ഓസ്‌ട്രേലിയക്കാരെ കൊറോണ പശ്ചാത്തലത്തില്‍ സ്വദേശത്തേക്ക് മടക്കിക്കൊണ്ടു വരുന്നത് ത്വരിതപ്പെടുന്നു;ക്വലാലംപൂരില്‍ നിന്നും 120 പേരെ അഡലെയ്ഡിലെത്തിച്ചു; ഇവര്‍ രണ്ടാഴ്ച ഹോട്ടല്‍ ക്വാറന്റൈനില്‍; നിരീക്ഷിക്കാന്‍ സെക്യൂരിറ്റി ഗാര്‍ഡുകള്‍

ഓസ്‌ട്രേലിയക്കാരെ കൊറോണ പശ്ചാത്തലത്തില്‍ സ്വദേശത്തേക്ക് മടക്കിക്കൊണ്ടു വരുന്നത് ത്വരിതപ്പെടുന്നു;ക്വലാലംപൂരില്‍ നിന്നും 120 പേരെ അഡലെയ്ഡിലെത്തിച്ചു;  ഇവര്‍ രണ്ടാഴ്ച ഹോട്ടല്‍ ക്വാറന്റൈനില്‍; നിരീക്ഷിക്കാന്‍ സെക്യൂരിറ്റി ഗാര്‍ഡുകള്‍
ലോകമെമ്പാടും കൊറോണ കടുത്ത ഭീഷണിയുയര്‍ത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ലോകമെമ്പാടുമുള്ള ഓസ്‌ട്രേലിയക്കാരെ സ്വദേശത്തേക്ക് മടക്കിക്കൊണ്ടു വരുന്നതിനുളള ശ്രമങ്ങള്‍ ത്വരിതപ്പെട്ടുവെന്ന് റിപ്പോര്‍ട്ട്. ഇതിന്റെ ഭാഗമായി 100ല്‍ അധികം ഓസ്‌ട്രേലിയക്കാര്‍ ക്വലാലംപൂരില്‍ നിന്നും അഡലെയ്ഡിലെത്തി. വരാനിരിക്കുന്ന രണ്ടാഴ്ച അഡലെയ്ഡ് സിബിഡിയിലെ പ്ലേഫോര്‍ഡ് ഹോട്ടലിലായിരിക്കും ഈ 120 പേര്‍ ക്വാറന്റൈനില്‍ കഴിയുന്നത്.

ഇവിടെ വച്ച് ഇവരെ കോവിഡ് 19 ടെസ്റ്റിനും വിധേയരാക്കും. ഇന്ന് രാവിലെ ഇവിടേക്കുള്ള ഇവരുടെ വരവ് സൗത്ത് ഓസ്‌ട്രേലിയന്‍ ഹെല്‍ത്ത് ഒഫീഷ്യലുകളുടെ മേല്‍നോട്ടത്തിലായിരുന്നു. അതായത് ഇവര്‍ കൊറോണയെ ചെറുക്കുന്നതിനായി ഫേസ് മാസ്‌കുകള്‍ അണിഞ്ഞിട്ടുണ്ടെന്നും സോഷ്യല്‍ ഡിസ്ന്റന്‍സിംഗ് നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്നും അധികൃതര്‍ ഉറപ്പ് വരുത്തിയിരുന്നു. ഇത് പ്രകാരം ഇവര്‍ തങ്ങളുടെ വീടുകളിലേക്ക് പോകുന്നതിന് മുമ്പ് കര്‍ക്കശമായി ഹോട്ടല്‍ ക്വാറന്റൈനില്‍ കഴിയുന്നുണ്ടെന്ന കാര്യവും ഹെല്‍ത്ത് ഒഫീഷ്യലുകള്‍ ഉറപ്പ് വരുത്തുന്നുണ്ട്.

ഇവര്‍ക്ക് മുമ്പേ നേരത്തെ വിവിദ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയ നൂറ് കണക്കിന് പേര്‍ അഡലെയ്ഡ് സിബിഡിയിലെ അനേകം ഹോട്ടലുകളില്‍ ക്വാറന്റൈനില്‍ കഴിയുന്നുണ്ട്.കഴിഞ്ഞ വാരാന്ത്യത്തില്‍ അഡലെയ്ഡിലെത്തിയ സഞ്ചാരികളില്‍ രണ്ട് പേര്‍ക്ക് കോവിഡ് കണ്ടെത്തുകയും ചെയ്തിരുന്നു.ഇക്കൂട്ടത്തില്‍ കൂടുതല്‍ കോവിഡ് രോഗികളുണ്ടാകുമെന്ന ആശങ്കയും ശക്തമാണ്. ഇത്തരത്തില്‍ തിരിച്ചെത്തിയവര്‍ ഹോട്ടല്‍ ക്വാറന്റൈനില്‍ തന്നെ കഴിയുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിനായി സെക്യൂരിറ്റി ഗാര്‍ഡുകളെ നിയോഗിച്ചിട്ടുണ്ടെന്നാണ് സൗത്ത് ഓസ്‌ട്രേലിയ ഹെല്‍ത്ത് വെളിപ്പെടുത്തുന്നത്.

Other News in this category



4malayalees Recommends