പ്രവാസികള്‍ക്കുവേണ്ടി കേരള സര്‍ക്കാര്‍ തുടങ്ങിവെച്ച ലോക കേരളസഭയും നോര്‍ക്കയും പ്രവാസിക്ക് എന്ത് ഗുണം ...!

പ്രവാസികള്‍ക്കുവേണ്ടി കേരള സര്‍ക്കാര്‍ തുടങ്ങിവെച്ച ലോക കേരളസഭയും നോര്‍ക്കയും പ്രവാസിക്ക് എന്ത് ഗുണം ...!

കേരള സര്‍ക്കാര്‍ പ്രവാസികള്‍ക്ക് വേണ്ടി തുടങ്ങിയ ലോക കേരള സഭയും നോര്‍ക്കയും ഈ കോവിഡ് ദുരന്തത്തില്‍ എന്ത് സഹായമാണ് ചെയ്തത്...?


പ്രവാസികള്‍ മരണപ്പെട്ടുകൊണ്ടിരിക്കുമ്പോള്‍ നോര്‍ക്ക കെട്ടിടം മോഡി പിടിപ്പിക്കുവന്‍ കോടി കള്‍ അനുവദിച്ചു.

ഏതാണ്ട്് 5 കോടി രൂപ ചിലവഴിച്ച് പ്രവാസികളുടെ സംരക്ഷണത്തിനായും കേരളത്തിലെ തൊഴില്‍ മേഘലകള്‍ മെച്ചപ്പെടുത്തുവാനും തൊഴില്‍ നഷ്ടപ്പെട്ട പ്രവാസികളെ പുനരധിവസിപ്പിക്കുവാനും പ്രവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുവാനുമായി സര്‍ക്കാര്‍ കോടികള്‍ ചിലവഴിച്ചു തുടങ്ങിയ ലോക കേരളസഭ സാധാരക്കാരായ പ്രവാസികള്‍ക്ക് എന്ത് ഗുണം ഉണ്ടായിട്ടുണ്ടു്.....!

സര്‍ക്കാരിന്റെ താല്പര്യകക്ഷികളെ അംഗങ്ങളാക്കി ഉണ്ടാക്കിയ ലോക കേരളസഭ..... കേരളാ നിയമസഭയില്‍, സഭ കൂടാനായി Star Hotel ല്‍ താമസിച്ച് കോടികള്‍ ചിലവഴിച്ച് തിന്നു മുടിയ്ക്കുക മാത്രമാണ് ചെയ്തത്..

ഇതിനായി 5 കോടി രൂപ വകമാറ്റി വെച്ചതില്‍ 2 കോടി രൂപ എങ്കിലും കോവിഡ് കാലത്ത് തൊഴില്‍ രഹിതരായി എത്തിയ പ്രവാസികളെ സഹായിക്കുവാന്‍ കഴിഞ്ഞോ....!വിദേശത്ത് കോവിഡ് മൂലം ജീവന്‍ പൊലിഞ്ഞവരുടെ കുടുംബത്തെ കാണുവാനോ ഒന്നു സഹായിക്കുവാനോ കഴിഞ്ഞോ.....!

എന്തിനു വേണ്ടിയാണ് ലോക കേരളസഭയും, Norka യും ഒക്കെ പ്രവാസിയുടെ പേരു് പറഞ്ഞു് കുറെപ്പേര്‍ശംബളം പറ്റി ഇങ്ങനെ ജീവിക്കുന്നു ഈ പ്രസ്ഥാനങ്ങള്‍ ഒക്കെ ആര്‍ക്കു വേണ്ടി.....! എന്തിനു വേണ്ടി.....! ഇതൊക്കെ ആപത്ത് ഘട്ടത്തില്‍ പ്രവാസിക്ക് പ്രയോജനപ്പെടുന്നില്ലങ്കില്‍ അത് പിരിച്ചുവിടണം- ...!

പാവപ്പെട്ട പ്രവാസി ഒരു നേരത്തെ ഭക്ഷണത്തിനും മരുന്നിനും വേണ്ടി കഷ്ടപ്പെട്ടപ്പോള്‍ OICC യും ,ഇന്‍കാസും, KMCC യും മറ്റു സാമൂഹിക സംഘടനകളും ആണ് സഹായിച്ചത് തിരികെ നട്ടില്‍ എത്താന്‍ Air ഇന്ത്യയും, പ്രവാസി സംഘടനകളുടെ ചാര്‍ട്ടേഡ് വിമാനങ്ങളുമാണ് സഹായത്തിനെത്തിയത്. കേരള സര്‍ക്കാര്‍ വരുന്നവരുടെ യാത്ര മുടക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കു മാത്രം ചെയ്തു..... 1 ഇതിന് പ്രവാസികള്‍ എന്തു തെറ്റാണ് ചെയ്തതു്

വിദേശത്ത് മരണപ്പെട്ടവന്റെ കുടുബത്തോടു് അല്പം കരുണ കാട്ടുവാനോ... ഒന്ന് അശ്വസിപ്പിക്കുവാനോ പോലും കഴിയാത്ത ലോക കേരളസഭ എന്തിന് ......!

പ്രവാസികള്‍ക്ക് ഉപയോഗമില്ലാത്ത പ്രവാസികളുടെ കണ്ണില്‍ പൊടിയിട്ട് നടത്തുന്ന ഈ കൊള്ളയും തട്ടിക്കൂട്ടു സഭയും നോര്‍ക്കയും ഒക്കെ പിരിച്ചുവിടണമെന്ന് ഓര്‍മ്മിപ്പിക്കുന്നു.

പ്രവാസികളുടെ തിരിച്ചുവരവിനു വേണ്ടിയും ബുദ്ധിമുട്ടുകള്‍ക്കുമൊപ്പം നിന്നു സഹായിച്ച OlCC, യും ഇന്‍കാസിനും, KMCC ക്കുമൊക്കെ നടത്തിയ കൂട്ടായ പ്രവര്‍ത്തനങ്ങളെ സ്മരണയോടെ അഭിനന്ദിക്കുന്നു.


KK, മോഹന്‍ദാസ് UK

OlCC UK

Other News in this category4malayalees Recommends