സിഡ്‌നിയിലെ ന്യൂമാര്‍ച്ച് ഹൗസിലെ കെയര്‍ഹോമില്‍ വീണ്ടും കൊറോണപ്പെരുപ്പമുണ്ടാകുന്നതില്‍ ആശങ്ക; വീണ്ടും രോഗഭീഷണി ഏപ്രിലില്‍ 19 കൊറോണ മരണങ്ങളുണ്ടായ കെയര്‍ഹോമില്‍; കടുത്ത മുന്‍കരുതല്‍ നടപടികളുമായി അധികൃതര്‍

സിഡ്‌നിയിലെ ന്യൂമാര്‍ച്ച് ഹൗസിലെ കെയര്‍ഹോമില്‍ വീണ്ടും കൊറോണപ്പെരുപ്പമുണ്ടാകുന്നതില്‍ ആശങ്ക;  വീണ്ടും രോഗഭീഷണി ഏപ്രിലില്‍ 19 കൊറോണ മരണങ്ങളുണ്ടായ കെയര്‍ഹോമില്‍;  കടുത്ത മുന്‍കരുതല്‍ നടപടികളുമായി അധികൃതര്‍
സിഡ്‌നിയുടെ പടിഞ്ഞാറുള്ള ന്യൂമാര്‍ച്ച് ഹൗസിലെ കെയര്‍ഹോമില്‍ പുതിയ കോവിഡ് കേസുകളുടെ പെരുപ്പമുണ്ടായെന്ന ആശങ്കാകരമായ റിപ്പോര്‍ട്ട് പുറത്ത് വന്നു. ഇവിടെ നാല് പേര്‍ക്കാണ് അടുത്തിടെ കൊറോണ ലക്ഷണങ്ങള്‍ പ്രകടമായിരിക്കുന്നത്. ആറ് ദിവസം ഇവിടെ ജോലി ചെയ്തിരുന്ന ഒരു വര്‍ക്കര്‍ക്ക് നേരിയ കൊറോണ ലക്ഷണങ്ങള്‍ പ്രകടമായതിനെ തുടര്‍ന്ന് ഈ ഏയ്ജ്ഡ് കെയര്‍ ഹോം ഈ വര്‍ഷം ആദ്യം അടച്ചിട്ടിരുന്നു.

ഇതിനെ തുടര്‍ന്ന് ഇവിടെ കൊറോണ പടര്‍ന്ന് പിടിച്ച് വന്‍ പ്രതിസന്ധിയുണ്ടാവുകയും ചെയ്തിരുന്നു. ഏപ്രിലില്‍ ഇവിടെ ആദ്യ കേസ് കണ്ടെത്തിയതിനെ തുടര്‍ന്ന് 19 അന്തേവാസികളായിരുന്നു കൊറോണ പിടിച്ച് മരിച്ചത്. രാജ്യമെമ്പാടുമുണ്ടായ കോവിഡ് മരണങ്ങളില്‍ അഞ്ചിലൊന്നും ഇവിടെയാണ് സംഭവിച്ചതെന്നതിന്റെ പേരില്‍ അന്താരാഷ്ട്ര തലത്തില്‍ തന്നെ ഇവിടുത്തെ രോഗബാധ ആശങ്കയുയര്‍ത്തിയിരുന്നു. 37 അന്തേവാസികളെയും 34 ജീവനക്കാരെയും ശനിയാഴ്ച പരിശോധനകള്‍ക്ക് വിധേയമാക്കിയിരുന്നുവെങ്കിലും ഇവരെല്ലാം നെഗറ്റീവാണെന്നത് ആശ്വാസമേകുന്നു.

നിലവിലെ സാഹചര്യത്തില്‍ നിരവധി മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ച് വരുന്നുവെന്നാണ് ആംഗ്ലികെയര്‍ സിഡ്‌നി വെളിപ്പെടുത്തുന്നത്.ഇതിന്റെ ഭാഗമായി എല്ലാ അന്തേവാസികളിലും പരിശോധന നടത്തിയെന്നും സമ്പര്‍ക്കമുണ്ടായ അവരുടെ കുടുംബക്കാരെ ഐസൊലേറ്റ് ചെയ്തുവെന്നും ആംഗ്ലികെയര്‍ വ്യക്തമാക്കുന്നു. രോഗികളുമായി സമ്പര്‍ക്കമുണ്ടാകുന്ന ജീവനക്കാര്‍ക്ക് പിപിഇ വിതരണം ചെയ്യുകയും ചെയ്തിട്ടുണ്ട്.

Other News in this category4malayalees Recommends