കനേഡിയന്‍ ഇമിഗ്രേഷന്‍ സിസ്റ്റത്തില്‍ കോവിഡ് കടുത്ത ആഘാതമുണ്ടാക്കി; 2020ന്റെ രണ്ടാം പകുതിയില്‍ കുടിയേറ്റം ത്വരിതപ്പെട്ടേക്കുമെന്നും 2021ഓടെ സാധാരണ നിലയിലാകുമെന്നും പ്രതീക്ഷ;കുടിയേറ്റത്തെ ശക്തിപ്പെടുത്താനായി ആവുന്നതെല്ലാം ചെയ്ത് ഫെഡറല്‍ ഗവണ്‍മെന്റ്

കനേഡിയന്‍ ഇമിഗ്രേഷന്‍ സിസ്റ്റത്തില്‍ കോവിഡ് കടുത്ത ആഘാതമുണ്ടാക്കി; 2020ന്റെ രണ്ടാം പകുതിയില്‍ കുടിയേറ്റം ത്വരിതപ്പെട്ടേക്കുമെന്നും 2021ഓടെ സാധാരണ നിലയിലാകുമെന്നും പ്രതീക്ഷ;കുടിയേറ്റത്തെ ശക്തിപ്പെടുത്താനായി ആവുന്നതെല്ലാം ചെയ്ത് ഫെഡറല്‍ ഗവണ്‍മെന്റ്
കനേഡിയന്‍ ഇമിഗ്രേഷന്‍ സിസ്റ്റത്തെ കൊറോണ വൈറസ് പ്രതിസന്ധി കടുത്ത ആഘാതമുണ്ടാക്കിയതിന്റെ വെളിച്ചത്തില്‍ വരാനിരിക്കുന്ന ആറ് മാസങ്ങളില്‍ രാജ്യത്തേക്കുള്ള കുടിയേറ്റം ഏത് തരത്തിലുള്ളതായിരിക്കുമെന്ന അവലോകനം പുറത്ത് വന്നു. കൊറോണ സൃഷ്ടിച്ച തടസങ്ങള്‍ മൂലം കാനഡയിലേക്ക് കുടിയേറ്റത്തിന് ശ്രമിക്കുന്നവര്‍ക്ക് മുന്നില്‍ പലവിധ പ്രതിബന്ദങ്ങളാണുണ്ടായിരിക്കുന്നത്.

അതായത് ഇത് മൂലം അവര്‍ക്ക് ലാംഗ്വേജ് ടെസ്റ്റിംഗ്, ക്രെഡെന്‍ഷ്യലിംഗ് സര്‍വീസുകള്‍, ബയോമെട്രിക്‌സ്, അല്ലെങ്കില്‍ മറ്റ് ഗവണ്‍മെന്റ് സര്‍വീസുകള്‍ തുടങ്ങിയവ ആക്‌സസ് ചെയ്യുന്നതിന് പലതരം തടങ്ങളാണ് അഭിമുഖീകരിക്കേണ്ടി വന്നിരിക്കുന്നത്. കനേഡിയന്‍ ഇമിഗ്രേഷന് മേല്‍ കോവിഡ് മൂലമുണ്ടായിരിക്കുന്ന എല്ലാ തരം വെല്ലുവിളികളും അതിജീവിക്കുന്നതിനായി ഇമിഗ്രേഷന്‍ പ്രഫഷണലുകള്‍ നിലവില്‍ അഹോരാത്രം പരിശ്രമിച്ച് കൊണ്ടിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.

അതായത് കൊറോണ മൂലം കുടിയേറ്റ നയങ്ങളിലും പ്രോഗ്രാമിംഗിലുമുണ്ടായ എല്ലാ തരം വെല്ലുവിളികളെയും അതിജീവിക്കുന്നതിനായിട്ടാണ് അവര്‍ ശ്രമിക്കുന്നത്. നിലവില്‍ രാജ്യത്ത് കൊറോണ അടങ്ങിക്കൊണ്ടിരിക്കുന്നതിനാല്‍ 2020ന്റെ രണ്ടാം പകുതിയില്‍ കുടിയേറ്റം ത്വരിതപ്പെടുമെന്നും 2021ഓടെ സാധാരണ തോതില്‍ കുടിയേറ്റം യാഥാര്‍ത്ഥ്യമായിത്തീരുമെന്നുമുള്ള പ്രതീക്ഷ ശക്തമാണ്. നിലവിലെ സാഹചര്യത്തില്‍ കുടിയേറ്റത്തിന് ശ്രമിക്കുന്നവര്‍ക്ക് ഇംഗ്ലീഷ് ലാംഗ്വേജ് ടെസ്റ്റിന് ബുക്ക് ചെയ്യാന്‍ സാധിക്കുന്നുണ്ട്. ഇതിന് പുറമെ അവര്‍ക്ക് എഡ്യുക്കേഷണല്‍ ക്രെഡന്‍ഷ്യല്‍സ് അസെസ്‌മെന്റിനും ബുക്ക് ചെയ്യാന്‍ സാധിക്കുന്നുണ്ട്.

രാജ്യത്തേക്കുള്ള കുടിയേറ്റം പുനസ്ഥാപിക്കുന്നതിനായി ഫെഡറല്‍ ഗവണ്‍മെന്റില്‍ നിന്നും ഇമിഗ്രേഷന്‍ മിനിസ്റ്ററില്‍ നിന്നും പോസിറ്റീവ് സന്ദേശങ്ങള്‍ ലഭിച്ച് കൊണ്ടിരിക്കുന്നുവെന്നതും ആശാവഹമാണ്. ഇമിഗ്രേഷന്‍ ഉദ്യോഗാര്‍ത്തികളെ സഹായിക്കുന്നതിനായി ഫെഡറല്‍ ഗവണ്മെന്റ് നിരവധി അയവുള്ള നയങ്ങള്‍ സ്വീകരിച്ച് വരുന്നുണ്ട്. ഉദാഹരണമായി ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവരുടെ ഡോക്യുമെന്റേഷനായി കൂടുതല്‍ സമയം അനുവദിക്കുന്നത് ഇതിന്റെ ഭാഗമാണ്. കോവിഡ് സൃഷ്ടിച്ച തടസങ്ങള്‍ മൂലം അപേക്ഷ പൂര്‍ണമായി സമര്‍പ്പിച്ചില്ലെങ്കിലും അവ നിരസിക്കപ്പെടുന്നുമില്ല. കൊറോണ സൃഷ്ടിച്ചിരിക്കുന്ന പ്രതിസന്ധിയില്‍ നിന്നും ഇവിടുത്തെ സമ്പദ് വ്യവസ്തക്ക് കരകയറാനായി കുടിയേറ്റക്കാരെ സ്വാഗതം ചെയ്യുന്നതിന് കാനഡ ആവുന്നതെല്ലാം ചെയ്യുമെന്നാണ് ഇമിഗ്രേഷന്‍ മിനിസ്റ്ററായ മാര്‍കോ മെന്‍ഡിസിനോ പറയുന്നത്.

Other News in this category



4malayalees Recommends