ മുകളിലും വശത്തും എഴുതിയിരിക്കുന്നത് ദൃശ്യത്തില്‍ വ്യക്തമാണ്. ഇസ്രയേലില്‍ പ്രവര്‍ത്തിക്കുന്ന യു.എന്നിലെ ഉദ്യോഗസ്ഥരാണ് കാറിലുണ്ടായിരുന്ന സ്ത്രീ - പുരുഷന്മാര്‍ എന്നാണ് സൂചന. കാര്‍ നിര്‍ത്തിയിട്ടിരുന്നതിന് സമീപത്തെ കെട്ടിടത്തില്‍ നിന്നാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്.

Other News in this category

4malayalees Recommends