ടാസ്മാനിയയിലെ സബര്‍ബന്‍ ടെന്നീസ് ഗ്രൗണ്ടുകള്‍ അഫോര്‍ഡബിള്‍ ഹൗസിംഗിനായി ഏറ്റെടുക്കുന്നു;വിവാദ നീക്കം ടെന്നീസിന്റെ തായ് വേരറുക്കുമെന്ന ആശങ്കയുമായി തദ്ദേശവാസികള്‍; സ്‌പോര്‍ട്‌സ് ഗ്രൗണ്ടുകള്‍ വീടുകളുണ്ടാക്കാന്‍ സര്‍ക്കാര്‍ ഏറ്റെടുത്തേക്കും

ടാസ്മാനിയയിലെ സബര്‍ബന്‍ ടെന്നീസ് ഗ്രൗണ്ടുകള്‍ അഫോര്‍ഡബിള്‍ ഹൗസിംഗിനായി ഏറ്റെടുക്കുന്നു;വിവാദ നീക്കം ടെന്നീസിന്റെ തായ് വേരറുക്കുമെന്ന ആശങ്കയുമായി തദ്ദേശവാസികള്‍;  സ്‌പോര്‍ട്‌സ് ഗ്രൗണ്ടുകള്‍ വീടുകളുണ്ടാക്കാന്‍ സര്‍ക്കാര്‍ ഏറ്റെടുത്തേക്കും

ടാസ്മാനിയയിലെ സബര്‍ബന്‍ ടെന്നീസ് ഗ്രൗണ്ടുകള്‍ അഫോര്‍ഡബിള്‍ ഹൗസിംഗ് ആയി പരിവര്‍ത്തനപ്പെടുത്താന്‍ സാധ്യതയേറിയതില്‍ ഇവിടുത്തെ പ്രാദേശിക സമൂഹം കടുത്ത നിരാശയിലാണെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. ഇത് ഇവിടുത്തെ നിര്‍ണാകമായ ടെന്നീസ് ഗെയിമിന്റെ തായ് വേര് അറക്കുമെന്ന ആശങ്കയാണ് പ്രദേശവാസികളില്‍ ശക്തമായിരിക്കുന്നത്.


ഇവിടുത്തെ ഭൂമിയുടെ മൂല്യമേറിയിരിക്കുന്നതിനാലും ഹോബര്‍ട്ടിലെ വീടുകളുടെ ക്ഷാമവും സ്‌റ്റേറ്റിലെ ഏറ്റവും പഴയ സ്‌പോര്‍ട്ടിംഗ് ക്ലബുകള്‍ സ്‌റ്റേറ്റ് ഗവണ്‍മെന്റിന് വില്‍ക്കപ്പെടാനിടയാക്കുമെന്ന ആശങ്കയുമേറിയിരിക്കുകയാണിപ്പോള്‍.ഇവിടുത്തെ ന്യൂ ടൗണ്‍ കത്തോലിക്ക് ടെന്നീസ് ക്ലബും അതിന്റെ രണ്ട് ക്ലേ കോര്‍ട്ടുകളും കത്തോലിക്ക് ആര്‍ച്ചിഡയോസിസ് ഓഫ് ടാസ്മാനി ഈ വര്‍ഷം ആദ്യം വില്‍പനക്ക് വച്ചിരുന്നു. ടാസ്മാനിയന്‍ സമൂഹങ്ങളിലാകമാനമുള്ള ഇത്തരം അനേകം സ്‌പോര്‍ട്ടിംഗ് വെന്യൂകള്‍ സോഷ്യല്‍ അഫോര്‍ഡബിള്‍ ഹൗസിംഗിനായി സ്‌റ്റേറ്റ് ഗവണ്‍മെന്റ് വാങ്ങുന്നതിനുള്ള പ്രക്രിയകള്‍ ആരംഭിച്ചുവെന്നാണ് വ്യക്തമായിരിക്കുന്നത്..

ഈ ക്ലബ് നൂറോളം വര്‍ഷങ്ങളായി സജീവമായി രംഗത്തുണ്ടെന്നിരിക്കിലും ഇതിനെ തകര്‍ക്കുന്ന തരത്തിലുള്ള ഭൂമി ഏറ്റെടുക്കല്‍ പ്രക്രിയകളാണ് അണിയറയില്‍ പുരോഗമിക്കുന്നത്. ഇത് സമൂഹത്തിനും സ്‌പോര്‍ട്‌സ് പ്രേമികള്‍ക്കും കടുത്ത നഷ്ടമാണുണ്ടാക്കുകയെന്നാണ് ദീര്‍ഘകാലമായി ക്ലബ് മെമ്പറായ ക്ലെയറി ഇര്‍വിന്‍ പറയുന്നത്.ടാസ്മാനിയയില്‍ വര്‍ഷങ്ങളായി കടുത്ത വീട് ക്ഷാമം നിലനില്‍ക്കുന്നതിനിടയിലാണ് അതിനൊരു പരിഹാരമെന്ന നിലയില്‍ ഈ കടുത്ത പ്രക്രിയക്ക് സാധ്യതയേറിയിരിക്കുന്നത്. ഈ സാമ്പത്തിക വര്‍ഷത്തില്‍ സ്റ്റേറ്റ് ഗവണ്‍മെന്റ് 80 മില്യണ്‍ ഡോളറാണ് അഫോര്‍ഡബിള്‍ ഹൗസിംഗിനായി വകയിരുത്തിരിക്കുന്നത്.

Other News in this category4malayalees Recommends