യുകെയിലെ പബ്ലിക്ക് സ്‌കൂളുകളിലെ കുട്ടികള്‍ വളരെ ചെറിയ പ്രായത്തില്‍ തന്നെ മദ്യത്തിനും മയക്കുമരുന്നിനും അടിപ്പെടുന്നു; ഇക്കാര്യത്തില്‍ സ്റ്റേറ്റ് സ്‌കൂളുകളിലുള്ളവരേക്കാള്‍ ഇവര്‍ മുന്‍പന്തിയില്‍; ഇവര്‍ക്ക് 21 വയസായാലും പക്വതയാര്‍ജിക്കാനാവുന്നില്ല

യുകെയിലെ പബ്ലിക്ക് സ്‌കൂളുകളിലെ കുട്ടികള്‍ വളരെ ചെറിയ പ്രായത്തില്‍ തന്നെ മദ്യത്തിനും മയക്കുമരുന്നിനും അടിപ്പെടുന്നു; ഇക്കാര്യത്തില്‍ സ്റ്റേറ്റ് സ്‌കൂളുകളിലുള്ളവരേക്കാള്‍ ഇവര്‍ മുന്‍പന്തിയില്‍; ഇവര്‍ക്ക് 21 വയസായാലും പക്വതയാര്‍ജിക്കാനാവുന്നില്ല
യുകെയിലെ പബ്ലിക്ക് സ്‌കൂളുകളിലെ കുട്ടികള്‍ വളരെ ചെറിയ പ്രായത്തില്‍ തന്നെ മദ്യത്തിനും മയക്കുമരുന്നിനും അടിപ്പെടുന്നുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. ഇക്കാര്യത്തില്‍ സ്റ്റേറ്റ് സ്‌കൂളുകളിലുള്ളവരേക്കാള്‍ മുന്‍പന്തിയിലാണ് പബ്ലിക്ക് സ്‌കൂള്‍ വിദ്യാര്‍ത്ഥികളെന്നാണ് ഒരു പഠനത്തിലൂടെ വെളിപ്പെട്ടിരിക്കുന്നത്. പബ്ലിക്ക് സ്‌കൂളുകളിലെ കുട്ടികള്‍ക്ക് 21 വയസായാലും പക്വത പ്രകടിപ്പിക്കുന്നില്ലെന്നും ഗവേഷകര്‍ മുന്നറിയിപ്പേകുന്നു.

യോര്‍ക്ക് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് നിര്‍ണായകമായ ഈ പഠനം നടത്തി റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നത്. രാജ്യത്തെ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ ഏഴ് ശതമാനമാണ് പ്രൈവറ്റ് സ്‌കൂളുകളില്‍ പഠിക്കുന്നത്. ഉന്നത ഫീസ് നല്‍കി പഠിക്കുന്നതിന്റെ പ്രത്യേക ഗുണങ്ങളൊന്നും ഇവരില്‍ ഇല്ലെന്നതിന് പുറമെ ഇവര്‍ ലഹരിക്ക് അടിപ്പെടുന്നതിന് സാധ്യതയേറെയാണെന്ന ഞെട്ടിപ്പിക്കുന്ന കണ്ടെത്തലും ഈ പഠനത്തിലൂടെ പുറത്ത് വന്നിരിക്കുന്നു.

ഇവര്‍ക്ക് ആവറേജ് ഡേ അറ്റന്‍ഡന്‍സ് ഫീസ് ഏതാണ്ട് വര്‍ഷത്തില്‍ 18,000 പൗണ്ടാണ് നല്‍കേണ്ടി വരുന്നത്. ചില വിദ്യാര്‍ത്ഥികള്‍ ഫീസായി വര്‍ഷത്തല്‍ 35,000 പൗണ്ട് വരെ നല്‍കേണ്ടുന്ന അവസ്ഥയും നിലനില്‍ക്കുന്നുണ്ട്. ഇവര്‍ക്ക് സര്‍ക്കാര്‍ സ്‌കൂളുകളില്‍ പഠിക്കുന്നവരേക്കാള്‍ ഗ്രേഡുകള്‍ മെച്ചപ്പെടുന്നുവെന്നും ഇവര്‍ക്ക് ഓക്‌സ്‌ഫോര്‍ഡ്, കേംബ്രിഡ്ജ്‌പോലുള്ള സര്‍വകലാശാലകളില്‍ പ്രവേശനം ലഭിക്കുകയും നല്ല ജോലി ലഭിക്കുകയും ചെയ്യുന്നുണ്ടെങ്കിലും പക്വതയുടെ കാര്യത്തിലും സല്‍സ്വഭാവത്തിന്റെ കാര്യത്തിലും ഇവര്‍ പിന്നിലാണെന്നും പഠനം മുന്നറിയിപ്പേകുന്നു.

സൈക്കോളജിക്കല്‍ പ്രഫസറായ സോഫി വോന്‍ സ്റ്റമ്മിന്റെ നേതൃത്വത്തിലുള്ള യോര്‍ക്ക് ടീമാണ് പഠനം നടത്തിയിരിക്കുന്നത്. സ്റ്റേറ്റ് സ്‌കൂളുകളിലെ 2400 വിദ്യാര്‍ത്ഥികളെയും പ്രൈവറ്റ് സ്‌കൂളുകളിലെ 269 വിദ്യാത്തികളെയും ഉള്‍പ്പെടുത്തിയാണീ പഠനം നടത്തിയിരിക്കുന്നത്. ഇതില്‍ 21 വയസുള്ള വിദ്യാര്‍ത്തികളെയും ഉള്‍പ്പെടുത്തിയിരുന്നു. ഇവരോട് അവരുടെ മദ്യ-മയക്കുമരുന്ന് ഉപയോഗത്തെക്കുറിച്ചുളള ചോദ്യങ്ങള്‍ ചോദിച്ചാണ് വിവരങ്ങള്‍ ശേഖരിച്ചിരിക്കുന്നത്.ഇവരുടെ ലൈംഗിക ജീവിതം, ക്രിമിനല്‍ബിഹേവിയര്‍ തുടങ്ങിയ ചോദ്യങ്ങളും ചോദിച്ചിരുന്നു.

Other News in this category4malayalees Recommends