എന്‍എച്ച്എസിന്റെ 72ാം പിറന്നാള്‍ ആഘോഷങ്ങള്‍ തിരതകൃതി; പ്രധാനപ്പെട്ട കെട്ടിടങ്ങളും ലാന്‍ഡ് മാര്‍ക്കുകളും ലൈറ്റപ്പ് ചെയ്യും; ഇന്ന് ജനം മെഴുകുതിരികള്‍ കത്തിച്ച് കൈയടിച്ച് എന്‍എച്ച്എസിന് ആദരമേകും; നാളെ ഹോസ്പിറ്റലുകള്‍ക്ക് മേല്‍ വിമാനങ്ങള്‍ പറത്തി ആദരം

എന്‍എച്ച്എസിന്റെ 72ാം പിറന്നാള്‍ ആഘോഷങ്ങള്‍ തിരതകൃതി; പ്രധാനപ്പെട്ട കെട്ടിടങ്ങളും ലാന്‍ഡ് മാര്‍ക്കുകളും ലൈറ്റപ്പ് ചെയ്യും;  ഇന്ന്  ജനം മെഴുകുതിരികള്‍ കത്തിച്ച് കൈയടിച്ച് എന്‍എച്ച്എസിന് ആദരമേകും; നാളെ ഹോസ്പിറ്റലുകള്‍ക്ക് മേല്‍ വിമാനങ്ങള്‍ പറത്തി ആദരം

എന്‍എച്ച്എസിന്റെ 72ാം പിറന്നാള്‍ ആഘോഷങ്ങളോട് അനുബന്ദിച്ച് ഈ വീക്കെന്‍ഡില്‍ കാര്യമായ ആഘോഷ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ഇതിന്റെ ഭാഗമായി പ്രധാനപ്പെട്ട് ലാന്‍ഡ് മാര്‍ക്കുകളെല്ലാം എന്‍എച്ച്എസിന്റെ നീല നിറത്താല്‍ ലൈറ്റപ്പ് ചെയ്യുന്നതായിരിക്കും. എന്‍എച്ച്എസിന്റെ പിറന്നാള്‍ ആഘോഷങ്ങള്‍ക്ക് മുന്നോടിയായിട്ടാണ് ജനം ഈ വീക്കെന്‍ഡ് ആഘോഷപരിപാടികളില്‍ സജീവമാകുന്നത്.


കൊറോണക്കെതിരായ പോരാട്ടത്തില്‍ മരിച്ച് വീണ ഹെല്‍ത്ത് കെയര്‍ വര്‍ക്കര്‍മാരെ ഓര്‍മിപ്പിക്കുന്നതിന് ജനം അവരുടെ വീടുകളിലെ ജനാലക്കരികില്‍ വന്ന് മെഴുകുതിരികള്‍ കത്തിക്കണമെന്ന് നിര്‍ദേശമുണ്ട്. ഇതിന് പുറമെ ഇന്ന് വൈകുന്നേരം ജനങ്ങളോട് അവരുടെ ബാല്‍ക്കണിയിലോ ഉമ്മറത്തോ വന്ന് എന്‍എച്ച് എസ് വര്‍ക്കര്‍മാരെ ആദരിക്കുന്നതിനായി കൈയടിക്കാനും ആഹ്വാനം നല്‍കിയിട്ടുണ്ട്.ഇന്ന് വൈകുന്നേരം രാജ്യത്തെ പ്രദാനപ്പെട്ട കെട്ടിടങ്ങളും ലാന്‍ഡ് മാര്‍ക്കുകളുമെല്ലാം എന്‍എച്ച്എസിന്റെ നീല നിറത്താല്‍ ലൈറ്റപ്പ് ചെയ്യുന്നതായിരിക്കും.

