കാനഡയില്‍ ജൂലൈ മധ്യത്തോടെ കൂടുതല്‍ കൊറോണക്കേസുകളുണ്ടാകും; നാഷണല്‍ ഇമ്മ്യൂണിറ്റി ടാസ്‌ക് ഫോഴ്‌സ് ആയിരക്കണക്കിന് രക്തസാമ്പിളുകള്‍ പരിശോധിക്കാനാരംഭിച്ചു; നിലവില്‍ 105,000 പേര്‍ക്ക് രോഗം ബാധിച്ചുവെങ്കിലും 20 ഇരട്ടി വരെ അധികം രോഗികളുണ്ടാകാം

കാനഡയില്‍ ജൂലൈ മധ്യത്തോടെ കൂടുതല്‍ കൊറോണക്കേസുകളുണ്ടാകും;  നാഷണല്‍ ഇമ്മ്യൂണിറ്റി ടാസ്‌ക് ഫോഴ്‌സ് ആയിരക്കണക്കിന് രക്തസാമ്പിളുകള്‍ പരിശോധിക്കാനാരംഭിച്ചു;  നിലവില്‍ 105,000 പേര്‍ക്ക് രോഗം ബാധിച്ചുവെങ്കിലും 20 ഇരട്ടി വരെ അധികം രോഗികളുണ്ടാകാം
കാനഡയില്‍ ജൂലൈ മധ്യത്തോടെ ഏത് തരത്തിലായിരിക്കും കോവിഡ് 19 ബാധാ നിരക്കുണ്ടാകുകയെന്ന അവലോകനം പുറത്ത് വന്നു. നിലവില്‍ ഉറപ്പിച്ചിരിക്കുന്ന കൊറോണ കേസുകളേക്കാള്‍ ഉയര്‍ന്ന നിലയിലായിരിക്കും ഇത് പ്രകാരം ഈ മാസം മധ്യത്തോടെ രാജ്യത്ത് കൊറോണ കേസുകളുടെ നിരക്കുണ്ടാവുകയെന്നാണ് എക്‌സ്പര്‍ട്ടുകള്‍ മുന്നറിയിപ്പേകുന്നത്. ഇതിനെ കുറിച്ച് വ്യക്തമായ ചിത്രം ലഭിക്കുന്നതിനായി നാഷണല്‍ ഇമ്യൂണിറ്റി ടാസ്‌ക് ഫോഴ്‌സ് ആയിരക്കണക്കിന് രക്തസാമ്പിളുകളാണ് കോവിഡ് 19 ആന്റിബോഡികള്‍ക്കായി ടെസ്റ്റിന് വിധേയമാക്കുന്നത് ആരംഭിച്ചിരിക്കുന്നത്.

ഇതിലൂടെ രണ്ടാഴ്ചക്കകം രാജ്യത്ത് കാനഡക്കാരെ ഏത് തരത്തിലായിരിക്കും കോവിഡ് ബാധിക്കുകയെന്നതിന്റെ വ്യക്തമായ ചിത്രം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് ഏറെ സമയമെടുത്ത് നിര്‍വഹിക്കേണ്ട ദൗത്യമാണെന്നും എന്നാല്‍ ഇതിലൂടെ ഭാവിയിലെ വൈറസ് വ്യാപനത്തില്‍ നിന്നും ജനത്തിന് ഏത് തരത്തിലുള്ള സംരക്ഷണമാണ് നല്‍കേണ്ടതെന്ന് വ്യക്തമാകുമെന്നുമാണ് കോവിഡ് 19 ഇമ്യൂണിറ്റി ടാസ്‌ക് ഫോഴ്‌സിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറായ ഡോ. തിമോത്തി ഇവാന്‍സ് വ്യക്തമാക്കുന്നു.

ജനുവരി അവസാനം രാജ്യത്ത് കൊറോണ കേസുകള്‍ ഉറപ്പിച്ചതിന് ശേഷം 105,000 കാനഡക്കാരില്‍ കോവിഡ് 19 ടെസ്റ്റിലൂടെ സ്ഥിരീകരിച്ചുവെന്നാണ് വ്യക്തമായിരിക്കുന്നത്. എന്നാല്‍ അനേകം പ്രവിശ്യകള്‍ ടെസ്റ്റ് ലഭ്യമാക്കുന്നതില്‍ പരിധികള്‍ നിശ്ചയിച്ചിരിക്കുന്നതിനാല്‍ ഇതിലുമെത്രയോ അധികം പേരിലേക്ക് വൈറസ് പടര്‍ന്നുവെന്ന ആശങ്കയും ശക്തമായിട്ടുണ്ട്. ഇതുവരെ രോഗം പിടിപെട്ടുവെന്നുറപ്പിച്ചതിനേക്കാള്‍ എത്രയോ കൂടുതല്‍ പേരെ രോഗം ബാധിച്ചുവെന്ന് ആശങ്കപ്പെടേണ്ടിയിരിക്കുന്നുവെന്നും ഇവാന്‍സ് മുന്നറിയിപ്പേകുന്നു. നിലവില്‍ ഉറപ്പിച്ചിരിക്കുന്ന കേസുകളേക്കാള്‍ 10 മുതല്‍ 20ഇരട്ടി വരെയുള്ളവര്‍ക്ക് രോഗം ബാധിച്ചിരിക്കാമെന്നും അദ്ദേഹം മുന്നറിയിപ്പേകുന്നു.

Other News in this category4malayalees Recommends