'സ്വതന്ത്രമായി നിലപാടെടുത്ത് ശക്തമായി മുന്നോട്ട് പോകാനാണ് ആഗ്രഹിക്കുന്നത്'; മുന്നണിമാറ്റം ഉടനില്ലെന്ന് വ്യക്തമാക്കി ജോസ് കെ. മാണി

'സ്വതന്ത്രമായി നിലപാടെടുത്ത് ശക്തമായി മുന്നോട്ട് പോകാനാണ് ആഗ്രഹിക്കുന്നത്';  മുന്നണിമാറ്റം ഉടനില്ലെന്ന് വ്യക്തമാക്കി ജോസ് കെ. മാണി
മുന്നണിമാറ്റം ഉടനില്ലെന്ന് വ്യക്തമാക്കി ജോസ് കെ. മാണി. നിലവില്‍ സ്വതന്ത്രമായി നിലപാടെടുത്ത് മുന്നോട്ട് പോകാനാണ് ആഗ്രഹിക്കുന്നതെന്നും ഉചിതമായ തീരുമാനം പിന്നീടെടുക്കുമെന്നും ജോസ് കെ. മാണി മാധ്യമങ്ങളോട് പറഞ്ഞു.'സ്വതന്ത്രമായി നിലപാടെടുത്ത് ശക്തമായി മുന്നോട്ട് പോകാനാണ് ആഗ്രഹിക്കുന്നത്. മാണിസാറിന്റെ പ്രസ്ഥാനത്തിനെ ഒരു ലോക്കല്‍ബോഡി പ്രശ്നത്തിനുമേല്‍ ഐക്യ ജനാധിപത്യ മുന്നണി പുറത്താക്കിയതിന് ശേഷം ഞങ്ങള്‍ യോഗം കൂടി തീരുമാനമെടുത്തത് സ്വതന്ത്രമായി നില്‍ക്കാനാണ്. ഭാവിയില്‍ ഉചിതമായ തീരുമാനമെടുക്കും,' ജോസ് കെ. മാണി പറഞ്ഞു.

കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം എല്‍.ഡി.എഫിലേക്ക് നീങ്ങാന്‍ സാധ്യതയുണ്ടെന്ന വാര്‍ത്തകള്‍ വന്നതിന് പിന്നാലെയാണ് നിലപാടുമായി ജോസ് കെ. മാണി മുന്നോട്ട് വന്നിരിക്കുന്നത്.ജോസ് കെ മാണി വിഭാഗം ഇടതുപക്ഷത്തേക്ക് വരാന്‍ എല്‍.ഡി.എഫ് ക്ഷണിച്ചുവെന്നും മുന്നണി മാറ്റം ചര്‍ച്ച ചെയ്യാന്‍ അടിയന്തര സ്റ്റിയറിംഗ് കമ്മിറ്റി യോഗം വിളിച്ചു ചേര്‍ക്കുന്നെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.എന്നാല്‍ ഇപ്പോള്‍ അത്തരത്തിലൊരു തീരുമാനമില്ലെന്നും സ്റ്റിയറിംഗ് കമ്മിറ്റി വിളിപ്പിക്കുന്നത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അടിയന്തര കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണെന്നും അദ്ദേഹം പറഞ്ഞു.

Other News in this category4malayalees Recommends