ഹൗസ് ഓഫ് പാര്‍ലിമെന്റ്, ബ്ലാക്ക്പൂള്‍ ടവര്‍, എസ്ഇസി അര്‍മാഡില്ലോ, ഷാര്‍ഡ് , വെംബ്ലി ആര്‍ച്ച് തുടങ്ങിയവയെല്ലാം ഇത്തരത്തില്‍ നീല നിറത്താല്‍ പ്രകാശമാനമാക്കുന്നതായിരിക്കും. ഇതിന് പുറമെ ഡൗണിംഗ് സ്ട്രീറ്റും ലൈറ്റപ്പ് ചെയ്ത് അലംകൃതമാക്കും. നമ്പര്‍ പത്തിന്റെ ഡോര്‍ സ്‌റ്റെപ്പില്‍ മെഴുകുതിരികള്‍ കത്തിച്ച് എന്‍എച്ച്എസിനോടുള്ള ആദരവ് പ്രകടമാക്കുന്നതായിരിക്കും. ലണ്ടനിലെ സെന്റ് പോള്‍സ് കത്തീഡ്രലില്‍ ബ്രിട്ടീഷ് സമയം രാത്രി 8 മണിക്ക് കൊറോണപ്പോരാട്ടത്തില്‍ മരിച്ച ഹെല്‍ത്ത് കെയര്‍ വര്‍ക്കര്‍മാരുടെ ആത്മശാന്തിക്കായി മെഴുകുതിരികള്‍ കത്തിച്ച് വച്ച് പ്രത്യേക പ്രാര്‍ത്തനകളും അരങ്ങേറും.

നാളെ ഈസ്റ്റ് ഓഫ് ഇംഗ്ലണ്ടിലെ ഹോസ്പിറ്റലുകള്‍ക്ക് മേല്‍ സ്പിറ്റ് ഫയര്‍ വിമാനങ്ങള്‍ പറത്തി ആദരവ് പ്രകടിപ്പിക്കുന്നതായിരിക്കും.ഇതിനെ തുടര്‍ന്ന് ഹെല്‍ത്ത് കെയര്‍ വര്‍ക്കര്‍മാരെ ആദരിക്കുന്നതിനായി വീണ്ടും രാജ്യമൊന്നാകെ കൈയടിക്കുന്നതായിരിക്കും.നാളെ ഈസ്റ്റ് ഓഫ് ഇംഗ്ലണ്ടിലെ ഹോസ്പിറ്റലുകള്‍ക്ക് മേല്‍ സ്പിറ്റ് ഫയര്‍ വിമാനങ്ങള്‍ പറത്തി ആദരവ് പ്രകടിപ്പിക്കുന്നതായിരിക്കും.ഇതിനെ തുടര്‍ന്ന് ഹെല്‍ത്ത് കെയര്‍ വര്‍ക്കര്‍മാരെ ആദരിക്കുന്നതിനായി വീണ്ടും രാജ്യമൊന്നാകെ കൈയടിക്കുന്നതായിരിക്കും.ഇതിന് പുറമെ ബിബിസി വണ്ണില്‍ പ്രത്യേക പ്രോഗ്രാമിലൂടെയും എന്‍എച്ച്എസിന് ആദരമേകും. എന്‍എച്ച്എസിനെ ആദരിക്കുന്നതിനായുള്ള ക്ലാപ്പ് ഫോര്‍ കെയറേര്‍സ് ഇനീഷ്യേറ്റീവ് കഴിഞ്ഞ പത്ത് വ്യാഴാഴ്ചകളിലായി അരങ്ങേറി വരുന്നുണ്ട്.കൊറോണ പോരാട്ടത്തില്‍ മരിച്ച ഹെല്‍ത്ത് കെയര്‍ വര്‍ക്കര്‍മാരെ സ്മരിക്കുന്നതിനായാണ് ജനം ഇത്തരത്തില്‍ തുടര്‍ച്ചയായി കൈയടിച്ച് കൊണ്ടിരിക്കുന്നത്.

Other News in this category4malayalees Recommends