ഓസ്‌ട്രേലിയയിലെ കൊറോണ ഹോട്ട്‌സ്‌പോട്ടുകളില്‍ നിന്നും നോര്‍ത്തേണ്‍ ടെറിട്ടെറിയിലേക്കെത്തുന്നവര്‍ കര്‍ക്കശമായ ക്വാറന്റൈന് വിധേയരാകേണ്ടി വരും; 14 ദിവസത്തെ ക്വാറന്റൈന്‍ സ്വന്തം ചെലവില്‍ ; കടുത്ത നിരീക്ഷണത്തിലുള്ള ക്വാറന്റൈനില്‍ നിന്നും വഴുതാനാവില്ല

ഓസ്‌ട്രേലിയയിലെ കൊറോണ ഹോട്ട്‌സ്‌പോട്ടുകളില്‍ നിന്നും നോര്‍ത്തേണ്‍ ടെറിട്ടെറിയിലേക്കെത്തുന്നവര്‍ കര്‍ക്കശമായ ക്വാറന്റൈന് വിധേയരാകേണ്ടി വരും;  14 ദിവസത്തെ ക്വാറന്റൈന്‍ സ്വന്തം ചെലവില്‍  ; കടുത്ത നിരീക്ഷണത്തിലുള്ള ക്വാറന്റൈനില്‍ നിന്നും വഴുതാനാവില്ല
ഓസ്‌ട്രേലിയയിലെ വിവിദ സ്‌റ്റേറ്റുകളിലെയും ടെറിട്ടെറികളിലെയും ഹോട്ട്‌സ്‌പോട്ടുകളില്‍ നിന്നും നോര്‍ത്തേണ്‍ ടെറിട്ടെറിയിലേക്ക് എത്തുന്നവര്‍ കര്‍ക്കശമായതും അധികൃതരുടെ മേല്‍നോട്ടത്തിന് കീഴിലുള്ളതുമായ 14 ദിവസത്തെ ക്വാറന്റൈന് വിദേയരാകാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് ശക്തമായി. ജൂലൈ 17 മുതല്‍ നോര്‍ത്തേണ്‍ ടെറിട്ടെറിയുടെ അതിര്‍ത്തികള്‍ തുറക്കുന്നതിനെ തുടര്‍ന്നാണീ അവസ്ഥയുണ്ടാകാന്‍ പോകുന്നതെന്നാണ് നോര്‍ത്തേണ്‍ടെറിട്ടെറി ചീഫ് മിനിസ്റ്ററായ മൈക്കല്‍ ഗണ്ണര്‍ പറയുന്നത്.

ഇതിന് മുമ്പ് കോവിഡ് ഹോട്ട് സ്‌പോട്ടുകളില്‍ നിന്നെത്തുന്നവര്‍ 14 ദിവസത്തെ സെല്‍ഫ് ഐസൊലേഷന് വിധേയമാകണമെന്നായിരുന്നു നോര്‍ത്തേണ്‍ ടെറിട്ടെറി ഗവണ്‍മെന്റ് നിഷ്‌കര്‍ഷിച്ചിരുന്നത്. അതാണ് ഇനി മുതല്‍ നിര്‍ബന്ദിത ക്വാറന്റൈന് വഴിമാറാന്‍ പോകുന്നത്. വിവിദ ഹോട്ട്‌സ്‌പോട്ടുകളില്‍ നിന്നും നിരവദി പേര്‍ നോര്‍ത്തേണ്‍ ടെറിട്ടെറിയിലേക്കെത്താന്‍ സാധ്യതയേറിയിരിക്കുന്നതിനാലാണ് ഈ കടുത്ത നടപടിക്ക് നിര്‍ബന്ദിതരാകുന്നതെന്നും ഗണ്ണര്‍ വ്യക്തമാക്കുന്നു.

ഇവിടേക്ക് വരുന്നവര്‍ അവരുടെ ചെലവില്‍ ക്വാറന്റൈനി നിശ്ചയമായും ഇരയാകേണ്ടി വരുമെന്നും ഗണ്ണര്‍ തറപ്പിച്ച് പറയുന്നു. ഡാര്‍വിനിലേക്ക് വിവിധ ഇടങ്ങളില്‍ നിന്നെത്തുന്നവര്‍ ഹോവാര്‍ഡ് സ്പ്രിംഗ് ക്വാറന്റൈന്‍ ഫെസിലിറ്റിയില്‍ ക്വാറന്റൈന് വിധേയരാകേണ്ടി വരുമെന്നാണ് ഗണ്ണര്‍ പറയുന്നത്.ചൈനയില്‍ കോവിഡ് പൊട്ടിപ്പുറപ്പെട്ട വുഹാനില്‍ നിന്നും ഒഴിപ്പിക്കപ്പെട്ട ഓസ്‌ട്രേലിയക്കാരെയും ജപ്പാനില്‍ കൊറോണ ബാധ പടര്‍ന്ന ഡയമണ്ട് പ്രിന്‍സസില്‍ നിന്നും വന്നവരെയും പാര്‍പ്പിക്കാനായിരുന്നു ഈ ഫെസിലിറ്റി നേരത്തെ ഉപയോഗിച്ചിരുന്നത്. നോര്‍ത്തേണ്‍ ടെറിട്ടെറിയിലെ മറ്റ് ഭാഗങ്ങളിലേക്കെത്തുന്നവര്‍ നിരീക്ഷണത്തിന് കീഴിലുള്ള ക്വാറന്റൈന് വിധേയരാകേണ്ടി വരും. ആരെങ്കിലും ടെസ്റ്റിന് വിസമ്മതരായാല്‍ അവര്‍ 10 ദിവസം കൂടുതല്‍ ക്വാറന്റൈന് വിധേയരാകേണ്ടി വരുമെന്നും ഗണ്ണര്‍ മുന്നറിയിപ്പേകുന്നു.

Other News in this category



4malayalees Recommends