നോര്‍ത്തേണ്‍ ടെറിട്ടെറിയില്‍ ക്വാറന്റൈന്‍ നിയമങ്ങള്‍ ലംഘിക്കുന്നവര്‍ പെരുകുന്നു; പരിശോധനകളും പിഴ ചുമത്തലും കര്‍ക്കശമാക്കി പോലീസ്; നിയമം പിടിമുറുക്കിയിരിക്കുന്നത് ഏപ്രില്‍ ആറിന് ശേഷം ടെറിട്ടെറിയില്‍ പുതിയ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തതിനാല്‍

നോര്‍ത്തേണ്‍ ടെറിട്ടെറിയില്‍ ക്വാറന്റൈന്‍ നിയമങ്ങള്‍ ലംഘിക്കുന്നവര്‍ പെരുകുന്നു; പരിശോധനകളും പിഴ ചുമത്തലും കര്‍ക്കശമാക്കി പോലീസ്;  നിയമം പിടിമുറുക്കിയിരിക്കുന്നത് ഏപ്രില്‍ ആറിന് ശേഷം ടെറിട്ടെറിയില്‍ പുതിയ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തതിനാല്‍
നോര്‍ത്തേണ്‍ ടെറിട്ടെറിയില്‍ ക്വാറന്റൈന്‍ നിയമങ്ങള്‍ ലംഘിക്കുന്നവര്‍ പെരുകുന്നുവെന്ന ആശങ്കാജനകമായ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നു. ഇതിനെ തുടര്‍ന്ന് പോലീസ് അടക്കമുളള അധികൃതര്‍ കടുത്ത ക്രോധം പ്രകടിപ്പിച്ച് രംഗത്തെത്തിയിട്ടുമുണ്ട്. ഏപ്രില്‍ ആറിന് ശേഷം നോര്‍ത്തേണ്‍ ടെറിട്ടെറിയില്‍ ആദ്യ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം ക്വാറന്റൈന്‍ നിയമങ്ങള്‍ കര്‍ക്കശമായാണ് ഇവിടെ നടപ്പിലാക്കുന്നതിനിടെയാണ് അത് ലംഘിക്കുന്നവരും പെരുകിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം നിയമം ലംഘിച്ച ഏഴ് പേര്‍ക്ക് മേലാണ് പോലീസ് 1106 ഡോളര്‍ പിഴ ചുമത്തിയിരിക്കുന്നത്. മൊത്തം 110 പേര്‍ക്ക് മേല്‍ അടുത്തിടെ പിഴ ചുമത്തിയിട്ടുണ്ട്.സെല്‍ഫ് ക്വാറന്റൈന്‍ നിയമം അല്ലങ്കില്‍ ക്വാറന്റൈന്‍ ഇളവുകളുടെ വ്യവസ്തകള്‍ ലംഘിച്ചതിനാണീ പിഴ.ഓസ്‌ട്രേലിയയില്‍ സമീപ ദിവസങ്ങളിലായി പുതിയ കേസുകള്‍ പെരുകി വരുന്ന സാഹചര്യമുണ്ടായിട്ട് പോലും ആളുകള്‍ പാഠം പഠിക്കുന്നില്ലെന്നാരോപിച്ചാണ് നോര്‍ത്തേണ്‍ ടെറിട്ടെറി പോലീസ് രംഗത്തെത്തിയിരിക്കുന്നത്.

വിദൂരസ്തമായ ഗാപുവിയാകില്‍ സെല്‍ഫ് ഐസൊലേഷന് വിധേയമായ രണ്ട് പേര്‍ ഇത് ലംഘിച്ചതിനെ തുടര്‍ന്ന് ഇവരെ എന്‍ഹുലുബേയിലെ ഹോട്ടലിലേക്ക് മാറ്റിയിരുന്നു. ചൊവ്വാഴ്ച നോര്‍ത്തേണ്‍ ടെറിട്ടെറിയിലേക്കെത്തിയിരുന്ന 43 കാരി ഹെല്‍ത്ത് അധികൃതരുടെ നിര്‍ദേശങ്ങള്‍ക്ക് എതിരായി ഗാപുവിയാകിലേക്ക് പോയിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ഇവിടെയെത്തിയ അവര്‍ ക്വാറന്റൈന്‍ നിയമങ്ങള്‍ ലംഘിച്ചുവെന്നും കണ്ടെത്തിയിരുന്നു. തിങ്കളാഴ്ച ഡാര്‍വിനിലെത്തി 25 കാരി ബുധനാഴ്ച ഗാപുവിയാകിലെ മേക്ക്ഷിഫ്റ്റ് സ്റ്റോറില്‍ പോയാണ് ക്വാറന്റൈന്‍ നിയമം ലംഘിച്ചത്.

നേരത്തെ നിര്‍ദേശിക്കപ്പെട്ട ക്വാറന്റൈന്‍ ഇടത്തില്‍ നിന്നും മുങ്ങിയതിനെ തുടര്‍ന്നാണ് നാല് പേര്‍ക്ക് മേല്‍ പിഴ ചുമത്തിയിരിക്കുന്നത്.ഹെല്‍ത്ത് ഓര്‍ഡറുകള്‍ അനുസരിക്കാത്തവര്‍ക്ക് യാതൊരു ദാക്ഷിണ്യവും അനുവദിക്കുകയില്ലെന്നാണ് ആക്ടിംഗ് കമാന്‍ഡറായ ഷൗന്‍ ഗില്‍ പറയുന്നത്. ടെറിട്ടെറിയില്‍ പുതിയ കേസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതിനാല്‍ ജനത്തിന് ഭീഷണിയേകുന്ന യാതൊരു പ്രവര്‍ത്തിയും അനുവദിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പേകുന്നു.

Other News in this category4malayalees Recommends