നാട്ടിലേക്ക് മടങ്ങാന്‍ ഇന്ത്യന്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്ത ഖത്തറിലെ ഇന്ത്യന്‍ പ്രവാസികള്‍ക്ക് ഇന്‍ഡിഗോയില്‍ നിന്ന് ഓണ്‍ലൈന്‍ വഴി നേരിട്ട് ടിക്കറ്റ് ബുക്ക് ചെയ്യാം; ജൂലൈ 8 മുതല്‍ 30 വരെ കേരളത്തിലേക്ക് സര്‍വീസുകള്‍

നാട്ടിലേക്ക് മടങ്ങാന്‍ ഇന്ത്യന്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്ത ഖത്തറിലെ ഇന്ത്യന്‍ പ്രവാസികള്‍ക്ക് ഇന്‍ഡിഗോയില്‍ നിന്ന് ഓണ്‍ലൈന്‍ വഴി നേരിട്ട് ടിക്കറ്റ് ബുക്ക് ചെയ്യാം; ജൂലൈ 8 മുതല്‍ 30 വരെ കേരളത്തിലേക്ക് സര്‍വീസുകള്‍

നാട്ടിലേക്ക് മടങ്ങാന്‍ ഇന്ത്യന്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ഖത്തറിലെ ഇന്ത്യന്‍ പ്രവാസികള്‍ക്ക് ഇന്‍ഡിഗോയില്‍ നിന്ന് ഓണ്‍ലൈന്‍ വഴി നേരിട്ട് ടിക്കറ്റ് ബുക്ക് ചെയ്യാം. വന്ദേഭാരത് മിഷന്‍ നാലാംഘട്ടത്തില്‍ ഖത്തറില്‍ നിന്ന് ഇന്ത്യയിലേക്ക് സര്‍വീസ് നടത്തുന്നത് ഇന്‍ഡിഗോയാണ്.


വന്ദേഭാരത് മിഷന്‍ നാലാംഘട്ടത്തില്‍ ഗള്‍ഫില്‍ നിന്നും ഏറ്റവും കൂടുതല്‍ സര്‍വീസുകള്‍ ഖത്തറില്‍ നിന്നായിരുന്നു. മുമ്പ് പുറപ്പെടുവിച്ച ഷെഡ്യൂള്‍ പ്രകാരം ഇന്ത്യയിലേക്കുള്ള 193 സര്‍വീസുകളില്‍ 151 എണ്ണവും കേരളത്തിലേക്കായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസത്തെ പുതുക്കിയ ഷെഡ്യൂള്‍ പ്രകാരം ജൂലൈ 7 മുതല്‍ ജൂലൈ 30 വരെ 51 വിമാനങ്ങളാണ് ഇന്ത്യയിലേക്കുള്ളത്. ഇതില്‍ ജൂലൈ 8 മുതല്‍ 30 വരെ കേരളത്തിലേക്ക് 36 ഉം 15 സര്‍വീസുകള്‍ മറ്റ് സംസ്ഥാനങ്ങളിലേക്കുമാണ്. വരും ദിവസങ്ങളില്‍ ഷെഡ്യൂള്‍ വീണ്ടും പുതുക്കുമെന്നാണ് വിവരം.

നാട്ടിലേക്ക് മടങ്ങാന്‍ ഇനിയും എംബസിയില്‍ രജിസ്റ്റര്‍ ചെയ്യാത്തവര്‍ എത്രയും വേഗത്തില്‍ റജിസ്റ്റര്‍ ചെയ്യണം.

എംബസി രജിസ്‌ട്രേഷന്‍ ലിങ്ക്: https://www.indianembassyqatar.gov.in/indian_nationals_repatriation_reg_form

ടിക്കറ്റ് ബുക്കിങ്ങിന്- https://www.goindigo.in

Other News in this category



4malayalees Recommends