ഇംഗ്ലണ്ടിന് ചുറ്റുമുള്ള പ്രദേശങ്ങളില്‍ കൊറോണയുടെ പുനരുല്‍പാദന നിരക്ക് കുത്തനെ ഉയരുന്നത് ആശങ്കയേറ്റുന്നു; ലണ്ടനില്‍ ആര്‍ നിരക്ക് നിലവില്‍ 1.1 ഉം മിഡ്‌ലാന്‍ഡ്‌സിലും നോര്‍ത്ത് ഈസ്റ്റിലും യോര്‍ക്ക്‌ഷെയറിലും സൗത്ത് ഈസ്റ്റിലും സൗത്ത് വെസ്റ്റിലും നിരക്ക് 1

ഇംഗ്ലണ്ടിന് ചുറ്റുമുള്ള പ്രദേശങ്ങളില്‍ കൊറോണയുടെ പുനരുല്‍പാദന നിരക്ക് കുത്തനെ ഉയരുന്നത് ആശങ്കയേറ്റുന്നു; ലണ്ടനില്‍ ആര്‍ നിരക്ക് നിലവില്‍ 1.1 ഉം മിഡ്‌ലാന്‍ഡ്‌സിലും നോര്‍ത്ത് ഈസ്റ്റിലും യോര്‍ക്ക്‌ഷെയറിലും  സൗത്ത് ഈസ്റ്റിലും സൗത്ത് വെസ്റ്റിലും നിരക്ക് 1

യുകെയില്‍ കൊറോണ മരണങ്ങളും രോഗവ്യാപനവും കുത്തനെ ഇടിയുന്നുവെങ്കിലും ഇംഗ്ലണ്ടിന് ചുറ്റുമുള്ള ചില പ്രദേശങ്ങളില്‍ വൈറസിന്റെ പുനരുല്‍പാദന നിരക്ക് അല്ലെങ്കില്‍ ആര്‍ നിരക്ക് കുത്തനെ ഉയരുന്നത് കടുത്ത ആശങ്കകള്‍ക്ക് വഴിയൊരുക്കുന്നു. ഒരു രോഗിയില്‍ നിന്നും മറ്റ് എത്ര രോഗികളിലേക്ക് രോഗം പകരുന്നുവെന്നതിനെ സൂചിപ്പിക്കുന്ന നിരക്കിലുള്ള ഈ പെരുപ്പം കടുത്ത ആശങ്കക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. ഗവണ്മെന്റിന്റെ സാജ് അഡൈ്വസര്‍മാരാണ് ഗുരുതരമായ ഈ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്.

പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ പുതിയ ലോക്ക്ഡൗണ്‍ ഇളവുകള്‍ അവസാനിപ്പിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പെയാണ് ഗവണ്‍മെന്റിന്റെ സയന്റിഫിക്ക് അഡൈ്വസര്‍മാര്‍ കടുത്ത മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഇന്നത്തെ സൂപ്പര്‍ സാറ്റര്‍ഡേ മുതല്‍ പബുകളും റസ്റ്റോറന്റുകളും മറ്റ് അനേകം ബിസിനസുകളും സാധാരണ പോലെ പ്രവര്‍ത്തിക്കാന്‍ ഒരുങ്ങുകയാണ്. ഇവിടങ്ങളിലേക്ക് ജനം ഒഴുകിയെത്തി വൈറസ് ബാധ ഇനിയും പെരുകുമെന്നുളള ആശങ്കയും ഇതോടെ കനത്തിട്ടുണ്ട്.

നിലവില്‍ യുകെയില്‍ ആര്‍ നിരക്ക് 0.7 ശതമാനത്തിനം 0.9 മധ്യേയാണ് നിലകൊള്ളുന്നത്. ഇത് പൊതുവെ അപകടമല്ലാത്ത നിരക്കാണെങ്കിലും ചിലയിടങ്ങളില്‍ ഇത് അതിന് മുകളില്‍ പോകുന്നത് ആശങ്കയുണ്ടാക്കുന്നു. ഈ നിരക്ക് ഒന്നിന് മേല്‍ പോയാല്‍ അപകടസാധ്യതയുണ്ട്. ലണ്ടനില്‍ ഈ നിരക്ക് നിലവില്‍ 1.1 ആണ്. മിഡ്‌ലാന്‍ഡ്‌സിലും നോര്‍ത്ത് ഈസ്റ്റിലും യോര്‍ക്ക്‌ഷെയറിലും സൗത്ത് ഈസ്റ്റിലും സൗത്ത് വെസ്റ്റിലും ഈ നിരക്ക് 1 ആണ്.

നിലവില്‍ യുകെയില്‍ വൈറസിന്റെ വളര്‍ച്ചാ നിരക്ക് പൂജ്യം ശതമാനമാണെന്നാണ് ഗവണ്‍മെന്റ് പാനല്‍ പുറത്ത് വിട്ട് പ്രത്യേക ഡാററ വെളിപ്പെടുത്തുന്നത്. ഓരോ ദിവസവും എത്ര കേസുകളുണ്ടാകുന്നുവെന്നതുമായി ബന്ധപ്പെട്ട നിരക്കാണിത്. എന്നാല്‍ ലണ്ടനിലും സൗത്ത് വെസ്റ്റിലും ഓരോ ദിവസവും ഈ നിരക്ക് രണ്ട് ശതമാനമാണെന്നത് ആശങ്കയേററുന്നുണ്ട്.ഇന്നലെ ബ്രിട്ടനില്‍ പുതിയ 137 കൊറോണ മരണങ്ങള്‍ കൂടി രേഖപ്പെടുത്തിയിരുന്നു. ഇതോടെ രാജ്യത്തെ മൊത്തം മരണം ഔദ്യോഗിക കണക്ക് പ്രകാരം 44,000 ആയിരിക്കുകയാണ്. ഇതിനാല്‍ ജൂലൈയില്‍ കൊറോണ മരണമുണ്ടാകാത്ത അവസ്ഥ സംജാതമാകുമെന്ന ഒഫീഷ്യല്‍ പ്രവചനം നടക്കുമെന്ന പ്രതീക്ഷയും അസ്തമിച്ചിട്ടുണ്ട്.Other News in this category4malayalees Recommends